ബാലതാരമായി സിനിമ ലോകത്ത് പ്രത്യക്ഷപ്പെട്ട് പിന്നീട് നായികയായി എത്തിയ താരമാണ് നമിത പ്രമോദ്. സത്യൻ അന്തിക്കാടിന്റെ പുതിയ തീരങ്ങൾ എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറിയത് . പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഹിറ്റ് സിനിമകൾ സമ്മാനിയ്ക്കുവാൻ താരത്തിന് സാധിച്ചു. സൗണ്ട് തോമ , അടി കപ്യാരെ കൂട്ടമണി, ചന്ദ്രേട്ടൻ എവിടെയാ, അമർ അക്ബർ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങൾ ആണ് താരത്തിന്റേതായി പുറത്തിറങ്ങിയത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം വൈറൽ ആകാറുണ്ട്. ഇന്നിപ്പോൾ താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിയ്ക്കുന്ന ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത് . പോപ്പ് പിങ്ക് നിറത്തിലുള്ള ഒരു ഓഫ് ഷോൾഡർ ഗൗൺ ധരിച്ചുകൊണ്ടാണ് താരം ചിത്രത്തിൽ പ്രത്യക്ഷ ആയിരിയ്ക്കുന്നത്. നിരവധി ആളുകളാ ണ് ഇതിനോടകം തന്നെ ചിത്രങ്ങൾ കണ്ടിരിയ്ക്കുന്നത്. നിരവധി കമന്റുകളും ചിത്രത്തിന് താഴെയായി…
Day: February 25, 2021
ചാർലി’യുടെ തമിഴ് റീമേക്ക് ‘മാര’
മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ‘ചാർലി’ യുടെ തമിഴ് റീമേക്ക് ആയ ‘മാര’യുടെ ട്രെയിലർ പുറത്തിറങ്ങി. ഇതിൽ ദുൽകർ ചെയ്ത വേഷം മാധവനും പാർവതി തിരുവോത്തിന്റേത് ശ്രദ്ധ ശ്രീനാഥ് ചെയ്യുന്നു. ഇവരെ കൂടാതെ സീമ, അഭിരാമി,ശിവദ, മാലാ പാർവതി തുടങ്ങിയവരും ഇതിൽ അഭിനയിക്കുന്നുണ്ട്. മലയാളത്തിൽ സൂപ്പർ ഹിറ്റായ സിനിമകളിൽ ഒന്നാണിത്.’ചാർലി’യെ പ്പോലെ ഇതും ഒരു മുഴു നീള പ്രണയ ചിത്രമാനിതെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.പുതുമുഖമായ ദിലീപ് കുമാറാണ് സംവിധായകൻ..
ജോഷിയുടെ മകന്റെ സംവിധാനത്തിൽ പ്രിഥ്വിരാജും ദുൽഖറും ഒന്നിക്കുന്നു
ദുൽഖർ സൽമാനും പൃഥ്വിരാജും ഉടൻതന്നെ ഒരു ആക്ഷൻസിനിമയിൽ ഒന്നിച്ച് അഭിനയിക്കുമെന്നാണ് അറിയുന്നത്. പഴയകാല സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയുടെ മകനായ അഭിലാഷ് ജോഷിയുടെ ചിത്രത്തിലാണ് രണ്ടുപേരും ഒന്നിച്ച് അഭിനയിക്കുന്നത്. ഇതിന്റെ ഒഫീഷ്യൽ അനൗൺസ്മെന്റ് ഉടൻതന്നെ നടത്തുമെന്നാണ് അറിയുന്നത്. ഇത് നടക്കുകയാണെങ്കിൽ തെക്കേ ഇന്ത്യയിലെ രണ്ട് സൂപ്പർസ്റ്റാറുകളുടെ ഒരുമിച്ചുള്ള അഭിനയം പ്രേക്ഷകർക്ക് കാണാൻ സാധിക്കും. ഇരുവരുടെയും ഒരുമിച്ചുള്ള അഭിനയം കാണാനാണ് പ്രേക്ഷകർ ആഗ്രഹിക്കുന്നതും. യുവ സംവിധായകനായ അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റം കൂടിയാണിത്.അദ്ദേഹം സംവിധാനസഹായിയായി പ്രവർത്തിച്ചുവരികയായിരുന്നു. പൃഥ്വിരാജിനെ അടുത്ത സിനിമയായ ‘എമ്പുരാനി’ൽ ദുൽഖർ അഭിനയിക്കുന്നുണ്ടെന്നാണ് കേൾക്കുന്നത്. മലയാളത്തിലെ ‘കുറുപ്പും’ തമിഴിലെ ഹേ സിനാമിക ‘യുമാണ് ദുൽഖറിന്റേതായി പുറത്തുവരാനുള്ള സിനിമകൾ. എന്നാൽ പൃഥ്വിരാജിന്റേതായി ‘ആടുജീവിതം’,’ കുരുതി’ എന്നിവയാണ് പുറത്തു വരാനുള്ളത്.