മൂണ്‍ വാക്കിലെ വേവ് സോങ് റിലീസായി
യുവനിരയെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന മൂണ്‍വാക്ക് ചിത്രത്തിലെ വേവ് സോങ് റിലീസായി. വേറെ ലെവല്‍ വൈബ് സമ്മാനിക്കുന്ന പൊളി പടം ആയിരിക്കും എന്നുറപ്പു നല്‍കുന്ന വേവ് ഗാനം നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയയില്‍ തരംഗമാകുകയാണ്. മൃദുല്‍ അനില്‍, ഹനാന്‍ ഷാ, പ്രശാന്ത് പിള്ളൈ എന്നിവരുടെ ആലാപനത്തില്‍ ഇറങ്ങിയ വേവ് സോങ്ങിന്റെ വരികള്‍ വിനായക് ശശികുമാറാണ് രചിച്ചിരിക്കുന്നത്. വേവ് ഗാനത്തിന്റെ സംഗീത സംവിധാനം പ്രശാന്ത്...