ശല്യപ്പെടുത്തരുത്, എനിക്ക് ഒന്നരവയസ്സുള്ള കുഞ്ഞുണ്ട്: ഗീതുമോഹന്‍ദാസ്


പ്രിയപ്പെട്ട സുഹൃത്തുക്കളെ, എനിക്ക് ഒന്നരവയസുള്ള ഒരു കുഞ്ഞുണ്ട്, പിന്നെ ഒരു തിരക്കഥ പൂര്‍ത്തിയാക്കാനുണ്ട്. മറ്റൊരു കാര്യം, ദയവായി കാന്‍ഡി ക്രഷ് റിക്വസ്റ്റുകള്‍ അയക്കുന്നതില്‍ നിന്നു കൂടി എന്നെ ഒഴിവാക്കണം. ഇതാണ് കഴിഞ്ഞ ദിവസം നടി ഗീതു മോഹന്‍ദാസ് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പേജില്‍ പോസ്റ്റിട്ടത്.

ഗീതു മോഹന്‍ദാസിന്റെ പുതിയ ചിത്രം ഉടന്‍ പുറത്തുവരുമെന്നും അതുവരെ ആരാധകര്‍ ശല്യപ്പെടുത്തരുതെന്നുമാണ് ഈ സ്റ്റാറ്റസില്‍ നിന്ന് വ്യക്തമാണ്.നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ലയേഴ്‌സ് ഡൈസ് എന്ന ചിത്രം ഗീതുവിന്റേതാണ്.

കഴിഞ്ഞ ദിവസം ഗീതു മോഹന്‍ദാസ്‌ തന്റെ ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ ചെയ്ത പോസ്റ്റ്‌...