‘പറവ’യിലെ ‘സുറുമി’; മാറ്റം കണ്ട് അമ്പരന്ന് പ്രേക്ഷകരും

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ സിനിമയിലെ സുറുമിയെന്ന സുന്ദരിക്കുട്ടിയെ ഓർമയില്ലേ? കൊച്ചി സ്വദേശിയായ മനാൽ ഷീറാസ് ആയിരുന്നു സുറുമിയുടെ വേഷം മനോഹരമാക്കിയത്. ചിത്രം പുറത്തിറങ്ങി ഏഴ് വർഷം പിന്നിടുമ്പോൾ ‘സുറുമി’യെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ. സുറുമി ആകെ മാറിയിരിക്കുന്നു. അന്ന് സ്കൂൾ കുട്ടിയായിരുന്ന താരം ഇന്ന് കൗമാരപ്രായക്കാരിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകളിലൂെട മനാൽ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. മനാലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോയും ശ്രദ്ധ നേടുകയാണ്. ഇളം സ്വർണ നിറത്തിലുള്ള അനാർക്കലി ഗൗണിലാണ് മനാൽ ഒരുങ്ങിയിരിക്കുന്നത്. മനാലിന്റെ വിഡിയോയിൽ റിമ കല്ലിങ്ങൽ ‘പൊന്നൂസേ’ എന്ന് കമന്റ് ചെയ്താണ് സ്നേഹം അറിയിച്ചത്.

മമ്മൂട്ടിയുടെ ബസൂക്ക റിലീസിനൊരുങ്ങി.

മലയാളത്തിലെ ആദ്യത്തെ ഗയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക .മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിഷു- ഈസ്റ്റർ ഫെസ്റ്റിവലുകൾ ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ യു.എ. സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ഈ ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ പ്രശസ്ത തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് . ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗയിമിൻ്റെ ത്രില്ലർ സ്വഭാവം ഈ ചിത്രത്തിലുടനീളം നിലനിർത്തിയാണ് ചിത്രത്തിൻ്റെ അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർ ടൈനറാണ് ബസൂക്ക . ചിത്രത്തിൻ്റേതായി…

65 വയസുള്ള മോഹന്‍ലാലിന് 30 വയസുകാരിയായ കാമുകി; ആരാധകര്‍ക്ക് മറുപടിയുമായി മാളവിക

എമ്പുരാന്‍ പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.’ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചിരുന്നു, ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്‍ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി…

‘ആരുണ്ടാക്കിയതായാലും പുച്ഛം മാത്രം’; ‘എംപുരാൻ’ വിവാദങ്ങളിൽ പ്രതികരിച്ച് വിജയരാഘവൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ടിലെത്തിയ എംപുരാൻ‌ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിന് എതിരെ പല കോണുകളിൽ നിന്ന് വിമർശനങ്ങളുയർന്നതോടെ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പും അണിയറപ്രവർത്തകർ പുറത്തിറക്കി. ഇപ്പോൾ തിയറ്ററുകളിൽ ചിത്രത്തിന്റെ റീ എഡിറ്റ് പതിപ്പുകളാണ് പ്രദർശിപ്പിക്കുന്നത്. ഇപ്പോഴിതാ എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടൻ വിജയരാഘവൻ. എംപുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളെ താൻ പുച്ഛത്തോടെയാണ് കാണുന്നതെന്നും വിജയരാഘവൻ ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിനോട് പറഞ്ഞു. “എംപുരാനുമായി ബന്ധപ്പെട്ടുണ്ടായ വി​വാദങ്ങളെ വളരെ പുച്ഛത്തോടെയാണ് ഞാൻ കാണുന്നത്, തികഞ്ഞ പുച്ഛത്തോടെയാണ് കാണുന്നത്. അത് ആരുണ്ടാക്കിയാലും ശരി. നിരവധി അഭ്യൂഹങ്ങളും വേർഷനുമൊക്കെ ഞാൻ കേൾക്കുന്നുണ്ട്. അതൊക്കെ ആളുകൾക്ക് എങ്ങനെ വേണമെങ്കിലും വളച്ചൊടിച്ച് പറയാം. പക്ഷപാതപരമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാനും അവതരിപ്പിക്കാനും എളുപ്പമാണ്. എന്നിരുന്നാലും വിവാദത്തിനപ്പുറം, ആത്യന്തികമായി പ്രേക്ഷകന് അല്ലെങ്കിൽ മനുഷ്യന് എന്തെങ്കിലും ​ഗുണം വേണ്ടേ.…

നേർക്കുനേർ വടിവേലുവും ഫഹദ് ഫാസിലും; ‘മാരീശൻ’ റിലീസ് പ്രഖ്യാപിച്ചു

2023ൽ റിലീസ് ചെയ്ത് തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവും ഫഹദ് ഫാസിലും ഒന്നിക്കുന്ന ചിത്രമാണ് മാരീശൻ. 2024ൽ പ്രഖ്യാപിച്ച ചിത്രമിതാ റിലീസിന് ഒരുങ്ങുകയാണ്. മാരീശന്റെ റിലീസ് തിയതി പുറത്തുവിട്ട് ഫഹദ് ഫാസിൽ രം​ഗത്ത് എത്തിയിട്ടുണ്ട്. ചിത്രം 20205 ജൂലൈയിൽ റിലീസ് ചെയ്യും. എന്നാൽ തിയതി പുറത്തുവിട്ടിട്ടില്ല. നേർക്കുനേർ നിൽക്കുന്ന ഫഹദ് ഫാസിലും വടിവേലുവും ഉള്ള പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീശന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീചന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. സൂപ്പര്‍ ഗുഡ് ഫിലിംസിന്‍റെ ബാനറില്‍ ആര്‍ ബി ചൗധരിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. നേരത്തെ തമിഴ് ചിത്രം ആറുമനമേ, ദിലീപ് നായകനായ മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് സുധീഷ്…

‘എൽ ജഗദമ്മ ഏഴാം ക്ളാസ് ബി’ മേയ് 2 ന് തിയേറ്ററുകളിലേക്ക്

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ പ്രശസ്ത ചലച്ചിത്ര താരം ഉർവശി, ഫോസിൽ ഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന “എൽ ജഗദമ്മ എഴാം ക്ലാസ് ബി” മേയ് 2 ന് തിയേറ്ററുകളിലേക്കെത്തും. ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ, തിരക്കഥ, സംഭാഷണമെഴുതി സംവിധാനം നിർവഹിക്കുന്നു. എൽ ജഗദമ്മ ഏഴാം ക്ലാസ് ബി സിനിമയുടെ പേരിലെ കൗതുകവും ഉർവ്വശിയുടെ കേന്ദ്ര കഥാപാത്രവുമാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണ ഘടകം. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറെ പ്രാധാന്യം നല്‍കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന സ്ത്രീപക്ഷ സിനിമയായ എൽ ജഗദമ്മ ഏഴാം ക്ലാസ് ബിയിൽ കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്, രാജേഷ് ശർമ്മ, കിഷോർ, നോബി, വി കെ ബൈജു, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എൽ ജഗദമ്മ ഏഴാം…

മമ്മൂട്ടിയുടെ ഗെയിം ത്രില്ലർ ചിത്രം ‘ബസൂക്ക’ സെൻസറിങ് കഴിഞ്ഞു

മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്നു വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ‘ബസൂക്ക’ (Bazooka). മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം വിഷു- ഈസ്റ്റർ കാലം ആഘോഷമാക്കാനായി ഏപ്രിൽ പത്തിന് പ്രദർശനത്തിനെത്തുന്നു. ക്ലീൻ U/A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടിരിക്കുന്ന ചിത്രം തീയേറ്റർ ഓഫ് ഡ്രീംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് സരിഗമയുടെ ബാനറിൽ തിരക്കഥാകൃത്ത് ജിനു വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവരാണ് നിർമ്മിക്കുന്നത്. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോ ഡെന്നിസ്. ബുദ്ധിയും, കൗശലവും കോർത്തിണക്കിയ മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകർക്ക് പുതിയൊരു ദൃശ്യാനുഭവം പങ്കുവക്കുന്നതായിരിക്കും എന്ന് അണിയറപ്രവർത്തകർ. മലയാള സിനിമയിൽ ഇത്തരമൊരു സമീപനം ഇതാദ്യമാണ്. ഒരു ഗെയിമിന്റെ ത്രില്ലർ സ്വഭാവം ചിത്രത്തിലുടനീളം നിലനിർത്തിയാണ് അവതരണം. എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനറാണ് ബസൂക്ക. ചിത്രത്തിൻ്റേതായി പുറത്തുവിട്ട പുതിയ അപ്ഡേഷനുകളെല്ലാം സമൂഹ…

രഘുറാം കേശവ്എന്ന പൊലീസ് ഉദ്യോഗസ്ഥനായിചേരൻ ആദ്യമായി മലയാളത്തിൽ

തമിഴിലെ പ്രതിഭാധനനായ സംവിധായകനും നടന്നുമാണ് ചേരൻ’.അദ്ദേഹം സംവിധാനം ചെയ്ത ഓട്ടോഗ്രാഫ് എന്ന ചിത്രം മലയാളത്തിലും ഏറെ വിജയം നേടിയതാണ്. മലയാളവുമായി ഏറെ ബന്ധങ്ങൾ ചേരനുണ്ട്. മലയാളി നായികമാർ പലപ്പോഴും ഇദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. ഗോപിക, പത്മപ്രിയ എന്നിവരൊക്കെ ചേരൻ ചിത്രങ്ങളിലെ നായികമാരായിരുന്നു. ഏറെക്കാലമായി ചേരൻ മലയാളത്തിലെത്തുന്നു എന്ന് പാഞ്ഞു കേട്ടിരുന്നുവെങ്കിലും സാധ്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ അതു സാധ്യമായിരിക്കുന്നത് അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരി വേട്ടഎന്ന ചിത്രത്തിലാണ് . ടൊവിനോ തോമസ് നായകനായി അഭിനയാക്കുന്ന ഈ ചിത്രത്തിൽ ഡി.ഐ.ജി. രഘുറാംകേശവ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ്റെ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. തിമിഴ് നാട്ടുകാരനാണങ്കിലും കേരള കേഡറിൽ ജോലി ചെയ്യുന്നഐ.പി..എസ്. ഉദ്യോഗസ്ഥനാണ്. രഘുറാം കേശവ് തൊഴിൽ രംഗത്ത് ഏറെ കർക്കശ്ശക്കാരനും, സത്യസന്ധനുമായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിൻ്റെ നിർണ്ണായകമായ ഇടപെടലിലൂടെ ചിത്രത്തിൻ്റെ കഥാഗതിയിൽ വലിയ വഴിഞ്ഞിരിവിനു കാരണമാകുന്നുണ്ട്.ഇൻഡ്യൻ സിനിമയുടെ ബാനറിൽ ടിപ്പു…

എമ്പുരാൻ ചിത്രത്തിൻ്റെ ബഡ്ജറ്റ് നിങ്ങളുടെ ഊഹത്തിനേക്കാൾ കുറവായിരിക്കും: പൃഥ്വിരാജ്

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലൂസിഫർ. ചിത്രത്തിൻ്റെ തിരക്കഥയെഴുതിയത് മുരളി ഗോപിയാണ്. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ മാർച്ച് 27ന് പുറത്തിറങ്ങുകയാണ്. ചിത്രത്തിൻ്റെ പ്രഖ്യാപനം വന്നതുമുതൽ സിനിമാപ്രേമികൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണിത്. ഇപ്പോൾ ചിത്രത്തിൻ്റെ ബഡ്ജറ്റിനെ കുറിച്ച് സംസാരിക്കുകയാണ് എമ്പുരാൻ്റെ സംവിധായകനും നടനുമായ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ ബഡ്ജറ്റ് സിനിമയുടെ അണിയറപ്രവർത്തകർ ആരും എവിടെയും പറഞ്ഞിട്ടില്ലെന്ന് പറയുകയാണ് പൃഥ്വിരാജ്. സിനിമ കാണുമ്പോൾ നിങ്ങൾക്ക് തോന്നുന്ന ബഡ്ജറ്റ് എത്രയാണോ അതാണ് ചിത്രത്തിൻ്റെ ബഡ്ജറ്റ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. എന്നാൽ നിങ്ങളുടെ ഊഹം യഥാർത്ഥ ബഡ്ജറ്റിനേക്കാൾ കൂടുലായിരിക്കും എന്നും അദ്ദേഹം പറയുന്നു. അതാണ് മലയാള സിനിമയെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.