യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവല്‍ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നല്‍കുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയയില്‍ തരംഗമാകുകയാണ്. മൃദുല്‍ അനില്‍, ഹനാന്‍ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തില്‍ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികള്‍ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത് പിള്ള നിര്‍വഹിക്കുന്നു. മലയാള സിനിമയിലെ പ്രഗത്ഭനായ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി കൈകോര്‍ക്കുന്ന ചിത്രം മൂണ്‍വാക്ക് മേയ് 30ന് മാജിക് ഫ്രെയിംസ് തിയേറ്ററുകളിലേക്കെത്തിക്കുന്നു. നവാഗതരായ നൂറില്‍പ്പരം അഭിനേതാക്കള്‍ പ്രധാന വേഷങ്ങളില്‍ മികവുറ്റ പ്രകടനം കാഴ്ച വയ്ക്കുന്ന ചിത്രത്തിന്റെ ട്രയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. മാജിക് ഫ്രെയിംസ്,…
Month: May 2025
ഞെട്ടിച്ച് ‘നരിവേട്ട’, ടോവിനോയുടെ കരിയർ ബെസ്റ്റ്!
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘നരിവേട്ട’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലറായ ‘നരിവേട്ട’യ്ക്ക് എങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2018, എ ആർ എം എന്നീ ചിത്രങ്ങൾക്ക് ശേഷമിറങ്ങുന്ന ടോവിനോ ചിത്രമായ നരിവേട്ടക്ക് മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ‘നരിവേട്ട’യുടെ വിജയം ടോവിനോ തോമസ് എന്ന നടന്റെയും താരത്തിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെ ഭാഗമായി മാറിയിരിക്കുകയാണ്. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആദ്യ ദിനം കേരള ബോക്സ് ഓഫീസിൽ തന്നെ 2.17 കോടി നേടി മികച്ച ഓപ്പണിങ് നേടിയിരിക്കുയാണ് ചിത്രം. രണ്ടാം ദിനം മികച്ച ബുക്കിങ്ങും ചിത്രത്തിന് ലഭിക്കുന്നുണ്ട്. ആദിവാസി ഭൂമി പ്രശ്നം…
ഇനി സൈക്കോ ത്രില്ലർ ; ഡിറ്റക്ടീവ് ഉജ്വലൻ ട്രെയ്‌ലർ എത്തി
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സൈക്കോ കോമഡി ത്രില്ലർ ചിത്രം ഡിറ്റക്ടീവ് ഉജ്വലന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. ഇന്ദ്രനീൽ ഗോപീകൃഷ്ണനും, രാഹുൽ ജി യും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോളാണ്. ട്രെയ്‌ലറിൽ പ്ലാച്ചിക്കാവ് എന്ന ഗ്രാമത്തിൽ ഒരു സീരിയൽ കില്ലർ നടത്തുന്ന ക്രൂര കൊലപാതകങ്ങൾ കാണിക്കുന്നുണ്ട്. ഒപ്പം പരസ്പര വിരുദ്ധമായി റോണി ഡേവിഡ് രാജിന്റെ പോലീസ് കഥാപാത്രം ഗ്രാമത്തിൽ പുലരുന്ന ശാന്തിയെയും സമാധാനത്തെയും പറ്റി വർണ്ണിക്കുന്ന വിവരണ ശകലവുമുണ്ട് എന്നതും ശ്രദ്ധേയമാണ്. കൊലപാതകങ്ങൾ അന്വേഷിക്കുന്നതിനായി സിജു വിത്സൺ അവതരിപ്പിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെത്തുന്നതും, അതേ സമയം കുറ്റവാളിയെ പിടിക്കാൻ സാധാരണക്കാരനായ ധ്യാൻ ശ്രീനിവാസന്റെ നായക കഥാപാത്രം നടത്തുന്ന അന്വേഷണം ആണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, സിജു വിൽസൺ, റോണി ഡേവിഡ് രാജ്, കോട്ടയം നസീർ, സീമ…
മഴവില്ലിലെ ‘വീണ’യും ‘വിജയ് കൃഷ്ണ’നും വീണ്ടും കണ്ടുമുട്ടി; സര്‍പ്രൈസ് ചിത്രം പങ്കുവെച്ച് വിനീത്
ദിനേശ് ബാബു സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ മലയാള ചിത്രമാണ് മഴവില്ല്. കുഞ്ചാക്കോ ബോബന്‍, പ്രീതി ജാംഗിയാനി, വിനീത് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. വീണ എന്ന കഥാപാത്രമായി പ്രീതിയെത്തിയപ്പോള്‍ വിജയ് കൃഷ്ണന്‍ ആയി വിനീതുമെത്തി. ഇപ്പോഴിതാ പ്രീതിയെ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് വിനീത്. ദുബായില്‍ വെച്ചാണ് വിനീതും പ്രീതിയും അപ്രതീക്ഷിതമായി കണ്ടുമുട്ടുന്നത്. ചിത്രങ്ങള്‍ക്കൊപ്പം മനോഹരമായ കുറിപ്പും വിനീത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ‘വൗ! പ്രീതി ജാംഗിയാനിയുമായി വളരെ സര്‍പ്രൈസ് ആയ കണ്ടുമുട്ടല്‍. മഴവില്ലിലെ ഒരുപാട് നല്ല ഓര്‍മ്മകള്‍ തിരിച്ചുകൊണ്ടുവന്ന കണ്ടുമുട്ടല്‍’, വിനീത് കുറിച്ചു. ഒരൊറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത താരത്തിനൊപ്പമുള്ള വിനീതിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുക്കുകയാണ്. ഇരുവര്‍ക്കുമൊപ്പം കുഞ്ചാക്കോ ബോബനും കൂടി വേണമായിരുന്നു എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ഭര്‍ത്താവിനെ ഏറെ സ്നേഹിക്കുന്ന വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയായിട്ടാണ് മഴവില്ലില്‍…
മോഹൻലാലിൻ്റെ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ തിയേറ്ററിലേയ്ക്ക്
മോഹൻലാൽ നായകനായ ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ചിത്രം ‘വൃഷഭ’ തിയേറ്റർ റിലീസിനൊരുങ്ങുന്നു. നന്ദകിഷോർ സംവിധാനം ചെയ്യുന്ന. സഞ്ജയ് കപൂറിൻ്റെ മകൾ ഷനായ കപൂറും ലാലേട്ടനൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഏക്താ കപൂറിന്റെ ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ, എവിഎസ് സ്റ്റുഡിയോ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഇവർക്കൊപ്പം നടൻ റോഷൻ മേക്കയും കൈകോർക്കുന്നുണ്ട്. ചിത്രീകരണം തുടങ്ങി അധികം വൈകാതെ സിനിമ ഉപേക്ഷിച്ചു എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴിതാ മോഹൻലാൽ തന്നെയാണ് 2025 ഒക്ടോബർ 16ന് വൃഷഭ തിയേറ്ററിലെത്തുന്നു എന്ന് അറിയിച്ചത്. ”കാത്തിരിപ്പ് അവസാനിക്കുന്നു, കൊടുങ്കാറ്റ് ഉണരുന്നു. നിങ്ങളുടെ ആത്മാവിനെ ജ്വലിപ്പിക്കുന്ന, കാലത്തിലൂടെ പ്രതിധ്വനിക്കുന്ന കഥ പറയുന്ന വൃഷഭയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അഭിമാനത്തോടെ ഞാൻ പുറത്തു വിടുന്നു” എന്ന കുറിപ്പും ലാലേട്ടൻ പോസ്റ്ററിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ഇത് വെറുമൊരു…