മോഡലിങിലെ കൃഷിക്കാരി- ‘Jilna’ സോഷ്യൽ മീഡിയയിൽ വൈറലായി പാടത്തെ ഫോട്ടോഷൂട്ട്

പുതിയ തരംഗമായി ഒരു ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്. പാടത്തിൽ പണിക്കിറങ്ങിയ മോഡൽ ആണ് ക്യാമെറയിൽ മനോഹരമായി പ്രത്യക്ഷപ്പെട്ടത്. പാടത്തു ജോലി ചെയ്യുന്ന മറ്റു സ്ത്രീകളോടൊപ്പം ഉള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾവൈറൽ ആയിരിക്കുന്നത്.

കോട്ടയംകാരിയായ ജിൽന എന്ന ഫാഷൻ മോഡൽ ആണ് പാടത്തെ മോഡൽ ആയി പ്രത്യക്ഷപ്പെട്ടത്. വെഡിങ്, മോഡൽ, നേച്ചർ ഫോട്ടോഗ്രാഫർ ആയ ബസിൽ പണിക്കാടൻ ആണ് ഫോട്ടോ പകർത്തിയിരിക്കുന്നത്.ഇതിന് മുമ്പ് പല ഫോട്ടോഷൂട്ടിലും ജിൽന പ്രത്യക്ഷപ്പെട്ടിട്ടുണ്ട്


മുണ്ടും, കറുത്ത ബ്ലൗസും, തോർത്തും ധരിച്ച മോഡൽ ക്യാമെറയിൽ, നാട്ടുമ്പുറത്തെ സുന്ദരി ആയാണ് പ്രത്യാൽഷപ്പെട്ടത്. ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ തരംഗം ആയിരിക്കുന്നു.

പുതിയ ലൊക്കേഷനുകൾ അന്വേഷിച്ചുള്ള യാത്രകളാണ് ഓരോ ഫോട്ടോഗ്രാഫേഴ്‌സും . ബീച്ച്, ഗ്രീനറി, പുല്മൈതാനം, കാട്, പുഴ, പാർക്ക്‌ അങ്ങനെ നീളുകയാണ് ലൊക്കേഷനുകൾ . ഓരോ ലൊക്കേഷണിലും പുതുമ നിറഞ്ഞ ആശയത്തോടെ മോഡൽസിനെ ഒരുക്കി മനോഹരമായ ഫോട്ടോകളാണ് ഓരോ ഫോട്ടോഗ്രാഫേഴ്‌സും പകർത്തുന്നത്.

Related posts