ജയസുര്യ ഓട്ടോ ഡ്രൈവറാകുന്നു


ജയസൂര്യ തൃശൂര്‍ക്കാരനായി അഭിനയിച്ച ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ ചിത്രത്തില്‍ ജയസൂര്യയുടെ തൃശൂര്‍ ഭാഷ കയ്യടി നേടിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇപ്പോഴിതാ മത്തായിയുടെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയൂസൂര്യ വീണ്ടും തൃശൂര്‍ക്കാരനാകുന്നു. തൃശൂര്‍ക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലുണ്ടാകുക. പുണ്യാളന്‍ അഗര്‍ബത്തീസ് പോലെ ഈ ചിത്രവും ഹിറ്റാകുമെന്നാണ് ജയസൂര്യയുടെ ആരാധകരുടെ പ്രതീക്ഷ. അക്കു അക്ബര്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മിയ ജോര്‍ജ് ആണ് നായിക. ശ്രീജിത്ത് രവിയും മുകേഷും ചിത്രിത്തിലുണ്ടാകും.