എമ്പുരാന്‍ പോലുള്ള ബിഗ് ബജറ്റ് പടത്തിന് ശേഷം കുടുംബപ്രേക്ഷകരെ ലക്ഷ്യമാക്കിയുള്ള സിനിമകളുമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രമാണ് ‘ഹൃദയപൂര്‍വ്വം.’ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരിയായ മാളവിക മോഹനനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് അടുത്തിടെ മാളവിക രംഗത്ത് വന്നിരുന്നു. ചിത്രത്തിലെ ആദ്യ ഷെഡ്യൂളിലെ തന്റെ ഭാഗങ്ങള്‍ മനോഹരമായി തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചെന്നാണ് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചത്. ഒപ്പം മോഹന്‍ലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചിരുന്നു,

ഇതിന് താഴെ നിരവധി കമന്റുകളുമായിട്ടാണ് ആരാധകര്‍ എത്തിയത്. എല്ലാവര്‍ക്കും സിനിമയുടെ വിശേഷങ്ങളാണ് അറിയേണ്ടിയിരുന്നത്.എന്നാല്‍ വളരെ മോശമായ രീതിയില്‍ ഇതിനോട് പ്രതികരിച്ചവരുമുണ്ട്. ഹൃദയപൂര്‍വ്വത്തില്‍ മാളവികയെ പോലൊരു ചെറുപ്പക്കാരി മുതിര്‍ന്ന നടനായ മോഹന്‍ലാലിന്റെ നായികയാവുന്നു എന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇത്രയും പ്രായവ്യത്യാസമുള്ളതിനെ ചോദ്യം ചെയ്ത് എത്തിയ ആരാധകന് കിടിലന്‍ മറുപടി കൊടുത്താണ് മാളവിക എത്തിയിരിക്കുന്നത്.

’65 വയസ്സുള്ള ഒരാള്‍ 30 വയസ്സുള്ള ഒരാളുടെ പ്രണയിനിയായി അഭിനയിക്കുന്നു. ഈ മുതിര്‍ന്ന അഭിനേതാക്കള്‍ക്ക് അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങള്‍ ചെയ്യാന്‍ ഇത്രയും ആഗ്രഹം എന്തിനാണെന്നാണ്? ഒരാള്‍ ചോദിച്ചത്. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ മറുപടിയുമായി മാളവിക എത്തിയ. ‘ആരാണ് നിങ്ങളോട് അതൊരു പ്രണയമാണെന്നും കാമുകനാണെന്നും പറഞ്ഞത്? നിങ്ങളുടെ പാതിവെന്ത അടിസ്ഥാനരഹിതമായ അനുമാനങ്ങള്‍ ഉപയോഗിച്ച് ആളുകളെയും സിനിമയെയും വിലയിരുത്തുന്നത് നിര്‍ത്തൂ.’ എന്നായിരുന്നു നടി പറഞ്ഞത്.
