ജോയ് മാത്യൂവിന് ഡോ. ബിജുവിന്റെ ഫേസ്ബുക്ക് മറുപടി


പെരുച്ചാഴി സിനിമയിലെ സംഭാഷണത്തിന്റെ പേരില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജു തുടങ്ങിവച്ച വിവാദം ഫേസ്ബുക്കിലൂടെയുള്ള വാക്‌പോരായി വളരുന്നു. ഇന്നലെ ഡോക്ടര്‍ ബിജുവിന് എതിരെ സംവിധായകന്‍ ജോയ് മാത്യൂ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഡോക്ടര്‍ ബിജു ഫേസ്ബുക്കിലൂടെ മറുപടി നല്‍കി.

ഒരു വര്‍ഷം മുന്‍പ് ഒരു പാതി രാത്രിയില്‍ എനിക്ക് അവാര്‍ഡ് കിട്ടാത്തതിനു കാരണം നീ ദേശീയ അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളതിനാലാണ് എന്ന് പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞ അതേ ജോയി മാത്യു തന്നെയല്ലേ ഈ ആള്‍ .അല്ലാ ഒരു സംശയം . ആദിവാസി ജനതയെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ ഉപദേശിക്കുന്നത് അതേ മനുഷ്യന്‍ തന്നെ അല്ലേ എന്ന് ഉറപ്പക്കിയതാ . ഏതായാലും അന്ന് ഞാന്‍ കൊടുത്ത കേസില്‍ ജാമ്യം എടുത്തു നടക്കുകയാണല്ലോ . കേസ് ഇപ്പോഴും തുടരുന്നു . താങ്കള്‍ പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് അതിനുള്ള അര്‍ഹത .

എന്ന പോസ്റ്റാണ് ബിജു ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ഡോ ബിജുവിന് നടനും സംവിധായകനുമായ ജോയ് മാത്യു ഇന്നലെ മറുപടി നല്‍കിയിരുന്നു.

ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആ സിനിമയില്‍ അഭിനയിച്ചു പോയി എന്ന കുറ്റം ചുമത്തി മോഹന്‍ലാല്‍ എന്ന നടനെ ആക്രമിക്കുന്നത് ചിത്തഭ്രമം കാരണമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. ആരാണ് പെരുച്ചാഴി എന്നായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട് തന്നെ.

രണ്ടുപേരുടെയും ഫേസ് ബുക്ക്‌ പ്രതികരണങ്ങള്‍