അജു വർഗീസിൻറെ ‘കിളി’ ട്രെൻഡിങ്ങിലേക്ക്

അജു വർഗീസിന്റെ വെബ്  സീരീസ് ആയ ‘കിളി’ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ്. മൈ ഡെസിഗ്നേഷൻ സ്റ്റുഡിയോസും ഫന്റാസ്റ്റിക് ഫിലിംസും ചേർന്നാണിത് നിർമ്മിക്കുന്നത്.മഞ്ജു വാരിയരും പൃഥ്വി രാജുമാണ് ഇതിന്റ ഫസ്റ്റ് എപ്പിസോഡ് റിലീസ് ചെയ്തത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എപ്പിസോഡ് ഒന്നാം സ്ഥാനത്തേക്കുള്ള കുത്തിപ്പിലേക്കാണ്.

     മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് വെബ് സീരീസ് ആണ്  ‘കിളി’. അജു വർഗീസിനെ കൂടാതെ മാത്തൂക്കുട്ടി,ശ്രീജിത് രവി, കാർത്തിക് ശങ്കർ, ആനന്ദ് മന്മധൻ, വൈശാഖ് നായർ,വിഷ്ണു ഗോവിന്ദ് എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.

         കോമഡി പശ്ചാത്തലമുള്ള സീരിസിന്റെ സംവിധായകൻ വിഷ്ണു ഗോവിന്താണ്.ലോക് ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലമാണ് കഥയിലുള്ളത്. എബ്രഹാം ജോസഫ് ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

      സീരീസ് മൂന്ന് സീസണുകളായിട്ടാണ് പുറത്തിറങ്ങുന്നത്.ആദ്യ സീസണിൽ 8 എപ്പിസോഡുകളാനുള്ളത്.ലോക്ക് ഡൌൺ സമയത്ത് ലഹരി കിട്ടാതായപ്പോൾ ചില യുവാക്കൾക്കുണ്ടായ മാനസിക പ്രശ്നങ്ങളാണ് ഇതിലെ പ്രമേയം.

Related posts