ലാലിനും ഋത്വികിനും ബിപാഷയുടെ വെല്ലുവിളി


മോഹന്‍ലാലിനെയും ഋത്വിക് റോഷനെയും താന്‍ പഠിച്ച കോല്‍ക്കത്ത ഭാരതീയ വിദ്യാഭവനിലെ മുഴുവന്‍ കുട്ടികളെയും മൈ ട്രീ ചലഞ്ചിനു വെല്ലുവിളിച്ച് ബോളിവുഡ് നടി ബിപാഷ ബസു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി തുടങ്ങിവെച്ച മൈ ട്രീ ചലഞ്ചില്‍ പങ്കാളിയായ ശേഷമായിരുന്നു ബിപാഷയുടെ വെല്ലുവിളി. മാതൃഭൂമി സീഡ് സംഘടിപ്പിച്ച പരിപാടിയില്‍ കുട്ടികള്‍ക്കൊപ്പമാണ് ബിപാഷ മാവിന്‍ തൈ നട്ടത്. മുഹമ്മയില്‍ തന്റെ സിനിമയുടെ ഷൂട്ടിംഗിന് എത്തിയപ്പോഴാണ് മമ്മൂട്ടിയുടെ മൈ ട്രീ ചാലഞ്ചിനെ കുറിച്ച് ബിപാഷ അറിഞ്ഞത്. പ്രകൃതി സംരക്ഷണത്തിനുള്ള ഈ പദ്ധതിയില്‍ പങ്കാളിയാകാനുള്ള ബിപാഷയുടെ ആഗ്രഹപ്രകാരമാണ് ഷൂട്ടിംഗ് ലൊക്കേഷനില്‍ മാധ്യമ സ്ഥാപനത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പരിപാടി ഒരുക്കിയത്.