Untitled Document Back to Top

നിഴലാട്ടത്തിന് ഇന്ന് കൊടിയേറ്റം

രാവിലെ 9 മണിക്ക് തിരുവനന്തപുരം കനകക്കുന്നില്‍ മേളക്ക് തിരി തെളിയും. തുടര്ന്ീ ‍ 5 ദിവസങ്ങളിലായി ഷോര്ട്ട് ഫിലിം ഫെസ്റ്റ്, ഫോട്ടോഗ്രാഫി ഫെസ്റ്റ്, ആര്ട്ട്ു‌ ഫെസ്റ്റ് ഡോക്യുമെന്ററി ഫെസ്റ്റ് തുടങ്ങിയവ അരങ്ങേറും. ഒരുകൂട്ടം യുവാക്കളുടെ കൂട്ടായ്മയില്‍ ആണ് ഈ കലാ വിരുന്ന്‍ ഒരുങ്ങുന്നത്.

നിഴലാട്ടം ഫെസ്റ്റിന്റെ ചിത്രങ്ങളും വീഡിയോകളും നിങ്ങളിലേക്ക് എത്തിക്കുവാന്‍ മലയാളം മൂവി ഹിറ്റ്‌സ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ചിത്രങ്ങള്ക്കുംല വീഡിയോകള്ക്കും സന്ദര്ശിരക്കുക :Click Here

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവച്ചു

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രിയദര്‍ശന്‍ രാജിവച്ചു. കാലാവധി തീരാന്‍ ഒരു മാസം ശേഷിക്കെയാണ് രാജി. ബുധനാഴ്ച രാത്രി സിനിമാവകുപ്പിന്റെ ചുമതലവഹിക്കുന്ന മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചയിലാണ് രാജി തീരുമാനം അറിയിച്ചത്. രാജി നല്‍കിയ ശേഷം ഇന്നലെ രാത്രി തന്നെ അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് മടങ്ങി.

മലയാളത്തിലും ബോളിവുഡിലുമായി സിനിമകളുടെ തിരക്കുള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍സമയം ചിലവഴിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിയിലെ അന്തരീക്ഷം തൃപ്തികരമായിരുന്നില്ല. ചെയ്യാത്ത തെറ്റുകള്‍ക്ക് മാപ്പ് പറയേണ്ടിവന്നു. വിഷമമുണ്ടാക്കിയ കാര്യങ്ങള്‍ മന്ത്രിയെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു

കഴിഞ്ഞ മാസം 25 ന് ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായ ബീന പോള്‍ രാജിവെച്ചിരുന്നു.

ബിനാപോളിന് പിന്നാലെ പ്രിയദര്‍ശനും കൂടി ഒഴിയുന്നതോടെ പുതിയ ടീമിന്റെ കീഴിലാകും ഈ വര്‍ഷത്തെ ചലച്ചിത്രമേളയുടെ നടത്തിപ്പ്. ചലച്ചിത്ര അക്കാദമിയിലെ ഭിന്നതകളാണ് ഇരുവരുടെയും രാജിയിലേക്ക് നയിച്ചത്.

ഗണേഷ്‌കുമാര്‍ മന്ത്രിയായിരിക്കെ 2011 ജൂലായ് 14 നാണ് അദ്ദേഹം മുന്‍കൈയെടുത്ത് പ്രിയദര്‍ശനെ അക്കാദമിയുടെ തലപ്പത്തെത്തിച്ചത്. ആഗസ്ത് 30 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു. ആഗസ്ത് 31 ന് ശേഷം നിലവിലെ അക്കാദമി ഭരണസമിതി തുടരേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സത്യൻ ചിത്രത്തിൽ മോഹൻലാലും മഞ്ജുവും

മലയാള സിനിമാ പ്രേമികൾക്കൊരു സന്തോഷവാർത്ത. വെള്ളിത്തിരയിൽ രണ്ടാം വരവ് മനോഹരമാക്കിയ നടി മഞ്ജു വാര്യരും മലയാളികളുടെ സൂപ്പർ സ്റ്റാർ മോഹൻലാലും വീണ്ടും ഒന്നിക്കുന്നു. മലയാളികൾക്ക് മികച്ച സിനിമകൾ സമ്മാനിച്ച സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഈ താരപ്രതിഭകളുടെ സംഗമം. രഞ്ജൻ പ്രമോദിന്റേതാണ് തിരക്കഥ. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ഒരു ഫാമിലി എന്റർടെയ്നറായാണെങ്കിലും കുടുംബകഥ ആയിരിക്കില്ല സിനിമയുടെ പ്രമേയമെന്ന് രഞ്ജൻ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ലൈലാ ഓ ലൈല എന്ന സിനിമയ്ക്കു ശേഷം ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് രഞ്ജൻ പറഞ്ഞു. മറ്റു താരങ്ങളെയൊന്നും തീരുമാനിച്ചിട്ടില്ല.

ക്രിസ്‌മസിന് ചിത്രം തീയേറ്ററുകളിലെത്തും. ആന്റണി പെരുന്പാവൂരിന്റെ നിർമാണ കന്പനിയായ ആശീർവാദ് സിനിമാസാണ് ഈ ചിത്രം നിർമിക്കുന്നത്.

ലാൽ ജോസ് സംവിധാനം ചെയ്ത മീശ മാധവൻ,​ ജോഷി സംവിധാനം ചെയ്ത നരൻ,​ സത്യൻ അന്തിക്കാടിന്റെ തന്നെ അച്ചുവിന്റെ അമ്മ,​ മനസിനക്കരെ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾക്ക് തിരക്കഥ ഒരുക്കിയത് രഞ്ജൻ പ്രമോദായിരുന്നു.

മോഹൻലാലും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുകയെന്നത് വെല്ലുവിളിയാണെന്ന് രഞ്ജൻ പറഞ്ഞു.

14 വർഷത്തിന് ശേഷം സിനിമയിലേക്ക് മടങ്ങിയെത്തിയ മഞ്ജു അഭിനയിച്ച ഹൗ ഓൾഡ് ആർ യു എന്ന സിനിമ വൻ വിജയമാണ് നേടിയത്. ഫഹദ് ഫാസിലും അമല പോളും കേന്ദ്ര കഥാപാത്രങ്ങളായ ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയാണ് സത്യൻ അന്തിക്കാട് ഒടുവിൽ സംവിധാനം ചെയ്തത്.

മുരളിയുടെ ഓര്‍മ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ് .

താരത്തിന്റെ പരിവേഷവും നാട്യങ്ങളുമില്ലാതെ പരുക്കന്‍ മുഖപടത്തിനുള്ളില്‍ ദുര്‍ബലനായിരുന്ന വലിയ നടന്റെ ഓര്‍മ്മകൾക്ക് ഇന്ന് അഞ്ച് വയസ്സ് .

1954ല്‍ കൊല്ലം ജില്ലയിലെ കൊട്ടാരക്കരയ്ക്ക് അടുത്ത് കുടവട്ടൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച മുരളി, ഭരത് ഗോപി സംവിധാനം ചെയ്ത ഞാറ്റടി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമ വേദിയിലെത്തുന്നത്.

പക്ഷെ ആ ചിത്രം പുറത്തിറങ്ങിയില്ല. ഹരിഹരന്‍ സംവിധാനം ചെയ്ത പഞ്ചാഗ്നി എന്ന ചിത്രത്തിലെ വേഷം അദ്ദേഹത്തെ പ്രേക്ഷകര്‍ക്ക് സുപചിതനാക്കി. അരവിന്ദന്റെ ചിദംബരം, ലെനിന്‍ രാജേന്ദ്രന്റെ മീനമാസത്തിലെ സൂര്യന്‍ എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ മുരളി എന്ന അഭിനയപ്രതിഭയെ പ്രശസ്തിയിലേക്ക് കൈപിടിച്ചുയർത്തി .

1992ല്‍ ലോഹിതദാസിന്റെ തിരകഥയില്‍ ജോര്‍ജ് കിത്തു അണിയിച്ചൊരുക്കിയ ആധാരം എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി ആദ്യ സംസ്ഥാന അവാര്‍ഡെത്തി. നാടക വേദികളുമായി ഉണ്ടായിരുന്ന അടുത്ത ബന്ധം അദ്ദേഹത്തിലെ മികച്ച നടനെ വളര്‍ത്തി എടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഘനഗാംഭീര്യ ശബ്ദത്തിന്റെ ഉടമയിരുന്ന അദ്ദേഹം, തന്റെ സംഭാഷണശൈലിയില്‍ വളരെ പ്രശസ്തി ആര്‍ജിച്ചിരുന്നു.

സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തെ ആസ്പദമാക്കി അണിയിച്ചൊരുക്കിയ അതേ പേരിലുള്ള നാടകത്തിലെ രാവണ വേഷം വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.

2002ല്‍ പ്രിയനന്ദന്‍ സംവിധാനം ചെയ്ത നെയ്ത്തുകാരന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെ തേടി മികച്ച നടനുള്ള ദേശീയ പുരസ്കാരം എത്തി. നാലുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും രണ്ട് തവണ മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

സിപിഎം സ്ഥാനാര്‍ത്ഥിയായി 1999ല്‍ ആലപ്പുഴയില്‍ നിന്ന് മത്സരിച്ചെങ്കിലും വിഎം സുധീരനോട് പരാജയപ്പെട്ട മുരളി രാഷ്ട്രീയ മത്സരത്തിലും മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. ചമയം, വെങ്കലം, ചകോരം, താലോലം, അമരം, കാരുണ്യം, ലാല്‍സലാം ഇങ്ങനെ നിരവധി സിനിമകളിലൂടെ മുരളി പ്രേക്ഷക ഹൃദയത്തില്‍ ആഴത്തില്‍ സ്പര്‍ശിച്ച അഭിനേതാവാണ്.

അവസാന നാളുകളില്‍ സംസ്ഥാന സംഗീത നാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിരുന്നു. എഴുത്തുകാരന്‍ എന്ന നിലയ്ക്കും ശ്രദ്ധിക്കപ്പെട്ട അദ്ദേഹത്തിന്റെ 'അഭിനേതാവും ആശാന്‍ കവിതയും' എന്ന പുസ്തകത്തിന് സംഗീത നാടക അകാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

2009 ഓഗസ്റ്റ്‌ അഞ്ചിന് അഭിനയത്തിന്റെ എല്ലാ വേഷങ്ങളും അഴിച്ചുവെച്ച് ആ അനശ്വര പ്രതിഭ അരങ്ങൊഴിഞ്ഞു .

മീര ജാസ്മിന്റെ ഭര്‍ത്താവിന്റേത് പുനര്‍വിവാഹം? വിവാഹ രജിസ്‌ട്രേഷന്‍ തടസപ്പെട്ടു

ചലച്ചിത്ര നടി മീരാ ജാസ്‌മിനും തിരുവനന്തപുരം നന്ദാവനം സ്വദേശി അനിൽ ജോൺ ടൈറ്റസുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യുന്നത് നഗരസഭ തട‍‍ഞ്ഞു. താൽക്കാലികമായാണു രജിസ്റ്റ്ട്രേഷൻ തടഞ്ഞത്.അനിൽ നേരത്തെ വിവാഹം കഴിച്ചിരുന്നോ എന്നതിനെപറ്റി അന്വേഷിക്കാനും നഗരസഭ തീരുമാനിച്ചു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി ഇവർ നൽകിയ അപേക്ഷയിൽ,​ അവിവാഹിതനാണ് എന്നാണ് അനിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അനിൽ നേരത്തെ ബാംഗ്ളൂരിലെ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നതായി വാർത്തകൾ വന്നിരുന്നു. അനിൽ ഇക്കാര്യം നിഷേധിക്കുകയും ചെയ്തു. വാസ്തവം അറിയാതെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് കോർപ്പറേഷൻ അധികൃതർ വ്യക്തമാക്കി. മാര്യേജ് ആക്ട് പ്രകാരം രണ്ടാം വിവാഹങ്ങൾക്ക് സാധുത ലഭിക്കണമെങ്കിൽ ഭാര്യയുടെ വിവാഹമോചന സർട്ടിഫിക്കറ്റോ,​ മരണ സർട്ടിഫിക്കറ്റോ ഹാജരാക്കണം എന്നാണ് വ്യവസ്ഥ.വിവാഹത്തിന് അനിൽ ജോൺ ടൈറ്റസ് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു

ലാലേട്ടനെ ബോളിവുഡ് ലോകം വീണ്ടും വിളിക്കുന്നു.

ക്ലബ്‌ 60 എന്ന ചിത്രം സംവിധാനം ചെയ്ത സഞ്ജയ്‌ ത്രിപാതി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിലേക്കാണ് ലാലിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി മോഹൻലാലിനെ തന്നെ വേണം എന്നാണ് തന്റെ ആഗ്രഹം എന്ന് സംവിധായകൻ സഞ്ജയ്‌ പറയുന്നു. 2005ൽ പുറത്തു വന്ന എസ്കേപ്പ് ടു നോവെയർ എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായി മോഹൻലാലിനെ തന്നെ കാസ്റ്റ് ചെയ്യണം എന്നാണ് എന്റെ ആഗ്രഹം. ഈ റോൾ അഭിനയിച്ചു ഫലിപ്പിക്കാൻ അദ്ദേഹത്തിനേ കഴിയൂ. ഞാൻ ഇതിനു മുൻപ് ഒരൊറ്റ ചിത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഓരോ ചുവടും വളരെ സൂക്ഷിച്ചാണ് ഞാൻ വയ്ക്കുന്നത്. ഒരു സെമി ഫിക്ഷൻ ആയിരിക്കും ചിത്രം. പ്രധാനമായും സിനിമയിൽ മൂന്നു കഥാപാത്രങ്ങൾ ആണുള്ളത്. അതിൽ ഒരു കഥാപാത്രമായി ഞാൻ കാണുന്നത് മോഹൻലാലിനെ ആണ്. - സംവിധായകൻ പറയുന്നു. ചാരവൃത്തിയാണ് ചിത്രത്തിന്റെ കഥയുടെ പ്രധാന ആധാരം. ജീവനാഥൻ എന്ന് പേരുള്ള ഒരു റോ ഓഫീസർ ആയിട്ടാകും മോഹൻലാൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുക എന്നാണ് അറിയാൻ കഴിഞ്ഞത്
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20