ജീവിതത്തിലെ ആദ്യസീന്‍ പങ്കിട്ട ബാലനടനെ മോഹന്‍ലാല്‍ തിരയുന്നു


ആദ്യസിനിമയില്‍ ഒപ്പം അഭിനയിച്ച കുട്ടിയെ തേടി മോഹന്‍ലാല്‍. 1978 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ തിരനോട്ടത്തിലെ തന്റെ ആദ്യ സീനില്‍ ഒപ്പം അഭിനയിച്ച അന്നത്തെ കുട്ടിയെയാണ് മൂന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറം മോഹന്‍ലാല്‍ തിരയുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അന്വേഷണത്തിനു തുടക്കം കുറിച്ചത്. തിരനോട്ടത്തിന്റെ അണിയര പ്രവര്‍ക്കരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കാര്‍ക്കും അന്നത്തെ ബാലനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ലാല്‍ ഫേസ്ബുക്കിലേക്ക് തന്റെ അന്വേഷണം വ്യാപിപ്പിച്ചത്