മൈ ട്രീ ചലഞ്ച്, മമ്മൂട്ടി യുഎയില്‍ മരം നട്ടു


മൈ ട്രീ ചലഞ്ച് കടല്‍ കടന്ന് യുഎഇയിലും. നടന്‍ മമ്മൂട്ടി തന്നെയാണ് ഇത് യുഎഇയിലും എത്തിച്ചത്. ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ പരിസരത്ത് മരം നട്ടുകൊണ്ടായിരുന്നു തുടക്കം. മൈ ട്രീ ചലഞ്ചിന് ഇനി അന്താരാഷ്‌ട്ര മാനം. നടന്‍ മമ്മൂട്ടി ഈ ചലഞ്ച് ഇപ്പോള്‍ യുഎഇയില്‍ എത്തിച്ചിരിക്കുകയാണ്. ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടല്പരിസരത്ത് മമ്മൂട്ടി പുളിമരം നട്ടു. ഹയാത്ത് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സന്നിഹിതനായിരുന്നു. മൈ ട്രീ ചലഞ്ച് മനസിലാക്കിയ ഗ്രാന്റ് ഹയാത്ത് അധികൃതര്‍ മമ്മൂട്ടിയെ യുഎഇയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹയാത്ത് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ ചലഞ്ച് ഏറ്റെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇവര്‍ യുഎഇയിലെ മറ്റ് ഹോട്ടല്‍ ഗ്രൂപ്പുകളെ മൈ ട്രീ ചലഞ്ചിനായി ക്ഷണിക്കും. മൈ ട്രീ ചലഞ്ച് ഇന്ത്യയില്‍ വിജയമായതിന്റെ സന്തോഷം മമ്മൂട്ടി പങ്കുവയ്‌ക്കുകയും ചെയ്‌തു.