തൃശ്ശൂരിന്റെ പ്രാതൽ മധുരത്തിന്റെ കഥ പറയുന്ന സിനിമ ‘വെള്ളേപ്പം’ പ്രദർശനത്തിനൊരുങ്ങുന്നു.
അക്ഷയ് രാധാകൃഷ്ണൻ (പതിനെട്ടാം പടി ), നൂറിൻ ഷെരീഫ് , റോമ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
ഒരിടവേളക്ക് ശേഷം ‘റോമ’ മലയാളത്തിലേക്കു തിരിച്ചുവരുന്ന സിനിമ കൂടിയാണിത്. പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന ചിത്രം ബറോക് പ്രൊഡക്ഷൻറെ ബാനറിൽ ജീൻസ് തോമസ്,ദ്വാരക് ഉദയ് ശങ്കർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
ഷൈൻ ടോം ചാക്കോ, ശ്രീജിത് രവി, കൈലാഷ്,വൈശാഖ് രാജൻ,സാജിദ് യഹിയ തുടങ്ങിയവരും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
കഥ, തിരക്കഥ -ജീവൻലാൽ.
ഗാനരചന- മനു മൻജിത്,അജേഷ് എം ദാസൻ.
സംഗീതം-എസ് പി വെങ്കിടേഷ്,ലീല എൽ ഗിരീഷ്കുട്ടൻ.
ഛായാഗ്രഹണം-ഷിഹാബ് ഓങ്ങല്ലൂർ.
എഡിറ്റിംഗ്-രഞ്ജിത് ടച്ച്റിവർ.