അജു വർഗീസിൻറെ ‘കിളി’ ട്രെൻഡിങ്ങിലേക്ക്

അജു വർഗീസിന്റെ വെബ്  സീരീസ് ആയ ‘കിളി’ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആവുകയാണ്. മൈ ഡെസിഗ്നേഷൻ സ്റ്റുഡിയോസും ഫന്റാസ്റ്റിക് ഫിലിംസും ചേർന്നാണിത് നിർമ്മിക്കുന്നത്.മഞ്ജു വാരിയരും പൃഥ്വി രാജുമാണ് ഇതിന്റ ഫസ്റ്റ് എപ്പിസോഡ് റിലീസ് ചെയ്തത്. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള എപ്പിസോഡ് ഒന്നാം സ്ഥാനത്തേക്കുള്ള കുത്തിപ്പിലേക്കാണ്.      മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് വെബ് സീരീസ് ആണ്  ‘കിളി’. അജു വർഗീസിനെ കൂടാതെ മാത്തൂക്കുട്ടി,ശ്രീജിത് രവി, കാർത്തിക് ശങ്കർ, ആനന്ദ് മന്മധൻ, വൈശാഖ് നായർ,വിഷ്ണു ഗോവിന്ദ് എന്നിവരും ഇതിൽ അഭിനയിക്കുന്നുണ്ട്.          കോമഡി പശ്ചാത്തലമുള്ള സീരിസിന്റെ സംവിധായകൻ വിഷ്ണു ഗോവിന്താണ്.ലോക് ഡൗണിന്റെയും കോവിഡിന്റെയും പശ്ചാത്തലമാണ് കഥയിലുള്ളത്. എബ്രഹാം ജോസഫ് ആണ് ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത്.       സീരീസ് മൂന്ന് സീസണുകളായിട്ടാണ് പുറത്തിറങ്ങുന്നത്.ആദ്യ സീസണിൽ 8 എപ്പിസോഡുകളാനുള്ളത്.ലോക്ക് ഡൌൺ സമയത്ത് ലഹരി കിട്ടാതായപ്പോൾ…

അഹാനയുടെ സഹോദരി പ്രണയത്തിലാണോ? ഉദയവും അസ്തമയും ഞങ്ങള്‍ ഒന്നിച്ചാണെന്ന് ആണ്‍സുഹൃത്ത്, ചിത്രങ്ങള്‍ വൈറല്‍

നടന്‍ കൃഷ്ണകുമാറും കുടുംബവും ഈ ലോക്ഡൗണ്‍ കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. നാല് പെണ്‍മക്കള്‍ക്കും ഭാര്യയ്‌ക്കൊപ്പം കഴിയുന്നത് കൊണ്ട് തന്നെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്ന പേരില്‍ കൃഷ്ണകുമാര്‍ പലപ്പോഴും ട്രോളുകള്‍ ഏറ്റുവാങ്ങാറുണ്ട്. പിതാവിനെ പോലെ അഭിനയിക്കാനും മറ്റുമൊക്കെ കഴിവുള്ളവരാണെന്ന് നാല് പെണ്‍മക്കളും ഇതിനകം തെളിയിച്ചു. മൂത്തമകള്‍ അഹാന സിനിമയില്‍ സജീവമായി പ്രവര്‍ത്തിക്കുകയാണ്. എന്നാലിപ്പോള്‍ അഹാനയുടെ തൊട്ട് താഴെയുള്ള അനിയത്തി ദിയ കൃഷ്ണയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ ശ്രദ്ധേയമാവുകയാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ ആണ്‍സുഹൃത്തിനെ കൂടി പുറംലോകത്തിന് കാണിക്കുകയാണ് ദിയ. ഒപ്പം തന്റെ സ്‌നേഹത്തെ കുറിച്ചുള്ള അഭിപ്രായവും താരപുത്രി വ്യക്തമാക്കിയിരിക്കുകയാണ്. നടന്‍ കൃഷ്ണകുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളാണ് ദിയ കൃഷ്ണ. വീട്ടിലെല്ലാവരും ഓസി എന്ന് വിളിക്കുന്ന ദിയ തന്റെ ആണ്‍സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനൊപ്പമുള്ള ഒരുപാട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെക്കുന്നത് പതിവാണ്. വൈഷ്ണവുമായി…