സംവിധായകൻ സനൽ കുമാർ ശശിധരൻ ഒരുക്കുന്ന പുതിയ സിനിമയിൽ ടോവിനോ തോമസാണ് നായകൻ.ഇക്കൊല്ലത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കനി കുസൃതിയാണ് നായിക.
ഡിസംബർ 26ന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പേര് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. പെരുമ്പാവൂരിൽ ഷൂട്ടിംഗ് തുടങ്ങി. 5 ദിവസത്തിന് ശേഷം റാന്നി യിലായിരിക്കും അടുത്ത ഷൂട്ടിംഗ്.
സനൽ കുമാറിന്റെ ഒടുവിലായി സംവിധാനം ചെയ്തത് മഞ്ജു വാര്യർ നായികയായ ‘കയറ്റം’ ആണ്.അദ്ധേഹത്തിന്റെ എല്ലാ സിനിമകളും പ്രേക്ഷക പ്രശംസ നേടിയവയാണ്.
തന്റെ പുതിയ സിനിമ ഈ കാലഘട്ടത്തിന്റെ കഥയെന്നാണ് അദ്ദേഹം പറയുന്നത്. സുദേവ് നായരും ഈ സിനിമയിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്