തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമാണ് ‘വിക്രം’. അതിൽ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു എന്നാണ് വാർത്ത. കമൽ ഹാസനാണ് ഈ ചിത്രത്തിലെ നായകൻ. തമിഴ് മാധ്യമങ്ങളിൽ ഇതിനെപ്പറ്റി വാർത്തകൾ വന്നിട്ടുട്ടെങ്കിലും ഫഹദ് ഇത് നിഷേധിക്കാനോ ശരിവയ്ക്കാനോ തയ്യാറായിട്ടില്ല.
കമലിന്റെ 232-ആം ചിത്രമായ ‘വിക്രം’ നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലംസ് ആണ്. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുന്നത്.
‘കൈതി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം വിജയ് നായകനായ ‘മാസ്റ്റർ’ ആണ്. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വയ്ച്ചിരിക്കയാണ്.