വരുമാനത്തിന്റെ ഏറിയ പങ്കും പരസ്യത്തില്‍ നിന്ന്


മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജുവാര്യരാണ്. അതുപോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജുതന്നെ. ഇവര്‍ രണ്ടു പേരുമാണ് മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തികള്‍. കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീധിനമുള്ള താരം ദിലീപാണ്. കല്യാണ്‍ ജൂവിലേഴ്‌സുമായി മഞ്ജുവിന്റെ ഒരു വര്‍ഷത്തെ കരാര്‍ രണ്ട് കോടി രൂപയാണ്.

മോഹന്‍ലാല്‍ അഭിനയിക്കുന്ന പരസ്യങ്ങളുടെ കമ്പനികളില്‍ ഓഹരി എടുത്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ്, ഹെഡ്ജ് എന്നിവയിലാണ് ഓഹരി എടുത്തിട്ടുള്ളത്. ഒരു വര്‍ഷം ശരാശരി അഞ്ച് സിനിമകളിലാണ് ലാല്‍ അഭിനയിക്കുന്നത്. അതില്‍ നിന്ന് 15 കോടിയില്‍ താഴയേ പ്രതിഫലം ലഭിക്കൂ. എന്നാല്‍ പരസ്യത്തിലൂടെ അന്‍പത് കോടിയിലധികം ഒരു വര്‍ഷം സമ്പാദിക്കുന്നുണ്ട്. മലയാളികള്‍ തന്നെ അത്രമാത്രം സ്‌നേഹിക്കുന്നത് കൊണ്ടാണ് പരസ്യങ്ങള്‍ ലഭിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ തന്നെ മലയാളികള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇത്രയും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നതെന്ന് മഞ്ജു പറയുന്നു. കല്യാണ്‍ ജൂവലേഴ്‌സ്, പ്രമുഖ ഐസ്‌ക്രീം എന്നിവയുമായാണ് മഞ്ജു കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതിന് പുറമേ നൂറുകണക്കിന് ഓഫറുകളുമുണ്ട്. ട്യൂണ്‍സ് അനിമേഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമയിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നത്