നടൻ ശ്രീനാഥ് ഭാസി നായകനായ ‘ആസാദി’ എന്ന ചിത്രം ഉടൻ റിലീസ് ചെയ്യും. ഈ ചിത്രത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി. ‘ആസാദി എന്നാല്‍ സ്വാതന്ത്ര്യം എന്നാണ് അര്‍ത്ഥം. കാര്‍മേഘങ്ങളെ അതിജീവിച്ച് സ്വാതന്ത്ര്യത്തിലേക്ക് കടക്കുന്ന സമയത്താണ് ഇപ്പോള്‍ ഞാന്‍. ഈ സമയത്ത് ആസാദി എന്ന സിനിമ ഇറങ്ങുന്നതില്‍ സന്തോഷമുണ്ടെന്ന്’ ശ്രീനാഥ് ഭാസി പറയുന്നു. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ശ്രീനാഥ് ഭാസിയെ ബന്ധിപ്പിക്കുന്ന തെളിവുകളോ മൊഴികളോ ലഭിച്ചില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഇന്നും സിനിമ മേഖലയിലുള്ള രണ്ടുപേരെ ചോദ്യം ചെയ്തു. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ജിൻ്റോയും നിർമാതാവിൻ്റെ സഹായി ജോഷിയുമാണ് ഇന്ന് ഹാജരായത്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ് ഒന്നാം പ്രതി തസ്ലിമയുമായി എന്തിനാണ് സാമ്പത്തിക…
Blog
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.
ദി റിയൽ കേരള സ്റ്റോറി – ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. സമൂഹത്തിലെ ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി, മോണാർക്ക് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജെ. കെ.എൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദി റിയൽ കേരളാ സ്റ്റോറി’. പുതുമുഖങ്ങളായ സിദ്ധാർത്ഥ് ബാബു, ഖുശ്ബു എന്നിവർക്കൊപ്പം സന്തോഷ് കീഴാറ്റൂർ, ശ്രീധന്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർപുറത്തിറങ്ങി. “സേ നോ ടൂ ഡ്രഗ്സ്” എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങിയ ടൈറ്റിൽ പോസ്റ്ററിൽ നിന്നും ലഹരിക്കെതിരെ ഉള്ള ബോധവത്കരണമാണ് ചിത്രത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നതെന്ന് മനസിലാവും. സമൂഹത്തിൽ നടക്കുന്ന ചില യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കുന്നത്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൻ്റെ കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സംവിധായകൻ തന്നെയാണ്. സാധാരണക്കാരുടെ ജീവിതം അതിഭാവുകത്വങ്ങളില്ലാതെ വരച്ചുകാട്ടുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ബാബു, ഖുശ്ബു, സന്തോഷ്…
Alappuzha Gymkhana Trailer
ബോക്സ് ഓഫീസില്‍ വിജയമായി തുടരും, കേരളത്തില്‍ നേടിയത്
മോഹൻലാല്‍ നായകനായി എത്തിയ സിനിമയാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നക്കുന്നത്. ഒരു പെയിന്റിംഗ് പോലെയാണ് ഫ്രെയിമുകളെന്നും മനോഹരമായ ആഖ്യാനമാണ് എന്നും ജേക്സ് ബിജോയ്യുടെ മികച്ച സംഗീതമാണ് എന്നും നടനെന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ തിരിച്ചുവരവാണ് ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് അഭിപ്രായങ്ങള്‍. കേരളത്തില്‍ മാത്രം ചിത്രം 20.25 കോടിയാണ് നേടിയത്. കെ ആര് സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷണ്മുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ മോഹൻലാല്‍ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്സി ഡ്രൈവര്‍ കഥാപാത്രമാണ് ചിത്രത്തില്‍ മോഹൻലാലിന്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോള്‍ ഫര്ഹാൻ ഫാസില്‍, മണിയൻപിള്ള രാജു, ബിനു പപ്പു, ഇര്‍ഷാദ് അലി, ആര്‍ഷ കൃഷ്ണ പ്രഭ, പ്രകാശ് വര്‍മ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. തുടരും-ന് മറ്റൊരു പേര് കൂടി ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നു തരുണ്‍ മൂര്‍ത്തി.…
ഷാജി എന്‍ കരുണിന് വിട നല്കാന് സാംസ്കാരിക കേരളം; സംസ്കാരം ഇന്ന്
സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്കാന് സാംസ്കാരിക കേരളം. സംസ്കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനമുണ്ടാകും. സിനിമ, സാംസ്കാരിക, സാമൂഹിക മേഖലകളിലെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്. പിറവി, സ്വപാനം, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
Padakkuthira Poster
പത്ര മുതലാളിയായി അജു വർഗ്ഗീസ്; ‘പടക്കുതിര’ ഏപ്രിൽ 24ന് തിയറ്ററുകളിൽ
അജു വര്‍ഗ്ഗീസ് നായക വേഷത്തിലെത്തുന്ന ‘പടക്കുതിര’ എന്ന ചിത്രം ഏപ്രിൽ 24ന് തിയറ്ററുകളിൽ എത്തും. നന്ദകുമാർ എന്ന പത്ര മുതലാളിയായാണ് ചിത്രത്തിൽ അജു എത്തുന്നത്. തൊണ്ണൂറുകളിൽ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ ചെയ്തികളിലൂടെ അച്ഛൻ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോർട്ടർ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷൻ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം. സാലോൺ സൈമൺ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്. മാബിൻസ് പ്രൊഡക്ഷൻസ്, ഫീൽ ഫ്ലൈയിംഗ് എന്റര്‍ടെയ്ൻമെന്റ്സ്, ഫ്രണ്ട്സ് ടാക്കീസ് എന്നീ ബാനറുകളിൽ ബിനി ശ്രീജിത്ത്, സായ് ശരവണൻ, മഞ്ജു ശിവാനന്ദൻ എന്നിവർ ചേർന്നാണ് സിനിമയുടെ നിർമ്മാണം നിർവ്വഹിക്കുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രൻസ്, സിജാ റോസ്, ദിലീപ്…
ഇത് വാക്കുകൾക്കും അപ്പുറമാണ്’; മെസിയുടെ കയ്യൊപ്പ് പതിഞ്ഞ ജേഴ്സിയുമായി മോഹൻലാൽ
നടൻ മോഹൻലാലിന് ലയണൽ മെസിയുടെ സമ്മാനം. മെസിയുടെ ഓട്ടോഗ്രാഫ് പതിഞ്ഞ ജേഴ്സിയാണ് മോഹൻലാലിന് സമ്മാനമായി ലഭിച്ചത്. മോഹൻലാൽ തന്നെയാണ് ഈ സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘പ്രിയപ്പെട്ട ലാലേട്ടന്’ എന്നെഴുതിയാണ് മെസി ഓട്ടോഗ്രാഫ് ഒപ്പിട്ടത്. മോഹൻലാലിന്റെ ഏറ്റവും പ്രിയപ്പെട്ട ഫുട്ബോളറാണ് അർജന്റീനിയൻ താരമായ ലയണൽ മെസി. “ജീവിതത്തിലെ ചില നിമിഷങ്ങൾ വാക്കുകൾ കൊണ്ട് പറയാൻ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എന്നെന്നും നിങ്ങളോടൊപ്പം നിലനിൽക്കും. ഇന്ന്, ആ നിമിഷങ്ങളിൽ ഒന്ന് ഞാൻ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോൾ, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം , ലയണൽ മെസി ഒപ്പിട്ട ഒരു ജേഴ്സി. അതാ… എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയിൽ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിനെ മാത്രമല്ല, എളിമയും സഹാനുഭൂതിയും ആരാധിക്കുന്ന ഒരാള്‍ക്ക് ലഭിച്ചത്… ഇത് സവിശേഷമായിരുന്നു. ഡോ രാജീവ് മാങ്ങോട്ടിൽ,…
താങ്കള്‍ ഒരു അവസരവാദിയാണ്; മാലാ പാര്‍വതിക്കെതിരെ നടി രഞ്ജിനി
മാലാ പാര്‍വതിക്കെതിരെ നടി രഞ്ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്ജിനി ഫേസ്ബുക്കിൽ കുറിച്ചു. മലയാള സിനിമയിൽ കാലാകാലങ്ങളായി സംഭവിക്കുന്നതാണ് ഇതെന്നും അന്ന് ഡ്രഗ്സിന് പകരം മദ്യം ആയിരുന്നെന്നും രഞ്ജിനി നേരത്തെ പറഞ്ഞിരുന്നു. വിൻ സിയെ താൻ അഭിനന്ദിക്കുന്നു. കാരണം ധൈര്യമായിട്ടവർ ഇതിനെക്കുറിച്ച് സംസാരിച്ചു. പക്ഷെ ഈ സംഘടനകൾ ആ നടന്റെ പേര് പുറത്തുവിട്ടതിൽ വിൻ സി കുറച്ച് അസ്വസ്ഥയാണെന്നും രഞ്ജിനി നേരത്തെ പ്രതികരിച്ചിരുന്നു. ഷൈൻ ടോം ചാക്കോയെ വെള്ള പൂശുകയും വിൻസിയെ തള്ളി പറയുകയും ചെയ്തെന്ന ആരോപണം മാലാ പാര്‍വതിക്കെതിരെ ഉണ്ടായിരുന്നു. എന്നാല്‍ ഷൈനിനെ താൻ…
300 കോടി ക്ലബിൽ ‘എമ്പുരാൻ’ ; ഇത് ചരിത്രം, മലയാളത്തിലെ ആദ്യ ചിത്രം
ചരിത്ര നേട്ടവുമായി പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലൽ പ്രധാന കഥാപാത്രമായി എത്തിയ എമ്പുരാന്. 30 ദിവസം കൊണ്ട് 325 കോടി ചിത്രം നേടിയതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മലയാളത്തില്‍ നിന്ന് 300 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കുകയാണ് എമ്പുരാന്. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രമാണിത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയക്കുതിപ്പ് തുടരുമ്പോള്‍ത്തന്നെ വിവാദങ്ങളും സിനിമയെ കൂട്ടുപിടിച്ചിരുന്നു. ചിത്രത്തിനെതിരെ സംഘപരിവാര്‍ ആക്രമണം അഴിച്ചുവിട്ടതോടെ നിര്‍മാതാക്കള്‍ക്ക് ചിത്രത്തിൽ റീ എഡിറ്റ് ചെയ്യേണ്ടി വന്നിരുന്നു. സന്തോഷം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റുമായി പൃഥ്വിരാജ് രംഗത്തെത്തി. ചരിത്രത്തില്‍ കൊത്തിവച്ച ഒരു സിനിമാറ്റിക് നിമിഷം, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് സ്വപ്നം കണ്ടത്, നിങ്ങള്‍ക്കൊപ്പമാണ് ഞങ്ങള്‍ അത് നിര്‍മിച്ചത്. മലയാള സിനിമ ഇന്ന് കൂടുതല്‍ തിളക്കത്തോടെ ഒരുമിച്ച് തിളങ്ങുന്നു- എന്നാണ് അദ്ദേഹം കുറിച്ചത്.