മോഹന്‍ലാല്‍ അവയവ ദാനം നടത്തി


സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ അവയവദാനം നടത്തി. കഴിഞ്ഞ ദിവസം അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന ചടങ്ങിലാണ് താരം ഇക്കാര്യം അറിയിച്ചത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രീയയ്ക്ക് വിധേയരായവരെ ആദരിച്ച ചടങ്ങിലാണ് അവയവ ദാനത്തിന്റെ ആവശ്യകതയെ കുറിച്ചും പ്രാധാന്യത്തെ കുറിച്ചും താരം വാചാലനായത്. കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ ജീവിതത്തിലേക്ക് തിരിച്ച് വന്നവര്‍ യഥാര്‍ത്ഥ ഹീറോകളാണെന്നും താരം പറഞ്ഞു.

സംസ്ഥാന ആരോഗ്യവകുപ്പിന്റെ രക്തദാന അംബാസിഡര്‍ കൂടിയാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ കീഴില്‍ രക്തദാന ക്ലബുകളുണ്ട്. അതിലൂടെ ധാരാളം പേര്‍ക്ക് രക്തം നല്‍കുന്നുണ്ട്. മോഹന്‍ലാല്‍ അവയവ ദാനത്തെ കുറിച്ച് ബ്ലോഗില്‍ എഴുതിയത് വായിച്ച് ആരാധകനായ കൊല്ലം സ്വദേശി അനില്‍ തന്റെ വൃക്ക ദാനം ചെയ്തിരുന്നു. കമലാഹാസനാണ് തെന്നിന്ത്യയില്‍ ആദ്യമായി അവയവം ദാനം ചെയ്തത്. തന്റെ മൃതശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.