തീയേറ്ററിനുള്ളിലെ നിലക്കാത്ത പൊട്ടിച്ചിരികൾ സമ്മാനിക്കുന്ന മരണമാസിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. ബ്യൂട്ടിഫുൾ ലോകം എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ജെ.കെ സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശി ആണ്. വിഷു റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രമാണ് മരണമാസ്. ഡാർക്ക് കോമഡി ജോണറിൽ പുറത്തിറങ്ങിയ ചിത്രത്തിൽ നായകനായി എത്തിയത് ബേസിൽ ജോസഫാണ്. സിജുവും ശിവപ്രസാദും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രത്തിൽ ബേസിൽ ജോസഫിനൊപ്പം സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, പുളിയനം പൗലോസ്, ബാബു ആന്റണി, അനിഷ്‌മ അനിൽകുമാർ എന്നിവരും തകർപ്പൻ കഥാപാത്രങ്ങൾ അവതരിപ്പിച്ചു ഫലിപ്പിച്ചിട്ടുണ്ട്. ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ ഫിലിം പ്രൊഡക്ഷൻസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് മരണമാസ് നിർമ്മിച്ചത്. എക്സികുട്ടീവ്…
Author: Admin
ഹൊറര്‍ കോമഡിയുമായി അര്‍ജുന്‍ അശോകന്‍; ‘സുമതി വളവ്’ ടീസര്‍ പുറത്ത് വിട്ടു
മാളികപ്പുറം എന്ന അരങ്ങേറ്റ സിനിമയുടെ വിജയത്തിന് ശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുമതി വളവ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. ഒരു നാടിനെ ഭയത്തിൻ്റേയും ഉദ്വേഗഗത്തിൻ്റെയും മുൾമുനയിൽ നിർത്തുന്ന സുമതിയുടെ ചെയ്തികൾ ഇന്നും നാടിനെ സംഘർഷത്തിലാക്കുന്നു. നിരവധി ദുരന്തങ്ങളാണ് നാട്ടിൽ അരങ്ങേറുന്നത്. മരിച്ചുപോയ സുമതിയാണ് ഇതിൻ്റെയെല്ലാം പിന്നിലെന്നാണ് നാട്ടുകാരുടെ വിശ്വാസം. ത്രില്ലറിനോടൊപ്പം ഫാൻ്റസി ഹ്യൂമറും ചേർത്താണ് ഈ ചിത്രത്തിൻ്റെ അവതരണം. മാളികപ്പുറത്തിൻ്റെ തിരക്കഥ രചിച്ച അഭിലാഷ് പിള്ള തന്നെയാണ് ഈ ചിത്രത്തിൻ്റെയും തിരക്കഥ രചിച്ചിരിക്കുന്നത്. വിഷ്ണു ശശി ശങ്കർ, അഭിലാഷ് പിള്ള കോംബോ ഒരിക്കൽക്കൂടി കൈകോർക്കുകയാണ് ഈ ചിത്രത്തിലൂടെ. വലിയൊരു സംഘം അഭിനേതാക്കളെ അണിനിരത്തി വൻ മുതൽമുടക്കിൽ ചിത്രീകരിച്ച ചിത്രമാണിത്. വാട്ടർമാൻ ഫിലിംസ് ആൻ്റ് തിങ്ക് സ്റ്റുഡിയോസിൻ്റെ ബാനറിൽ വാട്ടർമാൻ മുരളിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. അർജുൻ അശോകൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ…
46 വർഷങ്ങൾക്ക് ശേഷം ജയനും ശരപഞ്ജരവും വീണ്ടുമെത്തുന്നു
സിനിമാ മേഖലയിൽ റിലീസ് ട്രെൻഡ് തുടങ്ങിയിട്ട് കുറച്ചു നാളായി. കഴിഞ്ഞ വർഷം മലയാള സിനിമയിൽ ഉൾപ്പെടെ നിരവധി സിനിമകളാണ് റീ റിലീസായെത്തിയത്. 46 വർഷങ്ങൾക്ക് ശേഷം മലയാളത്തിലെ സൂപ്പർ താരമായിരുന്ന ജയന്റെ ചിത്രമാണിപ്പോൾ റീ റിലീസിന് ഒരുങ്ങുന്നത്. ജയൻ നായകനായി എത്തിയ ‘ശരപഞ്ജരം’ ആണ് വർഷങ്ങൾക്ക് ശേഷം വീണ്ടും തിയറ്റിൽ എത്തുന്നത്. ചിത്രം ഈ മാസം 25ന് തിയറ്റുകളിൽ എത്തും. ഇതിനോട് അനുബന്ധിച്ച് ട്രെയ്‌ലറും അണിയറ പ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്. 1979 ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ശരപഞ്ജരം’. ഹരിഹരന്‍ ആയിരുന്നു സംവിധാനം. ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രവും ഇതായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ കഥയെ ആസ്പദമാക്കി ഹരിഹരന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണിത്. ചന്ദ്രശേഖരന്‍ എന്ന നായക കഥാപാത്രമായി ജയന്‍ എത്തിയ ചിത്രത്തില്‍ സൗദാമിനി എന്ന നായികയായി എത്തിയത് ഷീലയാണ്. ലത, സത്താര്‍, പി…
‘വരുത്തുപോക്ക്’ കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക്
കാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട് ഹ്രസ്വചിത്രം ‘വരുത്തുപോക്ക്’ . കാൻ ഫെസ്റ്റിവലിലെ ഷോർട്ട് ഫിലിം കോർണറിലേക്കാണ് മലയാള ഹ്രസ്വചിത്രം വരുത്തുപോക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മെയ് 13 നാണ് കാൻ ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നത്. സയൻസ് ഫിക്‌ഷൻ വിഭാഗത്തിലുള്ള ചിത്രത്തിൻറെ തിരക്കഥയും സംവിധാനവും നിർവഹിച്ചത് ജിത്തു കൃഷ്ണനാണ് . അമൽ കെ ഉദയ്, പ്രീതി ക്രിസ്റ്റീന പോൾ എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌കൈഹൈ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ പ്രീതി ക്രിസ്റ്റീന പോളാണ് നിർമാണം. അരുൺ ശിവനാണ് ഛായാഗ്രഹണം. സംഗീതം: അമൽ ഇർഫാൻ. സൗണ്ട് ഡിസൈൻ: ജെ ആനന്ദകൃഷ്ണൻ.
തിയറ്ററിൽ മാത്രമല്ല, ഒടിടിയിലും ‘എംപുരാനൊ’പ്പം; വിക്രമിന്റെ ‘വീര ധീര സൂരൻ’
മലയാളത്തിലും തമിഴിലും വലിയ ആരാധകവൃന്ദമുള്ള നടനാണ് ചിയാൻ വിക്രം. അദ്ദേഹം നായകനായി ഏറ്റവുമൊടുവില്‍ തിയറ്ററുകളിലെത്തിയ വീര ധീര സൂരന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. എസ് യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. ആഗോളതലത്തിൽ ചിത്രം 52 കോടിയോളം നേടുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് അപ്ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. ഏപ്രിൽ 24 മുതൽ ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. എംപുരാനൊപ്പം മാർച്ച് 27 നായിരുന്നു വീര ധീര സൂരനും തിയറ്ററുകളിൽ എത്തിയിരുന്നത്. തമിഴ്നാട്ടില്‍ എംപുരാനെക്കാളും കളക്ഷന്‍ ചിത്രം നേടുകയും ചെയ്തു. ചിത്രത്തിലെ വിക്രമിന്റെ പെർഫോമൻസിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. കാളി എന്ന കഥാപാത്രമായാണ് വിക്രം ചിത്രത്തിലെത്തിയത്. വിക്രമിന്റെ അടുത്തകാലത്ത് ഇറങ്ങിയ സോളോ ചിത്രങ്ങളിൽ ഏറ്റവും…
‘സെറ്റ് ലഹരിമുക്തമായിരുന്നു’, ഞങ്ങൾക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ല ; ‘സൂത്രവാക്യം’ നിർമ്മാതാവും സംവിധായകനും
നടി വിന്‍സി അലോഷ്യസിന്‍റെ പരാതിയെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിലായതിന്‍റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളെ കണ്ട് ഇരുവരും അഭിനയിച്ച സൂത്രവാക്യം സിനിമയുടെ അണിയറക്കാര്‍. നിര്‍മ്മാതാവ് ശ്രീകാന്ത് കണ്ഡ്രഗുളയും സംവിധായകന്‍ യൂജിന്‍ ജോസ് ചിറമ്മേലും അടക്കമുള്ളവരാണ് മാധ്യമങ്ങളെ കണ്ടത്. തങ്ങള്‍ക്ക് ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പ്രശ്നങ്ങള്‍ അറിഞ്ഞതെന്നും നിര്‍മ്മാതാവ് ശ്രീകാന്ത് പറഞ്ഞു. “വാര്‍ത്തകള്‍ വന്നപ്പോള്‍ ഇനി എന്തുചെയ്യും എന്ന് അറിയാതെ നില്‍ക്കുകയാണ്. സിനിമയ്ക്കു വേണ്ടി സംസാരിക്കാനാണ് വന്നിരിക്കുന്നത്. ഞങ്ങളുടെ സെറ്റ് ലഹരി മുക്തമായിരുന്നു. സത്യം പുറത്തുവരാനുള്ള എല്ലാ നടപടിക്കും ഞങ്ങളുടെ പൂർണ പിന്തുണയുണ്ട്. ഈ ഒരു പ്രശ്നത്തിൽ സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരെ ക്രൂശിക്കരുത്. സൂത്രവാക്യം സിനിമയിൽ ഐസിസി ഉണ്ടായിരുന്നു. എന്നാൽ അവർക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. 21 ന് ഫിലിം ചേംബറുമായി യോഗം ഉണ്ട്”. ഇത് സിനിമയുടെ മാർക്കറ്റിംഗ് തന്ത്രമായി വ്യാഖ്യാനിക്കരുതെന്നും നിർമാതാവ് ശ്രീകാന്ത്…
“ഇങ്ങനൊരു നടനെ ഇനി കിട്ടാൻ ബുദ്ധിമുട്ടാണ്” ; തുടരും സ്പെഷ്യൽ വീഡിയോ പുറത്ത്
ഏപ്രിൽ 25 ന് റിലീസ് ചെയ്യാനിരിക്കുന്ന മോഹൻലാലിൻറെ ‘തുടരും’ എന്ന ചിത്രത്തിന്റെ ഒരു സ്പെഷ്യൽ വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. സംവിധായകൻ തരുൺ മൂർത്തിയടക്കം പ്രത്യക്ഷപ്പെടുന്ന ‘എൽ ദി മജെസ്റ്റിക്ക്’ എന്ന വിഡിയോയിൽ മോഹൻലാലിനൊപ്പമുള്ള ചിത്രീകരണസമയത്തുള്ള അനുഭവങ്ങൾ അണിയറപ്രവർത്തകർ പങ്കുവെയ്ക്കുന്നു. ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാതാക്കളായ രജപുത്ര വിഷ്വൽ മീഡിയയുടെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ റിലീസ് ചെയ്തത്. 80കളിലും ,90കളിലുമായിറങ്ങിയ വരവേൽപ്പ്, മിഥുനം പോലുള്ള ചിത്രങ്ങളിലെ മോഹൻലാൽ കഥാപാത്രങ്ങളുടെ ഒരു പുതിയ പതിപ്പിനെ സൃഷ്ടിക്കാനാണ് താൻ ശ്രമിച്ചത് എന്നാണ് തരുൺ മൂർത്തി അവകാശപ്പെടുന്നത്. തരുൺ മൂർത്തിക്കൊപ്പം നിർമ്മാതാവ് എം രഞ്ജിത്ത്, സഹാതിരക്കഥാകൃത്തും, ഫോട്ടോഗ്രാഫറുമായ കെ.ആർ സുനിൽ, നടൻ ബിനു പപ്പു എന്നിവരും അനുഭവങ്ങൾ പങ്കിടുന്നു. “നിമിഷനേരംകൊണ്ട് അയാൾ അങ്ങ് മാറി, ഈ കഥാപാത്രം മോഹൻലാലിന് മാത്രമേ ചെയ്യാൻ കഴിയൂ, ഇനിയിതുപോലൊരു നടനെ…
‘കളങ്കാവല്‍’ സര്‍പ്രൈസ് അപ്ഡേറ്റുമായി മമ്മൂട്ടി
പ്രോജക്റ്റുകള്‍ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എപ്പോഴും വിസ്മയിപ്പിക്കാറുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തിലെ നടനെയും താരത്തെയും തികച്ചും വേറിട്ട രീതിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടേതായി അടുത്ത് പുറത്തുവരാനുള്ളത്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് കളങ്കാവല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി. ചിത്രത്തിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസിനെക്കുറിച്ചാണ് അത്. കളങ്കാവലിന്‍റെ സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ നാളെ രാവിലെ 11.11 ന് പുറത്തെത്തും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. മമ്മൂട്ടിക്കൊപ്പം മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് വിനായകന്‍ ആണ്. ‘കുറുപ്പ്’ എന്ന ചിത്രത്തിന്‍റെ സഹരചയിതാവായിരുന്നു ജിതിന്‍ കെ ജോസ്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതൽ, ടർബോ, ഡൊമനിക്ക് ആന്‍റ് ലേഡീസ് പേഴ്സ് എന്നിവയാണ്…
എനിക്ക് പറ്റിയ പിഴ’; ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശിയെന്ന ആരോപണത്തില്‍ മാലാ പാര്‍വതി
നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയ സംഭവത്തിലെ തന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി നടി മാലാ പാര്‍വതി. ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളിപ്പറയുകയും ചെയ്തു എന്ന ആരോപണത്തിലാണ് വിശദീകരണവുമായി മാലാ പാര്‍വതി രംഗത്തുവന്നത്. ‘ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഷൈന്‍ എന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നത്, എന്റെ സെറ്റിലെ അനുഭവം എല്ലാം ഈ കോണ്‍ടെക്‌സ്റ്റില്‍ പറയാന്‍ പാടില്ലായിരുന്നു. എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. ഈ വിഷയത്തില്‍ പ്രതികരണം തേടുമ്പോള്‍ എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല. രണ്ടാമത്തെ വിഷയം – കോമഡി ‘ എന്ന പദ പ്രയോഗം. സൗഹൃദവും…
വിവാദം കനക്കുന്നതിനിടെ ‘സൂത്രവാക്യം’ പോസ്റ്റര്‍ പുറത്തുവിട്ട് ഷൈന്‍ ടോം ചാക്കോ
വിന്‍സിയുടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഷൈന്‍ പോസ്റ്റര്‍ പങ്കുവച്ചത്.ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ നായിക വിന്‍സിയെ അടക്കം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അതേസമയം സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്’സൂത്രവാക്യം’. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ദീപക് പറമ്പോളും മറ്റൊരു പ്രധാന…