സംവിധായകന്‍ മുരളി നാഗവള്ളി അന്തരിച്ചു


ചലച്ചിത്ര സംവിധായകന്‍ മുരളി നാഗവള്ളി(59) അന്തരിച്ചു. രാമങ്കരിയിലെ വീട്ടില്‍ ഇന്നു രാവിലെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം നാളെ.

അലക്സാണ്ടര്‍ ദ ഗ്രേറ്റ്, വാണ്ടഡ് എന്നീ സിനിമകളുടെ സംവിധായകനാണ്. പ്രിയദര്‍ശനൊപ്പം അദ്വൈതം, വിരാസത്ത്, കിളിച്ചുണ്ടന്‍ മാമ്പഴം, ഗര്‍ദിഷ്, കാക്കക്കുയില്‍ കഭി ന കഭി എന്നീ ചിത്രങ്ങളില്‍ സഹ സംവിധായകനായും പ്രവര്‍ത്തിച്ചു. വേണു നാഗവള്ളിക്കൊപ്പം സര്‍വകലാശാല എന്ന ചിത്രത്തിലും പ്രവര്‍ത്തിച്ചു.