അയ്യപ്പനും കോശി’യും തെലുങ്കിലേക്ക്

മലയാളത്തിലെ  സൂപ്പർ ഹിറ്റ്‌ ചിത്രമായ ‘അയ്യപ്പനും കോശിയും തെലുങ്കിൽ റീമേക് വരുന്നു. അന്തരിച്ച സംവിധായകനായ സച്ചിയുടെ സംവിധാനത്തിൻ കീഴിൽ തയ്യാറായ ‘അയ്യപ്പനും കോശിയും’സൂപ്പർ ഹിറ്റ്‌ സിനിമയായിരുന്നു.ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം തെലുങ്കിൽ റീമേക് ചെയ്യുന്നതായി നേരത്തെ പറഞ്ഞിരുന്നു.
            തെലുങ്ക് സൂപ്പർ സ്റ്റാറായ പവൻ കല്യാൺ ബിജു മേനോൻ അവതരിപ്പിച്ച അയ്യപ്പനായി വരുമ്പോൾ റാണ ദഗുബാതി കോശിയായി വരുന്നു.
          പവൻ കല്യാൺ ഈ ചിത്രത്തിനായി 50 കോടിയാണ് വാങ്ങുന്നത്. റാണ 5 കോടിയും. താരങ്ങളുടെ പ്രതിഫലത്തെക്കുറിച്ചാണ് എല്ലാവരും ചർച്ച ചെയ്യുന്നത്.

Related posts