തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹത്തിന്റെ അടുത്ത ചിത്രമാണ് ‘വിക്രം’. അതിൽ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു എന്നാണ് വാർത്ത. കമൽ ഹാസനാണ് ഈ ചിത്രത്തിലെ നായകൻ. തമിഴ് മാധ്യമങ്ങളിൽ ഇതിനെപ്പറ്റി വാർത്തകൾ വന്നിട്ടുട്ടെങ്കിലും ഫഹദ് ഇത് നിഷേധിക്കാനോ ശരിവയ്ക്കാനോ തയ്യാറായിട്ടില്ല. കമലിന്റെ 232-ആം ചിത്രമായ ‘വിക്രം’ നിർമ്മിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലംസ് ആണ്. അടുത്ത വർഷമാണ് സിനിമ റിലീസ് ചെയ്യുന്നത്. ‘കൈതി’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയനായ സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം വിജയ് നായകനായ ‘മാസ്റ്റർ’ ആണ്. കഴിഞ്ഞ മാർച്ചിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമ കോവിഡ് മൂലം മാറ്റി വയ്ച്ചിരിക്കയാണ്.
Category: Latest News
മുസ്ലീമിനെ വിവാഹം കഴിച്ചത് എന്തിനെന്നുള്ള ചോദ്യത്തിന് മറുപടിയുമായി പ്രിയാമണി
അന്യ മതത്തിലുള്ള ഇയാളെ വിവാഹം കഴിച്ചത് എന്തിന് എന്ന്ഒരാൾ കമന്റ് ഇട്ടതിന് മറുപടിയുമായി പ്രിയാമണിയെ രംഗത്തെത്തി. ഇൻസ്റ്റഗ്രാമിലിട്ട തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ ഒരാൾ കമന്റ്റിട്ടതിനു മറുപടിയായിട്ടാണ് പ്രിയാമണി രംഗത്തെത്തിയത്. ” രക്തചരിത്ര’എന്ന സിനിമ കണ്ടതുമുതൽ എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു. പക്ഷേ എന്തിനാണ് നിങ്ങൾ മുസ്മിനെ കല്യാണം കഴിച്ചത് ” എന്നാണ് അയാൾ ചോദിച്ചത്. എന്നാൽ തന്റെ മറുപടിയിലൂടെ പ്രിയാമണി എല്ലാവരെയും ഞെട്ടിച്ചു. താൻ വിവാഹം ചെയ്തത് ഒരു ഇന്ത്യക്കാരനെയാണ് എന്നാണ് അവർ പറഞ്ഞത്. ഈ മറുപടിയിലൂടെ അവർ എല്ലാവരുടെയും അഭിനന്ദനവും കൈയടിയും നേടി. ധാരാളംപേർ പ്രിയയ്ക്ക് സപ്പോർട്ടായി രംഗത്തെത്തി. ഇങ്ങനെയുള്ളവർക്ക് മറുപടി നൽകേണ്ടത് അത്യാവശ്യമാണെന്നും പ്രിയാമണിയെയോർത്തു അഭിമാനം തോന്നുന്നു എന്നും ആരാധകർ കുറിച്ചു. 2017 ലാണ് പ്രിയാമണി ഇവന്റ് ഓർ ഗനൈസറായ മുസ്താഫയെ വിവാഹം കഴിച്ചത്.
‘തൊമ്മനും മക്കളും’ എന്ന ചിത്രത്തിലെ കാസ്റ്റിംഗ് നെക്കുറിച്ച് ഷാഫി.
‘തൊമ്മനും മക്കളും’ എന്ന തൻറെ ചിത്രത്തിൽ മമ്മൂട്ടിയുടെ റോളിൽ പൃഥ്വിരാജ് , ലാലിന്റെ റോളിൽ ജയസൂര്യ എന്നിവരാണ് അഭിനയിക്കാനിരുന്നത് എന്ന് സംവിധായകനായ ഷാഫി പറയുന്നു. ഷാഫിയുടെ സംവിധാനത്തിൽ ബെന്നി പി നായരമ്പലം തിരക്കഥ രചിച്ച തൊമ്മനും മക്കളും 2005 ലാണ് പുറത്തിറങ്ങിയത്.അതിലെ കാറ്റിനെ കുറിച്ച് സംവിധായകൻ ഷാഫി പറയുന്നതാണിത്. അന്നത്തെ മുൻനിര യുവതാരങ്ങളെ കണ്ടുകൊണ്ടാണ് ഇത് തുടങ്ങിയത്. മമ്മൂട്ടിയുടെ റോൾ പൃഥ്വിരാജും ലാലിന്റെ റോൾ ജയസൂര്യ ആയിട്ടാണ് തീരുമാനിച്ചിരുന്നത്. എന്നാൽ അത് നടക്കാതെ പോയി. പിന്നീട് മമ്മൂട്ടിയുടെ അടുത്ത് കഥ പറഞ്ഞപ്പോൾ അദ്ദേഹം അത് ചെയ്യാമെന്ന് ഏറ്റു. അതിലെ തമാശ രംഗങ്ങളൊക്കെ യുവ താരനിരയ്ക്ക് വേണ്ടി എഴുതിയതാണെങ്കിലും മമ്മൂട്ടിക്കും ലാലിനും വേണ്ടി മാറ്റി എഴുതിയിട്ടില്ല. എന്നാൽ യുവ താരങ്ങൾ ചെയ്യുന്നതിനേക്കാൾ നല്ല രീതിയിലാണ് അവർ ചെയ്തത്അത് അവരുടെ അനുഭവങ്ങളുടെ ഗുണം ആയിരുന്നു. ഒരു സ്വകാര്യ ചാനലിനു വേണ്ടി…
മമ്മൂട്ടിക്ക് മാത്രമാണ് തിരക്കഥ വായിക്കാൻ നൽകിയത് എന്ന് അടൂർ ഗോപാലകൃഷ്ണൻ.
നിരവധി സിനിമകൾക്ക് തിരക്കഥ രചിക്കുകയും ധാരാളം സിനിമകൾ സംവിധാനം ചെയ്യുകയും ചെയ്ത ആളാണ് അടൂർഗോപാലകൃഷ്ണൻ.അദ്ദേഹം ഇപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘മതിലുകൾ’ സിനിമയുടെ തിരക്കഥ വായിക്കാൻ കൊടുത്ത തിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ പറഞ്ഞു. സാധാരണയായി അഭിനേതാക്കൾക്ക് തിരക്കഥ വായിക്കാൻ നൽകാറില്ലെങ്കിലും മമ്മൂട്ടിക്ക് മാത്രമായി നൽകിയ ഇളവിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. ” അവതരിപ്പിക്കേണ്ടത് ജീവിച്ചിരിക്കുന്ന ബഷീറിനെ അല്ലേ അതിനാൽ സ്ക്രിപ്റ്റ് വായിക്കാൻ തരണ’മെന്ന് മമ്മൂട്ടി പറഞ്ഞു. തുടർന്നാണ് മമ്മൂട്ടിക്ക് സ്ക്രിപ്റ്റ് വായിക്കാൻ നൽകിയത് എന്ന്അടൂർ ഗോപാലകൃഷ്ണൻ. ഭയങ്കര ത്രിൽഡ് ആയിട്ടാണ് അദ്ദേഹം സ്ക്രിപ്റ്റ് കൃത്യസമയത്ത് തന്നെ മടക്കി നൽകിയത്. ഈ സ്ക്രിപ്റ്റ് വായിച്ചു നോക്കിയാൽ ഒരു സിനിമയുടെ തിരക്കഥ എങ്ങനെയായിരിക്കണം എന്ന് മനസ്സിലാക്കാൻ സാധിക്കും എന്ന് മമ്മൂട്ടി പല തിരക്കഥാകൃത്തുക്കളോടും പറഞ്ഞു. മമ്മൂട്ടി ബഷീറിന്റെ എല്ലാ കഥകളും വായിച്ച് മനസ്സിലാക്കിയിട്ടാണ്…
സനൽ കുമാർ ശശിധരൻറെ അടുത്ത സിനിമയിൽ ടോവിനോയും കനിയും
സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കുന്ന പുതിയ സിനിമയിൽ ടോവിനോ തോമസാണ് നായകൻ.ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് നായിക. ഡിസംബർ 26ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പെരുമ്പാവൂരിൽ ഷൂട്ടിംഗ് തുടങ്ങി. 5 ദിവസത്തിന് ശേഷം റാന്നി യിലായിരിക്കും അടുത്ത ഷൂട്ടിംഗ്. സനൽ കുമാറിന്റെ ഒടുവിലായി സംവിധാനം ചെയ്തത് മഞ്ജു വാര്യർ നായികയായ ‘കയറ്റം’ ആണ്.അദ്ധേഹത്തിന്റെ എല്ലാ സിനിമകളും പ്രേക്ഷക പ്രശംസ നേടിയവയാണ്. തന്റെ പുതിയ സിനിമ ഈ കാലഘട്ടത്തിന്റെ കഥയെന്നാണ് അദ്ദേഹം പറയുന്നത്. സുദേവ് നായരും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്
അജു വർഗീസിൻറെ ‘കിളി’ ട്രെൻഡിങ്ങിലേക്ക്
അജു വർഗീസിന്റെ വെബ് സീരീസ് ആയ ‘കിളി’ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ്. മൈ ഡെസിഗ്നേഷൻ സ്റ്റുഡിയോസും ഫന്റാസ്റ്റിക് ഫിലിംസും ചേർന്നാണിത് നിർമ്മിക്കുന്നത്.മഞ്ജു വാരിയരും പൃഥ്വി രാജുമാണ് ഇതിന്റ ഫസ്റ്റ് എപ്പിസോഡ് റിലീസ് ചെയ്തത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എപ്പിസോഡ് ഒന്നാം സ്ഥാനത്തേക്കുള്ള കുത്തിപ്പിലേക്കാണ്. മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് വെബ് സീരീസ് ആണ് ‘കിളി’. അജു വർഗീസിനെ കൂടാതെ മാത്തൂക്കുട്ടി,ശ്രീജിത് രവി, കാർത്തിക് ശങ്കർ, ആനന്ദ് മന്മധൻ, വൈശാഖ് നായർ,വിഷ്ണു ഗോവിന്ദ് എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്. കോമഡി പശ്ചാത്തലമുള്ള സീരിസിന്റെ സംവിധായകൻ വിഷ്ണു ഗോവിന്താണ്.ലോക് ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലമാണ് കഥയിലുള്ളത്. എബ്രഹാം ജോസഫ് ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സീരീസ് മൂന്ന് സീസണുകളായിട്ടാണ് പുറത്തിറങ്ങുന്നത്.ആദ്യ സീസണിൽ 8 എപ്പിസോഡുകളാനുള്ളത്.ലോക്ക് ഡൌൺ സമയത്ത് ലഹരി കിട്ടാതായപ്പോൾ…
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബന്റെ സിനിമ
അയ്യപ്പനും കോശി’യും തെലുങ്കിലേക്ക്
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിയും തെലുങ്കിൽ റീമേക് വരുന്നു. അന്തരിച്ച സംവിധായകനായ സച്ചിയുടെ സംവിധാനത്തിൻ കീഴിൽ തയ്യാറായ ‘അയ്യപ്പനും കോശിയും’സൂപ്പർ ഹിറ്റ് സിനിമയായിരുന്നു.ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തെലുങ്കിൽ റീമേക് ചെയ്യുന്നതായി നേരത്തെ പറഞ്ഞിരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാറായ പവൻ കല്യാൺ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പനായി വരുമ്പോൾ റാണ ദഗുബാതി കോശിയായി വരുന്നു. പവൻ കല്യാൺ ഈ ചിത്രത്തിനായി 50 കോടിയാണ് വാങ്ങുന്നത്. റാണ 5 കോടിയും. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.
നയൻതാര പുതിയ തലമുറയിലെ രമ്യാ കൃഷ്ണൻ എന്ന് മൂക്കുത്തി അമ്മയുടെ സംവിധായകൻ ആർ ജെ ബാലാജി.
തമിഴ് ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. നയൻതാരയെ രമ്യാ കൃഷ്ണനോടൊപ്പം ആണ് സംവിധായകൻ ആർ ജെ ബാലാജി താരതമ്യപ്പെടുത്തുന്നത്. ഇന്ത്യടുഡേ ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നയൻതാരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധിപേർ അമ്മനായി അഭിനയിച്ചിട്ടുണ്ടെങ്കിലും രമ്യ കൃഷ്ണന്റെ കണ്ണിൽ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടൻ മാരോടുള്ള വൈരാഗ്യവും കാണാം. കഴിഞ്ഞ 20 വർഷമായി പുതിയ അമ്മനെ കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് നയൻതാര ഒരു അനുഭവമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊണ്ണൂറുകളിൽ ഇറങ്ങിയിട്ടുള്ള അതിൽ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത സാമൂഹികപ്രതിബദ്ധതയുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മൻ എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാർ ലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആർജെ ബാലാജിയും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. ഉർവശി, സ്മൃതി വെങ്കട്ട്, അജയഘോഷ്, ഇന്ദ്രജ…
ആക്ഷൻ മൂവി ‘റൻധാര നഗര
യുവ നടന് അപ്പാനി ശരത്ത്,രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുല്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” രന്ധാര നഗര “. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.ഫീനിക്സ് ഇന്‍കോപറേറ്റ് , ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്അജയ് മാത്യൂസ്, വിഷ്ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദന്, മോഹിയു ഖാന്, വി. എസ് ഹൈദര്‍ അലി, മൂണ്‍സ്,മച്ചാന് സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിതിന്‍ ബാസ്കര്‍, മുഹമ്മദ് തല്ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മോഹിയു ഖാന്, സംഗീതം- നൊബെര്‍ട് അനീഷ് ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്ഹത്. പ്രൊഡക്ഷന്‍ കണ്ട്രോളര്-രാജന്…