അമലാ പോള്‍ വിവാഹിതരായി


നടി അമലാ പോളും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായി. ഇന്ന് രാവിലെ 10.20ന് ചെന്നൈയില്‍ ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം.

യുവ സംവിധായകനായ എ.എല്‍ വിജയിയുടെ ദൈവത്തിരുമകള്‍, തലൈവ എന്നീ ചിത്രങ്ങളില്‍ അമലപോള്‍ അഭിനയിച്ചിരുന്നു. ദൈവത്തിരുമകളില്‍ അഭിനയിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാകുന്നത്. ലാല്‍ ജോസിന്റെ നീലത്താമരയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അമലാ പോള്‍ മൈന എന്ന ചിത്രത്തിലൂടെയാണ് തമിഴകത്ത് പ്രശസ്തയായത്.