സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചലച്ചിത്ര താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ് മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി,വിനീത പദ്മിനി,ബിനിജോൺ,സുനിത, മഹിത,ബിന്ദു ഓമശ്ശേരി, ശാന്തിനി,ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ…
Category: Latest News
എമ്പുരാന് ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു
മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ തന്റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം. ചിത്രത്തിലെ വില്ലന്റെ പേര് അടക്കം മാറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്,…
കാത്തിരിപ്പിനൊടുവില്‍ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക് എത്തുന്നു.
ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ…
വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി ‘അമ്മ’; പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു
നടി വിൻസി യുടെ പരാതിയിൽ നടപടിക്ക് ഒരുങ്ങി താരസംഘടനയായ അമ്മ. വിൻസി യുടെ പരാതി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. താരങ്ങളായ അൻസിബ, വിനു മോഹൻ, സരയു എന്നിവരാണ് അന്വേഷണം നടത്തുക. സിനിമ സെറ്റിൽ തനിക്കെതിരെ മോശമായി പെരുമാറിയ നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് വിൻ സി വെളിപ്പെടുത്തിയിരുന്നു. നടി ഫിലിം ചെയ്ബറിനും ഐ സി സി ക്കും പരാതി നൽകിയിട്ടുണ്ട്. പരാതിയിലാണ് നടി നടന്റെ പേര് വെളുപ്പെടുത്തിയിരിക്കുന്നത്. സംഭവം എക്സൈസ് അന്വേഷിക്കും. സൂത്രവാക്യം എന്ന സിനിമ സെറ്റിൽ വെച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം ഇനി സിനിമ ചെയ്യില്ലെന്ന നിലപാട് സ്വീകരിച്ചിതിനു പിന്നാലെ ഇൻസ്റ്റഗ്രാമിൽ ഇട്ട വീഡിയോയിൽ കൂടി താരം വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തുകയുണ്ടായി. ഒരു പ്രധാന നടൻ ഒരു ചിത്രത്തിൻറെ സെറ്റിൽ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നായിരുന്നു…
മമ്മൂട്ടിയുടെ ബസൂക്ക റിലീസിനൊരുങ്ങി.
മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക .മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് . ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക . ചിത്രത്തിൻ്റേതായി…
65 വയസുള്ള മോഹന്‍ലാലിന് 30 വയസുകാരിയായ കാമുകി; ആരാധകര്‍ക്ക് മറുപടിയുമായി മാളവിക
എമ്പുരാന് പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന് അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.’ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചിരുന്നു, ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി…
‘ആരുണ്ടാക്കിയതായാലും പുച്ഛം മാത്രം’; ‘എംപുരാൻ’ വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ
മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നതോടെ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോൾ തിയറ്ററുകളിൽ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ താൻ പുച്ഛത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോഗ്സിനോട് പറഞ്ഞു. “എംപുരാനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ഗുണം വേണ്ടേ.…
നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’ റിലീസ് പ്രഖ്യാപിച്ചു
2023ൽ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസിൽ രംഗത്ത് എത്തിയിട്ടുണ്ട്. ചിത്രം 20205 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്. മാമന്നന് ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന് കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര് ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ്…
‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്
എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ ജഗദമ്മ ഏഴാം…
മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’ സെൻസറിങ് കഴിഞ്ഞു
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’ (Bazooka). മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗെയിമിന്റെ ത്രില്ലർ സ്വഭാവം ചിത്രത്തിലുടനീളം നിലനിർത്തിയാണ് അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ…