സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ‘പറവ’ സിനിമയിലെ സുറുമിയെന്ന സുന്ദരിക്കുട്ടിയെ ഓർമയില്ലേ? കൊച്ചി സ്വദേശിയായ മനാൽ ഷീറാസ് ആയിരുന്നു സുറുമിയുടെ വേഷം മനോഹരമാക്കിയത്. ചിത്രം പുറത്തിറങ്ങി ഏഴ് വർഷം പിന്നിടുമ്പോൾ ‘സുറുമി’യെ വീണ്ടും കാണാനായതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകർ.
സുറുമി ആകെ മാറിയിരിക്കുന്നു. അന്ന് സ്കൂൾ കുട്ടിയായിരുന്ന താരം ഇന്ന് കൗമാരപ്രായക്കാരിയാണ്. സിനിമയിൽ സജീവമല്ലെങ്കിലും ഫോട്ടോഷൂട്ടുകളിലൂെട മനാൽ ഇപ്പോഴും പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. മനാലിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിഡിയോയും ശ്രദ്ധ നേടുകയാണ്.
ഇളം സ്വർണ നിറത്തിലുള്ള അനാർക്കലി ഗൗണിലാണ് മനാൽ ഒരുങ്ങിയിരിക്കുന്നത്. മനാലിന്റെ വിഡിയോയിൽ റിമ കല്ലിങ്ങൽ ‘പൊന്നൂസേ’ എന്ന് കമന്റ് ചെയ്താണ് സ്നേഹം അറിയിച്ചത്.