Blog

കലാലയ കഥ പറയുന്ന ‘പടക്കളം’; ട്രെയിലർ പുറത്ത്

ഒരു കലാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം അദ്ധ്യപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള സൗഹൃദമാണ്. അതില്‍ വിള്ളലുകള്‍ വീഴുമ്പോഴാണ് ആ ക്യാമ്പസില്‍ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ തലപൊക്കുന്നത്. ഇത്തരം ഒരു തീമിലാണ് പടക്കളം എന്ന ചിത്രം ഒരുങ്ങുന്നത്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രയിലർ ഏപ്രില്‍ 20ന് ഈസ്റ്റര്‍ ദിനത്തില്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്‍റെ അണിയറക്കാര്‍. മുകളില്‍ പറഞ്ഞ തീം ആവിഷ്കരിക്കുന്നതാണ് ചിത്രത്തിന്‍റെ ട്രെയിലറിലെ രംഗങ്ങള്‍ എന്നാണ് വിവരം. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ കോർത്തിണക്കി അൽപ്പം ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. തികച്ചും ഒരു എന്‍റര്‍ടെയ്നറായി ഒരുക്കുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ.നവാഗതനായ മനുസ്വരാജാണ് സംവിധായകൻ. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിന്‍റെ അവതരണം. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്…

വില്ലൻ ചിരിയുമായി മമ്മൂട്ടി ; കളങ്കാവൽ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

ജിതിൻ കെ ജോസിന്റെ സംവിധാനത്തിൽ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന കളങ്കാവലിന്റെ 2nd ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാൻ നായകനായ ‘കുറുപ്പ്’ ആണ് ജിതിൻ കെ ജോസിന്റെ ആദ്യ സംവിധാനസംരംഭം. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷേഡിലുള്ളൊരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പോസ്റ്ററിൽ ക്യാമറയിലേക്ക് നോക്കി വില്ലൻ ചിരി ചിരിക്കുന്ന മമ്മൂട്ടിയെയാണ് കാണിച്ചിരിക്കുന്നത്. ഏറെ നിരൂപക പ്രശംസയും സാമ്പത്തിക വിജയവും നേടിയ ഭ്രമയുഗത്തിന് ശേഷം മമ്മൂട്ടി വീണ്ടും വില്ലൻവേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ഫൈസൽ അലിയാണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസാണ് കളങ്കാവൽ വിതരണം ചെയ്യുന്നത്. ജിതിൻ കെ ജോസിനൊപ്പം ചേർന്ന് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിഷ്ണു ശ്രീകുമാറാണ്. മമ്മൂട്ടിയ്ക്കും, വിനായകനുമൊപ്പം ഗായത്രി അരുൺ, രജീഷ് വിജയൻ, ഗിബിൻ ഗോപിനാഥ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പ്രവീൺ പ്രഭാകർ എഡിറ്റിങ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ…

മെത്താംഫെറ്റമിനും കഞ്ചാവും ഉപയോഗിക്കാറുണ്ട് ; ഷൈന്‍ ടോം ചാക്കോ

ലഹരി ഉപയോഗത്തെ തുടര്‍ന്ന് താന്‍ നേരത്തെ ഡീ- അഡിക്ഷന്‍ സെന്ററില്‍ ചികിത്സ തേടിയിരുന്നതായി നടന്‍ ഷൈന്‍ ടോം ചാക്കോ. കഴിഞ്ഞ വർഷം അച്ഛന്‍ ഇടപെട്ടാണ് കൂത്താട്ടുകുളത്തെ ഡീ-അഡിക്ഷന്‍ സെന്ററിലാക്കിയത്. 12 ദിവസത്തിന് ശേഷം അവിടെനിന്ന് മടങ്ങിയെന്നും നടന്‍ പൊലീസിനോട് പറഞ്ഞു. ലഹരിക്കേസില്‍ അറസ്റ്റിലായ നടന്‍, താന്‍ രാസലഹരി ഉപയോഗിക്കാറുണ്ടെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ശനിയാഴ്ച പൊലീസ് നടത്തിയ വിശദമായ ചോദ്യംചെയ്യലിലാണ് ലഹരി ഉപയോഗം നടന്‍ സമ്മതിച്ചത്. രാസലഹരിയായ മെത്താംഫെറ്റമിനും കഞ്ചാവും താന്‍ ഉപയോഗിക്കാറുണ്ടെന്നാണ് നടന്‍ പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍, ഹോട്ടലില്‍ പൊലീസ് സംഘം എത്തിയ ദിവസം ലഹരി ഉപയോഗിച്ചിട്ടില്ലെന്നും തന്റെ കൈവശം ലഹരി പദാര്‍ഥങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് നടന്‍ മൊഴി നല്‍കിയതെന്നുമാണ് വിവരം. ലഹരി ഉപയോഗം തെളിയിക്കാനായി നടന്റെ രക്തം, തലമുടി, നഖം എന്നിവയുടെ സാമ്പിള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇതിനായി നടനെ എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ച്…

ബേസിലിന്റെ ബ്യൂട്ടിഫുൾ ലോകം; മരണമാസിലെ വീഡിയോ ​ഗാനം എത്തി

തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരികൾ സമ്മാനിക്കുന്ന മരണമാസിലെ വീഡിയോ ​ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുൾ ലോകം എന്ന ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സം​ഗീതം നൽകിയ ​ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരണമാസ്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ബേസിൽ ജോസഫാണ്. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും തകർപ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിച്ചത്. എക്സികുട്ടീവ്…

ഹൊറര്‍ കോമഡിയുമായി അര്‍ജുന്‍ അശോകന്‍; ‘സുമതി വളവ്’ ടീസര്‍ പുറത്ത് വിട്ടു

മാളികപ്പുറം എന്ന അരങ്ങേറ്റ സിനിമയുടെ വിജയത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു നാടിനെ ഭയത്തിൻ്റേയും ഉദ്വേഗഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതിയുടെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു. നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചുപോയ സുമതിയാണ് ഇതിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വൻ മുതൽമുടക്കിൽ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ…

46 വർഷങ്ങൾക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടുമെത്തുന്നു

സിനിമാ മേഖലയിൽ റിലീസ് ട്രെൻഡ് തുടങ്ങിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉൾപ്പെടെ നിരവധി സിനിമകളാണ് റീ റിലീസായെത്തിയത്. 46 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ താരമായിരുന്ന ജയന്റെ ചിത്രമാണിപ്പോൾ റീ റിലീസിന് ഒരുങ്ങുന്നത്. ജയൻ നായകനായി എത്തിയ ‘ശരപഞ്ജരം’ ആണ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്. ചിത്രം ഈ മാസം 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയ്‌ലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 1979 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ശരപഞ്ജരം’. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി…

‘വരുത്തുപോക്ക്‌’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്‌

കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് ഹ്രസ്വചിത്രം ‘വരുത്തുപോക്ക്‌’ . കാൻ ഫെസ്റ്റിവലിലെ ഷോർട്ട് ഫിലിം കോർണറിലേക്കാണ് മലയാള ഹ്രസ്വചിത്രം വരുത്തുപോക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്. മെയ്‌ 13 നാണ്‌ കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്‌. സയൻസ്‌ ഫിക്‌ഷൻ വിഭാഗത്തിലുള്ള ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ജിത്തു കൃഷ്ണനാണ് . അമൽ കെ ഉദയ്, പ്രീതി ക്രിസ്റ്റീന പോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌കൈഹൈ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രീതി ക്രിസ്റ്റീന പോളാണ്‌ നിർമാണം. അരുൺ ശിവനാണ്‌ ഛായാഗ്രഹണം. സംഗീതം: അമൽ ഇർഫാൻ. സൗണ്ട് ഡിസൈൻ: ജെ ആനന്ദകൃഷ്ണൻ.

തിയറ്ററിൽ മാത്രമല്ല, ഒടിടിയിലും ‘എംപുരാനൊ’പ്പം; വിക്രമിന്റെ ‘വീര ധീര സൂരൻ’

മലയാളത്തിലും തമിഴിലും വലിയ ആരാധകവൃന്ദമുള്ള നടനാണ് ചിയാൻ വിക്രം. അദ്ദേഹം നായകനായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ ചിത്രം 52 കോടിയോളം നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എംപുരാനൊപ്പം മാർച്ച് 27 നായിരുന്നു വീര ധീര സൂരനും തിയറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എംപുരാനെക്കാളും കളക്ഷന്‍ ചിത്രം നേടുകയും ചെയ്തു. ചിത്രത്തിലെ വിക്രമിന്റെ പെർഫോമൻസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാളി എന്ന കഥാപാത്രമായാണ് വിക്രം ചിത്രത്തിലെത്തിയത്. വിക്രമിന്റെ അടുത്തകാലത്ത് ഇറങ്ങിയ സോളോ ചിത്രങ്ങളിൽ ഏറ്റവും…