എനിക്ക് പറ്റിയ പിഴ’; ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശിയെന്ന ആരോപണത്തില്‍ മാലാ പാര്‍വതി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയ സംഭവത്തിലെ തന്റെ പ്രതികരണത്തില്‍ വിശദീകരണവുമായി നടി മാലാ പാര്‍വതി. ഷൈന്‍ ടോം ചാക്കോയെ വെള്ള പൂശുകയും വിന്‍സിയെ തള്ളിപ്പറയുകയും ചെയ്തു എന്ന ആരോപണത്തിലാണ് വിശദീകരണവുമായി മാലാ പാര്‍വതി രംഗത്തുവന്നത്. ‘ഞാന്‍ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഷൈന്‍ എന്നോട് എങ്ങനെയാണ് പെരുമാറിയിരുന്നത്, എന്റെ സെറ്റിലെ അനുഭവം എല്ലാം ഈ കോണ്‍ടെക്‌സ്റ്റില്‍ പറയാന്‍ പാടില്ലായിരുന്നു. എനിക്ക് പറ്റിയ പിഴയായി നിങ്ങള്‍ കാണണം. ഈ വിഷയത്തില്‍ പ്രതികരണം തേടുമ്പോള്‍ എന്നോട് എങ്ങനെ പെരുമാറുന്നു, എന്റെ സെറ്റിലെ അനുഭവം എന്തായിരുന്നു എന്നത് പ്രസക്തമല്ലായിരുന്നു.അത് അങ്ങനെ ആണെങ്കിലും, അത് അപ്പോള്‍ പറയരുതായിരുന്നു. വിന്‍സി കേസ് കൊടുക്കണം എന്ന് തന്നെയാണ് ഞാന്‍ പ്രതികരിച്ചത്. വിന്‍സി കേസ് കൊടുക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടാനും പോകുന്നില്ല. രണ്ടാമത്തെ വിഷയം – കോമഡി ‘ എന്ന പദ പ്രയോഗം. സൗഹൃദവും…