ഇപ്പോൾ ജഗതി ശ്രീകുമാറിനെ ദിലീപിനും മമ്മൂട്ടിക്കും മാത്രം മതി പാർവ്വതി


മലയാളിയെ തമാശ അതിന്റെ എല്ലാ അർത്ഥത്തിലും ആസ്വദിക്കാൻ പഠിപ്പിച്ചത് ജഗതി ശ്രീകുമാർ എന്ന നടന പ്രതിഭയാണ്. ഇന്നും മനസ്സറിഞ്ഞ് മലയാളി ചിരിക്കുന്നതും അദ്ദേഹം തകർത്തഭിനയിച്ച ചിത്രങ്ങൾ കാണുമ്പോൾ മാത്രമാണ്. അതുകൊണ്ട് തന്നെ മലയാള സിനിമയ്ക്കും പ്രേക്ഷകനും മറക്കാൻ കഴിയില്ല ഈ അതുല്യ പ്രതിഭയെ. സിനിമാരംഗത്ത് ജഗതി നിറഞ്ഞു നിന്നപ്പോൾ കൂടെ ഉണ്ടായിരുന്നവരൊക്കെ ഇന്ന് എവിടെ പോയി എന്ന് ചിന്തിക്കുകയാണ് ജഗതിയുടെ കുടുംബം. എന്നാൽ ജഗതി ശ്രീകുമാറിന്റെ ആരോഗ്യ പുരോഗതിയെ കുറിച്ചും ചികിത്സയെ കുറിച്ചും നിരന്തരം അന്വേഷിക്കുന്ന രണ്ടുപേർ മമ്മുട്ടിയും ദിലീപും മാത്രമാണെന്ന് ജഗതിയുടെ മകൾ പാർവ്വതി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. മമ്മുട്ടിയും ജഗതി ശ്രീകുമാറും സെറ്റുകളിൽ പലപ്പോഴും പരസ്പരം വാഗ്വാദങ്ങളിൽ ഏർപ്പെടുന്നത് സ്ഥരം കാഴ്ചയാണെന്നും അവർ തമ്മിൽ ഒരിക്കലും ചേരില്ലെന്നും സിനിമലോകത്ത് പരക്കെ സംസാരം ഉണ്ടായിരുന്നു. അത് വെറും കെട്ടുകഥകൾ മാത്രമാണെന്നാണ് പാർവ്വതിയുടെ അഭിപ്രായം. ജഗതി സിനിമയിലേക്ക് എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുന്നവരിൽ മുൻപന്തിയിലാണ് മമ്മുട്ടി. താര സംഘടനയായ അമ്മയുടെ സഹായം ജഗതിക്ക് അവകാശപ്പെട്ടതാണെന്നും അത് നിരസ്സിക്കരുതെന്ന് ദിലീപ് വിളിച്ചു പറഞ്ഞതനുസരിച്ച് അത് കൈപ്പറ്റാൻ തങ്ങൾ തീരുമനിച്ചതായും പാർവ്വതി അഭിമുഖത്തിൽ വ്യക്തമാക്കുകയുണ്ടായി.