കപ്പേള എന്ന ചിത്രം തെലുങ്കിലേക്ക്. അനിഖ സുരേന്ദ്രൻ നായിക

മലയാളത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു കപ്പേള. നടനും സഹസംവിധായകനും ആയ മുഹമ്മദ് മുസ്തഫ ആയിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. ഈ ചിത്രം ഇപ്പോൾ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. അന്ന ബെൻ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ അനിഖയാണ്. 


 സിത്താര എന്റർടൈൻമെന്റ്സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. കോവിഡ്  സമയത്തായിരുന്നു ചിത്രം മലയാളത്തിൽ റിലീസ് ചെയ്തിരുന്നത്. ചിത്രം ശ്രദ്ധിക്കപ്പെട്ടു വന്നപ്പോഴായിരുന്നു തിയേറ്ററുകളെല്ലാം അടച്ചുപൂട്ടിയത്. പിന്നീട് കപ്പേള എന്ന മലയാളചലച്ചിത്രം നെട്ഫ്ലിക്സ് ലൂടെ റിലീസ് ചെയ്യപ്പെട്ടു. അനിഖ ആദ്യമായി നായികയായി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്

Related posts