കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ‘ചതുർമുഖം’ തൽക്കാലം പിൻവലിക്കുന്നു; ചിത്രം റീ-റിലീസ് ചെയ്യുമെന്ന് മഞ്ജു വാര്യർ.

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തന്റെ പുതിയ ചിത്രം ‘ചതുർമുഖം’ കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് താൽക്കാലികമായി പിൻവലിക്കുകയാണെന്ന് നടി മഞ്ജു വാര്യർ. ചിത്രം റീ-റിലീസ് ചെയ്യുമെന്നും താരം പറയുന്നു. ഫേസ്ബുക്കിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രിയപ്പെട്ടവരേ,ചതുര്‍മുഖം റിലീസ് ആയ അന്ന് മുതല്‍ നിങ്ങള്‍ തന്ന സ്നേഹത്തിന് നന്ദി.ഞങ്ങളുടെ പ്രതീക്ഷകള്‍ക്കും മുകളിലായിരുന്നു കുടുംബപ്രേക്ഷകരില്‍ നിന്നും ലഭിച്ച സ്വീകരണം.റിലീസ് ചെയ്ത് ഭൂരിഭാഗം തിയറ്ററുകളിലും ചതുര്‍മുഖം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടിരിക്കെയാണ്.

നമ്മുടെ നാട്ടില്‍ കൊവിഡിനെതിരെയുള്ള ജാഗ്രത ശക്തമാക്കേണ്ട ആവശ്യം ഉണ്ടായിരിക്കുന്നത്.അതു കൊണ്ട് കുറച്ച് വിഷമത്തോടെയാണെങ്കിലും ചതുര്‍മുഖം കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് താല്‍ക്കാലികമായി പിന്‍വലിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായിരിക്കുകയാണ്.രോഗവ്യാപനം നിയന്ത്രണവിധേയവും പൊതുഇടങ്ങള്‍ സുരക്ഷിതവുമാവുന്ന സാഹചര്യത്തില്‍ ചതുര്‍മുഖം നിങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരുന്നതായിരിക്കും.


സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുക, സുരക്ഷിതരായിരിക്കുക

സ്നേഹത്തോടെ
നിങ്ങളുടെ സ്വന്തം
മഞ്ജുവാര്യര്‍

Related posts