ജീത്തു ജോസഫ് സംവിധാനം ചെയ്ത ലാലേട്ടൻറെ മിസ്റ്ററി ത്രില്ലെർ ചിത്രം “12 th MAN ” ഈ വരുന്ന മെയ് 20 നു റിലീസ് ചെയ്യുന്നു. കെ.ആർ. കൃഷ്ണ കുമാറിന്റെ തിരക്കഥയിൽ ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഡിസ്നി+ ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം ഉണ്ണി മുകുന്ദൻ, ശിവദ, അനുശ്രീ, അനു സിത്താര, സൈജു കുറുപ്പ്, രാഹുൽ മാധവ്, അദിതി രവി, പ്രിയങ്ക നായർ, ലിയോണ ലിഷോയ്, അനു മോഹൻ, ചന്തുനാഥ്, നന്ദു, പ്രദീപ് ചന്ദ്രൻ എന്നിവർ അഭിനയിക്കുന്നു.
ബ്രോ ഡാഡിയുടെ ചിത്രീകരണത്തിനിടെയാണ് ഉണ്ണി മുകുന്ദൻ തിരക്കഥ വായിച്ചത്. ഷൈൻ ടോം ചാക്കോ, വീണ നന്ദകുമാർ, ശാന്തി പ്രിയ എന്നിവരെ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.
2021 ഓഗസ്റ്റ് 17 ന് പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ച ചിത്രം 48 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി. ഈ കഴിഞ്ഞ ചിങ്ങം ഒന്നിന് ആചാരപരമായ പൂജാ ചടങ്ങോടെയാണ് ചിത്രത്തിന്റെ പ്രധാന ഫോട്ടോഗ്രാഫി ആരംഭിച്ചത്. തുടർന്ന് ഇടുക്കി ജില്ലയിലെ കുളമാവിലുള്ള ഗ്രീൻബെർഗ് ഹോളിഡേ റിസോർട്ടിൽ ഷൂട്ടിംഗ് നടന്നു.
സതീഷ് കുറുപ്പായിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഒറിജിനൽ പശ്ചാത്തല സംഗീതം ഒരുക്കിയത് അനിൽ ജോൺസണാണ്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് വി എസ് വിനായക് ആണ്.
ജീത്തുവിന്റെ കരിയറിലെ ആദ്യ സംഭവമായിരുന്നു ചിത്രീകരണം നിശ്ചയിച്ച തീയതികൾക്കപ്പുറത്തേക്ക് പോകുന്നത്. മഴയും മൂടൽമഞ്ഞും കാരണം ചിത്രത്തിന്റെ ഷൂട്ടിംഗ് അഞ്ച് ദിവസമാണ് വൈകിയത്.
CAST
Mohan Lal Unni Mukundan Shivda Aditi Ravi Anu Sitara Leona Lishoy Saiju Kurup nandhu Rahul Madhav Priyanka Nair Anusree Chandu Nath Pradeep Chandran Anu Mohan