നടി ലക്ഷ്മി റായി പേരുമാറ്റി


നടി ലക്ഷ്മി റായി പേരുമാറ്റി. ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതിന്റെ ഭാഗമായി പേരിനും ഒരു പഞ്ച് ഇരിക്കട്ടെ എന്ന് തീരുമാനിച്ചാണ് ലക്ഷ്മി റായി പേരു മാറ്റിയത്.

ലക്ഷ്മി റായി എന്ന പേര് തലതിരിച്ചിട്ട് റായ് ലക്ഷ്മി എന്നാണ് താരം പേര് മാറ്റിയത്. ഒരു വര്‍ഷമായി പേര് മാറ്റത്തെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ലക്ഷ്മി റായി പറയുന്നു.

ലക്ഷ്മി റായി എന്ന പേര് ഒരു സോഫ്റ്റ് ആണെന്നും അതുകൊണ്ടാണ് ഒരു പുതുമ നല്‍കാന്‍ കൂടിയാണ് പേരുമാറ്റിയതെന്നുമാണ് ലക്ഷ്മി റായിയുടെ പക്ഷം