നയന്‍സിന് ക്ഷേത്രം പണിയുന്നു


നയന്‍സ്‌ കരയുന്നു, എന്നെ ദൈവമാക്കരുതേ! നയന്‍സിനെ ദൈവമാക്കാനാണ്‌ ആരാധകരുടെ പദ്ധതി. കുശ്‌ബുവിനും നഗ്മയ്‌ക്കും നമിതയ്‌ക്കും ശേഷം നയന്‍താരയുടെ പേരില്‍ തമിഴകത്ത്‌ ക്ഷേത്രനിര്‍മ്മാണം ആരംഭിക്കാനിരിക്കെയാണ്‌ നയന്‍സിന്റെ അഭ്യര്‍ത്ഥന. പ്രീയ താരത്തിന്റെ അപേക്ഷ ആരാധകര്‍ അംഗീകരിക്കുമോ ഇല്ലയോ എന്നറിയില്ലെങ്കിലും ഏതായാലും ക്ഷേത്ര നിര്‍മ്മാണം തുടങ്ങാന്‍ തന്നെയാണ്‌ ആരാധകരുടെ തീരുമാനം.

തമിഴകത്ത്‌ സിനിമാതാരമായാല്‍ ഇതാണ്‌ കുഴപ്പം. താരത്തെ ഇഷ്‌ടമായാല്‍ ഉടന്‍ ദൈവമാക്കും. കുശ്‌ബുവില്‍ നിന്നാണ്‌ ദൈവ നിര്‍മ്മാണം തുടങ്ങിയത്‌. കാര്യങ്ങളുടെ പോക്ക്‌ ഇങ്ങനെയാണെങ്കില്‍ അധികം വൈകാതെ ജയലളിതയും ദൈവമാകും.

നയന്‍താരക്ക്‌ ഫാന്‍സ്‌ ക്ലബ്ബുകളില്ല. ഇത്തരം കാര്യങ്ങളൊന്നും നയന്‍സ്‌ പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഫാന്‍സ്‌ ഉണ്ടെങ്കില്‍ താരത്തിന്റെ കൈയില്‍ നിന്നും ലക്ഷങ്ങള്‍ തുലയും. ആരാധകരെ പ്രോത്സാഹിപ്പിക്കാത്ത താരമായതു കാരണമാവാം ആരാധകരെല്ലാം അതിശക്തമായ പിന്‍ബലമുള്ളവരാണ്‌. അവര്‍ക്ക്‌ നയന്‍സിന്റെ പണം വേണ്ട. സ്‌നേഹം മതി.

ക്ഷേത്രനിര്‍മ്മാണത്തിന്‌ നയന്‍സ്‌ സഹായിക്കേണ്ടതില്ലെന്നാണ്‌ ആരാധകര്‍ പറയുന്നത്‌. ?ഞങ്ങള്‍ക്ക്‌ പണം വേണ്ട. നയന്‍സിന്റെ അനുമതി മതി ഒരാരാധകന്‍ മലയാളി വാര്‍ത്തയോട്‌ പറഞ്ഞു?.

താന്‍ ദൈവവിശ്വാസിയായതിനാലാണ്‌ ദൈവമാക്കരുകതെന്ന്‌ അപേക്ഷിക്കുന്നതെന്നും നയന്‍സ്‌ പറയുന്നു. ദൈവമാകാന്‍ എല്ലാവര്‍ക്കും കഴിയില്ല. താരങ്ങള്‍ ദൈവങ്ങളാണെന്ന സങ്കല്‌പം തീര്‍ത്തും തെറ്റാണ്‌. തമിഴ്‌ ചിത്രങ്ങളുടെ തിരക്കിലാണ്‌ നയന്‍സ്‌. ഓരോ ചിത്രവും സൂപ്പര്‍ഹിറ്റാകുന്നത്‌ ദൈവസഹായത്താലാണെന്നാണ്‌ നയന്‍സ്‌ പറയുന്നത്‌. അപ്പോള്‍ താന്‍ സ്വയം ദൈവമായാല്‍ എന്തു ചെയ്യുമെന്നാണ്‌ നയന്‍സ്‌ ചോദിക്കുന്നത്‌.

അതേസമയം ആരാധകരുടെ സ്‌നേഹത്തിന്‌ മുന്നില്‍ താന്‍ നമസ്‌ക്കരിക്കുകയാണെന്നും നയന്‍സ്‌ പറയുന്നു. ഒരിക്കലും താന്‍ ആരാധകരെ പ്രോത്സാഹിപ്പിക്കുന്നില്ല. അവര്‍ക്ക്‌ സാമ്പത്തികസഹായം നല്‍കുന്നില്ല. എന്നിട്ടും അവര്‍ തന്നെ ഇത്രയേറെ സ്‌നേഹിക്കുകയാണെങ്കില്‍ അതിനര്‍ത്ഥം സ്‌നേഹത്തിന്‌ കളങ്കമില്ല എന്നതാണെന്ന്‌ നയന്‍സ്‌ പറയുന്നു. കളങ്കമില്ലാത്ത സ്‌നേഹത്തിനു മുമ്പില്‍ മുട്ടുകുത്തുന്നു പ്രീയപ്പെട്ട നയന്‍സ്‌.