വിവാദം കനക്കുന്നതിനിടെ ‘സൂത്രവാക്യം’ പോസ്റ്റര്‍ പുറത്തുവിട്ട് ഷൈന്‍ ടോം ചാക്കോ

വിന്‍സിയുടെ നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്കെതിരായ പരാതിക്ക് പിന്നാലെ വാര്‍ത്തകളില്‍ നിറഞ്ഞ സൂത്രവാക്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ടിലൂടെയാണ് ഷൈന്‍ പോസ്റ്റര്‍ പങ്കുവച്ചത്.ചിത്രത്തിന്‍റെ പോസ്റ്റര്‍ സ്റ്റോറിയായി പങ്കുവച്ച ഷൈന്‍ ടോം ചാക്കോ നായിക വിന്‍സിയെ അടക്കം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. അതേസമയം സൂത്രവാക്യം സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് മോശമായി പെരുമാറിയതിന്ഷൈനിനെതിരെ വിൻസി ഫിലിം ചേംബറിന് പരാതി നൽകിയിട്ടുണ്ട്. പരാതി പരിഗണിക്കാൻ തിങ്കളാഴ്ച ചേംബർ മോണിറ്ററിംഗ് കമ്മിറ്റിയുടെ അടിയന്തരയോഗം ചേരും. യൂജിന്‍ ജോസ് ചിറമേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്’സൂത്രവാക്യം’. ഫാമിലി കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീകാന്ത് കണ്ട്‌റഗുല ആണ്. ശ്രീമതി കണ്ട്‌റഗുല ലാവണ്യ റാണി അവതരിപ്പിക്കുന്ന ‘സൂത്രവാക്യ’ത്തില്‍ ദീപക് പറമ്പോളും മറ്റൊരു പ്രധാന…

റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് ” മെയ് 16-ന്

സൈജു കുറുപ്പ് അവതരിപ്പിക്കുന്ന ടി.ജെ പ്രൊഡക്ഷൻസ് നെട്ടൂരാൻ ഫിലിംസ് എന്നി ബാനറിൽ തോമസ് ജോസ്, സനൂബ് കെ യൂസഫ് എന്നിവർ ചേർന്ന് നിർമിച്ച്,ഫെബി ജോർജ് സംവിധാനം ചെയ്യുന്ന ” റിട്ടൺ ആൻഡ് ഡയറക്‌ടഡ് ബൈ ഗോഡ് “എന്ന ചിത്രത്തിന്റെ റിലീസ് തീയതി,ടോവിനോ തോമസ്,ആന്റണി പെപ്പെ,അനശ്വര രാജൻ,മമിത ബൈജു എന്നിവരുടെ സോഷ്യൽ മീഡിയ പേജിലൂടെ റിലീസ് ചെയ്തു. മെയ് പതിനാറിന് ഗുഡ്-വിൽ എന്റർടൈൻമെന്റ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. സണ്ണി വെയ്ൻ,സൈജു കുറുപ്പ്, അപർണ ദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അഭിഷേക് രവീന്ദ്രൻ , വൈശാഖ് വിജയൻ, ശ്രീലക്ഷ്മി സന്തോഷ്‌, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ എന്നിവരും അഭിനയിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന്…

ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്’; ഇൻസ്റ്റ​ഗ്രാം സ്റ്റോറിയുമായി വീണ്ടും ഷൈൻ ടോം ചാക്കോ

എവിടെയാണെന്ന് ചോദിക്കുന്നവർക്ക് മറുപടിയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. ശുചിമുറിയിലേക്ക് ഓടിക്കയറി തിരിച്ചിറങ്ങുന്ന വിഡിയോയാണ് ഷൈന്‍ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയായി പങ്കുവച്ചത്‌. ഹോട്ടലില്‍ നിന്ന് ചാടി രക്ഷപെട്ടുവെന്ന വാര്‍ത്തയെയും നടൻ പരിഹസിച്ചിട്ടുണ്ട്. ‘ഷൈന്‍ ടോം ചാക്കോ എവിടെ എന്ന് ചോദിക്കുന്നവര്‍ക്കായി, ഇതാ എക്സ്ക്ലൂസീവ് ഫൂട്ടേജ്. അല്ലാതെ പിന്നെ ഞാന്‍ എന്ത് പറയാന്‍’ എന്ന് കുറിച്ചായിരുന്നു ഷൈന്‍ വിഡിയോ പങ്കുവച്ചത്. പിന്നാലെ ഷൈന്‍ ടോം ചാക്കോയും വിന്‍സി അലോഷ്യസും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ‘സൂത്രവാക്യം’ എന്ന ചിത്രത്തിന്‍റെ പോസ്റ്ററും ഷൈന്‍ പങ്കുവച്ചിട്ടുണ്ട്. അതേസമയം ലഹരി പരിശോധനയ്ക്കിടെ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നു രക്ഷപ്പെട്ട ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. നടനെ നോട്ടീസ് നൽകി വിളിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ ഷൈൻ അവിടെ നിന്നു കടന്നുകളഞ്ഞത് ബൈക്കിലാണെന്നു പൊലീസ് വ്യക്തമാക്കി. ഹോട്ടലിൽ നിന്നു ഇറങ്ങി ഓടിയ…

നടന്‍ വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍

കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍. വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും നടന്‍ കിഷോര്‍ സത്യവും പറഞ്ഞു. അഭിരാമി, അനനിക എന്നിങ്ങനെ രണ്ട് പെണ്‍ മക്കളാണ് വിഷ്ണു പ്രസാദിന് ഉള്ളത്. ‘നടന്‍ വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി…

ഈ മാസം ഒടിടിയിൽ സ്ട്രീമിങ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾ ഇവ

വിഷു റിലീസായി തിയേറ്ററുകളിൽ എത്താനിരിക്കുന്നത് മലയാളികളുടെ ഇഷ്ട താരങ്ങളുടെ സൂപ്പർ ചിത്രങ്ങളാണ്. മമ്മൂക്കയുടെ ‘ബസൂക്ക’യും ബേസിലിന്റെ ‘മരണമാസും’ നസ്‌ലെന്റെ ‘ആലപ്പുഴ ജിംഖാന’യും അജിത്തിന്റെ ‘ഗുഡ് ബാഡ് അഗ്ലി’യും തിയേറ്ററുകളിൽ തകർക്കുമ്പോൾ ഒടിടിയിലും പുത്തൻ റിലീസുകളുടെ ചാകരയാണ്. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം മുതൽ മലയാളത്തിലെ കോമഡി പടങ്ങൾ വരെ വിഷു ആഘോഷമാക്കാൻ ഒടിടിയിൽ എത്തുന്നുണ്ട്. സജിൻ ഗോപു, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് പൈങ്കിളി. ശ്രീജിത്ത് ബാബു ആണ് സിനിമയുടെ സംവിധാനം. വാലന്‍റൈൻസ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. ഈ മാസം 11ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. വിക്കി കൗശലിനെ നായകനാക്കി ലക്ഷ്മൺ ഉത്തേക്കർ സംവിധാനം ചെയ്ത ഹിസ്റ്റോറിക്കൽ ആക്ഷൻ ചിത്രമാണ് ‘ഛാവ’. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത…

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തുംഎന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച, ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌കാരമാണിത്. 80 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്റും ജൂറി ചെയര്‍മാനുമായ ഡോ.ജോര്‍ജ്ജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ.ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, ഡോ.ജോസ് കെ മാനുവല്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍…

‘സമരസ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന ‘സമരസ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ചലച്ചിത്ര താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ പേജ് വഴിയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഖില നാഥ് കേന്ദ്ര കഥാപാത്രമാവുന്ന ‘സമരസ’യിൽ ഹരീഷ് പേരടി ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രദീപ് ബാലൻ, ദേവരാജ്,ദിനേശ് പട്ടത്ത്, വിജയകൃഷ്ണൻ, വിനോദ് കോഴിക്കോട്, ഹാഷിം ഹുസൈൻ, രത്നാകരൻ,രാജീവ്‌ മേനത്ത്, ബിനീഷ് പള്ളിക്കര,നിഖിൽകെ മോഹനൻ, പ്രമോദ് പൂന്താനം,അശ്വിൻ ജിനേഷ് ,നിലമ്പൂർ ആയിഷ,മാളവിക ഷാജി,വിനീത പദ്മിനി,ബിനിജോൺ,സുനിത, മഹിത,ബിന്ദു ഓമശ്ശേരി, ശാന്തിനി,ദൃശ്യ സദാനന്ദൻ, കാർത്തിക അനിൽ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജഗളയിലൂടെ ശ്രദ്ധേയനായ സുമേഷ് സുരേന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാകരൻ നറുകരയുടെ വരികൾക്ക് അഭയ് എ കെ, ബാബുരാജ് ഭക്തപ്രിയം എന്നിവർ സംഗീതം പകരുന്നു. എഡിറ്റർ-ജോമോൻ…

എമ്പുരാന്‍ ഒടിടിയിലേക്ക്: റിലീസ് തീയതി പ്രഖ്യാപിച്ചു

മലയാളത്തിലെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് മോഹന്‍ലാല്‍ നായകനായ എമ്പുരാന്‍. മാര്‍ച്ച് 27ന് ഇറങ്ങിയ ചിത്രം അതിന്‍റെ തീയറ്റര്‍ റണ്‍ ഏതാണ്ട് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 250 കോടിയിലേറെയാണ് ചിത്രം തീയറ്ററുകളില്‍ നിന്നും ഗ്രോസ് കളക്ഷന്‍ നേടിയത്. മലയാളത്തില്‍ ആദ്യമായി 100 കോടി ഷെയര്‍ നേടിയ ചിത്രവും എമ്പുരാനാണ്. ചിത്രം ഇറങ്ങിയ സമയത്ത് അതിലെ ഉള്ളടക്കം വിവാദമായിരുന്നു. ചിത്രത്തിനെതിരെ ഒരു വിഭാഗം നടത്തിയ എതിര്‍പ്പ് ശക്തമായതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ തന്‍റെ ചിത്രം റീ എഡിറ്റ് ചെയ്തിരുന്നു. 22 ഓളം മാറ്റങ്ങള്‍ ചിത്രത്തില്‍ വരുത്തിയെന്നാണ് വിവരം. ചിത്രത്തിലെ വില്ലന്‍റെ പേര് അടക്കം മാറ്റിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടി പ്രദര്‍ശനത്തിന് എത്തുന്നത്. ഏപ്രില്‍ 24നാണ് ചിത്രം ഒടിടിയില്‍ എത്തുന്നത്. അതായത് തീയറ്ററില്‍ എത്തി 27 ദിവസത്തിന് ശേഷം. ആശീര്‍വാദ് സിനിമസ്, ഗോകുലം മൂവീസ്,…

കാത്തിരിപ്പിനൊടുവില്‍ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക് എത്തുന്നു.

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രം ആണ് ഗെറ്റ് സെറ്റ് ബേബി. മനോഹരമായ ഒരു കുഞ്ഞ് മലയാള ചിത്രം എന്നാണ് അഭിപ്രായങ്ങള്‍. ഗെറ്റ് സെറ്റ് ബേബി സിനിമ ഇനി ഒടിടിയിലേക്ക് എത്തുകയാണ്. മനോരമമാക്സിലൂടെ ഉണ്ണി മുകുന്ദൻ ചിത്രം ഒടിടിയിലേക്ക് വൈകാതെ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉണ്ണി മുകുന്ദൻ, നിഖില വിമൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്‍തിരിക്കുന്ന ഗെറ്റ് സെറ്റ് ബേബിയില്‍ ചെമ്പൻ വിനോദ്, ജോണി ആന്റണി, ശ്യാം മോഹൻ, ദിലീപ് മേനോൻ, അഭിരാം, സുരഭി, മുത്തുമണി, സുധീഷ്, പുണ്യ എലിസബത്ത്, ഷിബില ഫറ, ദിനേശ് പ്രഭാകർ, ഭഗത് മാനുവൽ, മീര വാസുദേവ്, വർഷ രമേഷ്, ജുവൽ മേരി തുടങ്ങിയ പ്രമുഖ താരങ്ങളും ഉണ്ട്. കിംഗ്സ്മെൻ എൽഎൽപിയുടെയും സ്‍കന്ദ സിനിമാസിന്റെയും ബാനറില്‍ സുനിൽ ജെയിൻ, സജിവ് സോമൻ,പ്രകാഷലി ജെയിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ…