Month: February 2021
Kamuki
Kurupp
Lilli
Jayaram
Vellam
ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ കുഞ്ചാക്കോ ബോബന്റെ സിനിമ
അയ്യപ്പനും കോശി’യും തെലുങ്കിലേക്ക്
മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘അയ്യപ്പനും കോശിയും തെലുങ്കിൽ റീമേക് വരുന്നു. അന്തരിച്ച സംവിധായകനായ സച്ചിയുടെ സംവിധാനത്തിൻ കീഴിൽ തയ്യാറായ ‘അയ്യപ്പനും കോശിയും’സൂപ്പർ ഹിറ്റ് സിനിമയായിരുന്നു.ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തെലുങ്കിൽ റീമേക് ചെയ്യുന്നതായി നേരത്തെ പറഞ്ഞിരുന്നു. തെലുങ്ക് സൂപ്പർ സ്റ്റാറായ പവൻ കല്യാൺ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പനായി വരുമ്പോൾ റാണ ദഗുബാതി കോശിയായി വരുന്നു. പവൻ കല്യാൺ ഈ ചിത്രത്തിനായി 50 കോടിയാണ് വാങ്ങുന്നത്. റാണ 5 കോടിയും. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.
നയൻതാര പുതിയ തലമുറയിലെ രമ്യാ കൃഷ്ണൻ എന്ന് മൂക്കുത്തി അമ്മയുടെ സംവിധായകൻ ആർ ജെ ബാലാജി.
തമിഴ് ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയുടെ പുതിയ ചിത്രമാണ് മൂക്കുത്തി അമ്മൻ. നയൻതാരയെ രമ്യാ കൃഷ്ണനോടൊപ്പം ആണ് സംവിധായകൻ ആർ ജെ ബാലാജി താരതമ്യപ്പെടുത്തുന്നത്. ഇന്ത്യടുഡേ ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് പറഞ്ഞത്. നയൻതാരയുടെ നോട്ടത്തിലും കാഴ്ചയിലും ദിവ്യത്വം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നിരവധിപേർ അമ്മനായി അഭിനയിച്ചിട്ടുണ്ടെങ്കിലും രമ്യ കൃഷ്ണന്റെ കണ്ണിൽ കുട്ടികളോടുള്ള വാത്സല്യവും ദുഷ്ടൻ മാരോടുള്ള വൈരാഗ്യവും കാണാം. കഴിഞ്ഞ 20 വർഷമായി പുതിയ അമ്മനെ കണ്ടിട്ടില്ലാത്ത പുതുതലമുറയ്ക്ക് നയൻതാര ഒരു അനുഭവമായിരിക്കും എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തൊണ്ണൂറുകളിൽ ഇറങ്ങിയിട്ടുള്ള അതിൽ നിന്ന് ഏറെ വ്യത്യസ്തമല്ലാത്ത സാമൂഹികപ്രതിബദ്ധതയുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മൻ എന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഡിസ്നി ഹോട്ട്സ്റ്റാർ ലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ആർജെ ബാലാജിയും ഈ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം ചെയ്യുന്നുണ്ട്. ഉർവശി, സ്മൃതി വെങ്കട്ട്, അജയഘോഷ്, ഇന്ദ്രജ…
ആക്ഷൻ മൂവി ‘റൻധാര നഗര
യുവ നടന് അപ്പാനി ശരത്ത്,രേണു സൗന്ദര് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുല്‍ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” രന്ധാര നഗര “. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു.ഫീനിക്സ് ഇന്‍കോപറേറ്റ് , ഷോകേസ് ഇന്റര്‍നാഷണല്‍ എന്നിവയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്അജയ് മാത്യൂസ്, വിഷ്ണു ശങ്കര്‍, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദന്, മോഹിയു ഖാന്, വി. എസ് ഹൈദര്‍ അലി, മൂണ്‍സ്,മച്ചാന് സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.നിതിന്‍ ബാസ്കര്‍, മുഹമ്മദ് തല്ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- മോഹിയു ഖാന്, സംഗീതം- നൊബെര്‍ട് അനീഷ് ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്ഹത്. പ്രൊഡക്ഷന്‍ കണ്ട്രോളര്-രാജന്…