മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ യുടെ തമിഴ് റീമേക്ക് ആയ ‘മാര’യുടെ ട്രെയിലർ പുറത്തിറങ്ങി. ഇതിൽ ദുൽകർ ചെയ്ത വേഷം മാധവനും പാർവതി തിരുവോത്തിന്റേത് ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു.
ഇവരെ കൂടാതെ സീമ, അഭിരാമി,ശിവദ, മാലാ പാർവതി തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നുണ്ട്.
മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്നാണിത്.’ചാർലി’യെ പ്പോലെ ഇതും ഒരു മുഴു നീള പ്രണയ ചിത്രമാനിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.പുതുമുഖമായ ദിലീപ് കുമാറാണ് സംവിധായകൻ..