Untitled Document Back to Top

ഫഹദ് ഫാസിലും നസ്‌റിയ നാസിമും വിവാഹിതരായി

മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്‌റിയ നാസിമും വിവാഹിതരായി. തിരുവനന്തപുരം കഴക്കൂട്ടത്ത് ബന്ധുക്കളും ചലചിത്ര രംഗത്തെ പ്രമുഖരും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. കെപിസിസി പ്രസിഡന്റ് അടക്കം രാഷ്ട്രീയ രംഗത്തെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തി.

ഒരു ഇടവേളയ്ക്കു ശേഷം വലിയ തിരിച്ചു വരവ് നടത്തിയ ഫഹദ് ഫാസിലും വളരെ കുറച്ച് ചിത്രങ്ങളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ നസ്‌റിയ നസിമും പ്രണയത്തിനൊടുവില്‍ വീട്ടുകാരുടെ സമ്മതതോടെയാണ് വിവാഹിതരായത്. 24ന് വൈകീട്ട് അലപ്പുഴയിലാണ് വിവാഹ സല്‍ക്കാരം. വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ കൊണ്ട് സജീവമാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.

Exclusive Video
Exclusive wedding photos

താരവിവാഹം ഇന്ന്‍

ഫഹദ്‌ ഫാസിലിന്റേയും നസ്രിയയുടേയും വിവാഹത്തിന്‌ ഇനി മണിക്കൂറുകള്‍ മാത്രം. ഈ അവസരത്തില്‍ നമ്മുടെ ഈ പ്രിയ താരങ്ങള്‍ക്ക്‌ നമുക്ക്‌ ആശംസകള്‍ നേരാം.

ഇന്നലെ വൈകിട്ട്‌ കോവളം ഉദയസമുദ്രയില്‍ വച്ച്‌ നസ്രിയയുടെ മൈലാഞ്ചി കല്യാണം നടന്നു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 12 മണിക്ക്‌ കഴക്കൂട്ടം അല്‍സാജ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ നിക്കാഹ്‌. 24ന് ആലപ്പുഴ പാതിരപ്പള്ളിയിലെ കാമിലോട്ട് കന്‍വെന്‍ഷന്‍ സെന്ററില്‍ വച്ച്‌ റിസപ്ഷന്‍. മൈലാഞ്ചി കല്യാണത്തിന്‌ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമെ ക്ഷണിച്ചിട്ടുള്ളൂ. വിവാഹനിശ്ചയത്തിനെന്ന പോലെ വിവാഹത്തിനും പ്രത്യേകതകളുള്ള വസ്ത്രവുമായാണ് മണവാട്ടി ഒരുങ്ങുക. മുംബയ് ഫാഷന്‍ ഡിസൈനര്‍ സബ്യസാചിയാണ് നസ്രിയയുടെ വിവാഹവസ്ത്രം ഒരുക്കുക. പുതുമയുള്ളതാണ് വിവാഹ വസ്ത്രമായും ഒരുക്കിയിരിക്കുന്നത്.

ഷൂട്ടിംഗ് തിരക്കുകള്‍ ഒഴിവാക്കി മൂന്ന് ദിവസം മുമ്പാണ് ഫഹദ് ആലപ്പുഴയിലുള്ള വീട്ടിലെത്തിയത്. മണിരത്നത്തിന്റെ ലൊക്കേഷനിലായിരുന്നു താരം. വിവാഹത്തിനു മുമ്പ് ചിത്രത്തിന്റെ സെഷന്‍ പൂര്‍ ത്തിയാക്കാനുള്ള തിരക്കിലായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

വിവാഹനിശ്ചയം മുതല്‍ തന്നെ ചടങ്ങുകള്‍ക്കെല്ലാം തികഞ്ഞ സ്വകാര്യത നല്‍കാന്‍ ഫഹദും നസ്രിയയും ശ്രദ്ധിച്ചിരുന്നു. പൊതുചടങ്ങുകളില്‍ ഒരുമിച്ച് പങ്കെടുക്കാതിരിക്കാനും ഇരുവരും ശ്രദ്ധ പുലര്‍ത്തി. വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം കഴിഞ്ഞ ആഴ്ച നടന്ന ഫഹദിന്റെ ബര്‍ത്ത്ഡേ പാര്‍ട്ടിക്കാണ് ഇരുവരും ഒരുമിച്ചുള്ള ഒരു ഫോട്ടോസെഷന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ചത്.

ഫഹദും ബന്ധുക്കളും നേരിട്ട് മണ്ഡപത്തില്‍ എത്തുമെന്നാണ് ആദ്യം ലഭിച്ച വിവരം. ബന്ധുക്കള്‍ പിന്നീട് രാത്രിയും രാവിലെയുമായി എത്തും.

വിവാഹത്തിന് താരങ്ങള്‍ എത്തുന്നതിനാല്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം പ്രൈവറ്റ് സെക്യൂരിറ്റി ഫോഴ്സും മണ്ഡപത്തില്‍ ഉണ്ടാവും. വിവാഹക്ഷണക്കത്ത് ഉള്ളവരെ മാത്രമേ ഗേറ്റില്‍ നിന്ന് അകത്തേക്ക് കടത്തിവിടൂ. ദൃശ്യ - മാധ്യമ പ്രവര്‍ത്തകര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിവാഹത്തെ തുടര്‍ന്ന് നസ്രിയ അഭിനയം മതിയാക്കുമോ ഇല്ലയോ എന്നുള്ളതായിരുന്നു ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ച. ഒ‌ടുവില്‍ നസ്രിയ തന്നെ വിശദീകരണവുമായി രംഗത്തെത്തി. ജീവിതത്തിനാണ് പ്രധാനം. എന്നാലും നല്ല കഥാപാത്രം കിട്ടിയാല്‍ അഭിനയിക്കും.

Wedding Photos


പുലിമുരുകന്‍ വരുന്നു

പുലിമുരുകൻ ഇത് വരെ ഒരു മോഹൻലാൽ ചിത്രത്തിനും ഇത് പോലൊരു പേര് വന്നിട്ടില്ല. എങ്ങനെ വരാതിരിക്കും?? ആരുടെ ചിത്രമാണെന്നാ വിചാരം? പോക്കിരിരാജ, സീനിയേർസ്, മല്ലു സിംഗ്, സൗണ്ട് തോമ എന്നീ ഹിറ്റ്‌ ചിത്രങ്ങളുടെ സംവിധായകൻ വൈശാഖിന്റെ ചിത്രത്തിനാണ് ഈ കൗതുകകരമായ പേര്. നാല് ഹിറ്റ്‌ ചിത്രങ്ങൾ ഒരുക്കിയ ശേഷം പിന്നീട് വന്ന 'വിശുദ്ധൻ' പക്ഷെ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
തന്റെ ഹിറ്റ്‌ മേക്കർ പദവി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന വൈശാഖ് അടുത്തതായി ഒരുക്കുന്ന കസിൻസ് എന്ന ചിത്രത്തിനു ശേഷം ഒരുക്കുന്നത് മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രമാണ്. മമ്മൂട്ടി ചിത്രം പൂർത്തിയായിക്കഴിഞ്ഞാൽ വൈശാഖ് മോഹൻലാലുമൊത്തുള്ള പ്രൊജക്റ്റ്‌ ആരംഭിക്കും. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണ - സിബി കെ തോമസ്‌ ടീമാണ്. ചിത്രത്തിന്റെ പേപ്പർ വർക്കുകൾ പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി 20, ക്രിസ്ത്യൻ ബ്രദേർസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഉദയൻ സിബി ടീം ലാലിനൊപ്പം ഒന്നിക്കുന്ന ചിത്രം കൂടെയാണ് പുലിമുരുകൻ. മുൻപ് ജോണി ആന്റണിയുടെ സംവിധാനത്തിൽ 'ആറു മുതൽ അറുപത് വരെ' എന്ന ചിത്രത്തിന് സിബി ഉദയൻ ടീം മോഹൻലാലിനു വേണ്ടി തിരക്കഥ ഒരുക്കിയിരുന്നതാണ്. എന്നാൽ പിന്നീട് തിരക്കഥ ഇഷ്ടപ്പെടാത്തത് കാരണം മോഹൻലാൽ ആ ചിത്രത്തിൽ നിന്നും സ്വയം ഒഴിയുകയായിരുന്നു.
മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന പുലിമുരുകൻ

പെരുച്ചാഴി ട്രെയിന്‍ റെഡി

ഇതാദ്യമായി ഒരു ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി തീവണ്ടിയും ഭാഗമാകുന്നു. ഒന്നല്ല രണ്ടു തീവണ്ടികള്‍. പരശുറാം എക്സ്പ്രസ്സും ഏറനാട് എക്സ്പ്രസ്സും തനി പെരുച്ചാഴി ട്രെയിന്‍ ആയി. മോഹന്‍ലാല്‍ നായകനാകുന്ന ചിത്രം ഓണത്തിനു തിയേറ്ററുകളില്‍ എത്തും.

രാജാധിരാജയുടെ ആദ്യ ട്രൈലർ

മമ്മൂട്ടിയുടെ ഓണച്ചിത്രമായ രാജാധിരാജയുടെ ആദ്യ ട്രൈലർ പുറത്തിറങ്ങി .

പെരുച്ചാഴിയിലെ ആദ്യ ഗാനം പുറത്തിറങ്ങി

മോഹന്‍ലാലിന്‍റെ ഓണച്ചിത്രമായ പെരുച്ചഴിയുടെ ആദ്യ ഗാനം പുറത്തിറങ്ങി.
watch the song
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20