Untitled Document Back to Top

രാജയുടെ ഭാഗ്യം തേടി മമ്മൂട്ടി

രാജമാണിക്യം, പഴശ്ശിരാജ, പോക്കിരിരാജ തുടങ്ങിയവ മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്‌. ഈ ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കാന്‍ മമ്മൂട്ടിയുടെ രാജാധിരാജ വരുന്നു. സെപ്റ്റംബര്‍ 5 ന് ചിത്രം റിലീസ് ചെയ്യും. രാജാ എന്ന പേര് മമ്മൂട്ടിക്ക് ഭാഗ്യം നല്‍കുന്നു എന്നതാണ് ചരിത്രം. ആ ചരിത്രം പ്രതീക്ഷിച്ച് അവേശത്തിലാണ് മമ്മൂട്ടിയുടെ ആരാധകര്‍. മുന്നറിയിപ്പിന് കിട്ടിയ വിജയം ആരാധകര്‍ക്ക് ഇരട്ടി ആവേശമാണ് നല്‍കുന്നത്.

മൈ ട്രീ ചലഞ്ച് (എംടിസി) ക്യാമ്പയിന് മമ്മൂട്ടി

ലോകമാകെ ഐസ് ബക്കറ്റ് ചലഞ്ച് തരംഗമാകുന്നതിനിടെ വൃക്ഷതൈകള്‍ വെച്ചുപിടിപ്പിക്കാന്‍ വെല്ലുവിളിക്കുന്ന ക്യാംപെയിന് പിന്തുണയുമായി ചലച്ചിത്ര താരം മമ്മൂട്ടി. വൃക്ഷതൈ നട്ടുപിടിപ്പിച്ചാണ് മൈ ട്രീ ചലഞ്ച് (എംടിസി) ക്യാമ്പയിന് മമ്മൂട്ടി തുടക്കമിട്ടത്. വന വല്‍ക്കരണം ലക്ഷ്യമിട്ടുള്ള ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ ആരാധകരോട് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

വെല്ലുവിളി ഏറ്റെടുത്തവര്‍ മരം നട്ടുപിടിപ്പിച്ച ശേഷം അതുപോലെ ചെയ്യാന്‍ മറ്റുള്ളവരെ വെല്ലുവിളിക്കുകയാണ് ചെയ്യേണ്ടത്.

ഈസ്റ്റ് സോഫ്റ്റ് ടെക്‌നോളജിയുടെ സിഇഓ അബ്ദുള്‍ മനാഫാണ് ഈ ആശയത്തിനു പിന്നില്‍ ഫോട്ടോഗ്രാഫര്‍ ഇംതിയാസ് കബിറും സുഹൃത്തുക്കളും ചേര്‍ന്നാണ് മനാഫിന്റെ ആശയം പ്രാവര്‍ത്തികമാക്കാന്‍ പിന്തുണ നല്‍കിയത്. മമ്മൂട്ടിയാണ് മൈട്രീ ചലഞ്ചിന്റെ ബ്രാന്‍ഡ് അംബാസിഡര്‍.

ലക്ഷ്യം വര്‍ഷത്തില്‍ മൂന്ന് സിനിമ : സന്തോഷ്‌ പണ്ഡിറ്റ്‌

മലയാള സിനിമയിലെ സ്വയം പ്രഖ്യാപിത സൂപ്പര്‍സ്റ്റാര്‍ ആയ സന്തോഷ്‌ പണ്ഡിറ്റ്‌ മുഴുവന്‍ സമയ സിനിമാക്കാരനാകുവാന്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിക്കുന്നു . പൊതുമരാമത്തു വകുപ്പിലെ ഓവര്‍സിയറുടെ റോളില്‍ പണ്ഡിറ്റ് അടുത്തമാസം 19 വരെയുണ്ടാകു.ഇനിയുള്ള തന്റെ ജീവിതം മുഴുവന്‍ സിനിമയ്ക്കായി അര്‍പ്പിക്കാന്‍ 19നു സര്‍ക്കാര്‍ സര്‍വീസിനോടു ഗുഡ്‌ബൈ പറയാനൊരുങ്ങുകയാണു പണ്ഡിറ്റ്‌ . നിലവില്‍ കോഴിക്കോട് വടകര പിഡബ്ല്യുഡി സെക്ഷന്‍ ഓഫിസില്‍ ഓവര്‍സിയറാണ്. ഔദ്യോഗിക ജീവിതത്തിനിടയില്‍ വര്‍ഷം ഒരു സിനിമ മാത്രമാണു ചെയ്യാന്‍ കഴിയുന്നത്. ഇതിനായി സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ അവധി തേടണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ചെയ്യുന്ന സൃഷ്ടികള്‍ക്കും സര്‍ക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.അതുകൊണ്ടുതന്നെ തന്റെ ആവിഷ്ക്കാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി ഒരു തടസമാണ് എന്ന സത്യം മനസിലാക്കിയത് കൊണ്ട് ജോലി തന്നെ ഉപേക്ഷിക്കാന്‍ ഇദ്ധേഹം തയ്യാറാകുന്നത് . സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പത്തു വര്‍ഷം നീളുന്ന ഔദ്യോഗിക ജീവിതത്തോടു സലാം പറഞ്ഞു വിആര്‍എസിലൂടെ സിനിമയില്‍ സജീവമാവുകയാണ് സന്തോഷ് പണ്ഡിറ്റ് . കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൂവാട്ടുപറമ്പ് എല്‍പിഎസ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫിസറായെത്തിയ സമയമാണ് സന്തോഷ് പണ്ഡിറ്റ് സര്‍ക്കാര്‍ ജീവനക്കാരനാണ് എന്ന് മിക്കവരും മനസിലാക്കുന്നത്‌.സന്തോഷ്‌ എത്തിയത് വോട്ടര്‍മാര്‍ക്കിടയില്‍ ആവേശം വിതച്ചിരുന്നു.സന്തോഷിനെ കാണുവാന്‍ വേണ്ടി മാത്രമായി ഇവിടെ വോട്ട് ചെയ്യാന്‍ എത്തിയവരും കുറവല്ല. 94 ശതമാനം വോട്ടാണു അവിടെ രേഖപ്പെടുത്തിയത്. ജോലി ഉപേക്ഷിച്ച ശേഷം സ്വന്തം നിലയില്‍ വര്‍ഷം മൂന്നു സിനിമ വീതം എടുക്കാനാണു പദ്ധതിയെന്നും സന്തോഷ് പറയുന്നു. കഥ, തിരക്കഥ, സംഭാഷണം, ഗാനരചന, ആലാപനം, സംവിധാനം എല്ലാം സന്തോഷ് തന്നെയാകും നിര്‍വഹിക്കുക. ചിത്രീകരണം പൂര്‍ത്തിയായ കാളിദാസന്‍ കവിത എഴുതുകയാണ് എന്ന സിനിമ സെപ്റ്റംബറില്‍ റിലീസ് ചെയ്യും. ആഗസ്റ്റ്‌ 15നു ചിത്രം പുറത്തിറക്കുവാന്‍ ഒരു ശ്രമം നടത്തിയിരുന്നു എങ്കിലും തിയറ്റര്‍ ലഭിയ്ക്കാത്തത് കൊണ്ട് ആ ശ്രമം പാളുകയായിരുന്നു. സര്‍വീസ് ജീവിതം അവസാനിപ്പിച്ച ശേഷം തന്റെ നോവലായ നീലിമ നല്ല കുട്ടിയാണ് / ചിരിഞ്ജീവി ഐപിഎസ് എന്ന സിനിമയുടെ ചിത്രീകരണത്തിലേക്കു കടക്കും.ഇതോടൊപ്പം ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന ചിത്രത്തിന്റെ പ്രാരംഭ ജോലികളും തുടങ്ങും. കൂടാതെ ചാനലുകളിലും സജീവമാകുന്നതിനായി ഒട്ടേറെ ക്ഷണം ലഭിച്ചിട്ടുണ്ടെന്നു സന്തോഷ് പറയുന്നു. സന്തോഷ് പണ്ഡിറ്റ് ഷോ എന്ന പേരിലുള്ള പരിപാടിയാണു ഈ കോഴിക്കോട്ടുകാരന്‍ ഒരുക്കുന്നത്. കൃഷ്ണനും രാധയും സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛന്‍ എന്നിവയാണു സന്തോഷിന്റെ ചിത്രങ്ങള്‍.എന്തായാലും മലയാള സിനിമാ പ്രേക്ഷകരുടെ കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുവാനാണ് പണ്ഡിറ്റിന്റെ ശ്രമം എന്നാണ് വിമര്‍ശകര്‍ പറയുന്നത് .

ഫേസ്ബുക്ക് വിവാദം: വിശദീകരണവുമായി രഞ്ജിത്

ഫേസ്ബുക്ക് വിവാദത്തില്‍ വിശദീകരണവുമായി സംവിധായകന്‍ രഞ്ജിത്. ഫേസ്ബുക്ക് എന്ന വര്‍ത്തമാന ലോകത്തിനെ അടക്കി ആക്ഷേപിച്ചിട്ടില്ലെന്ന് രഞ്ജിത് പറഞ്ഞു. ഫേസ്ബുക്കിലാണ് രഞ്ജിത്തിന്റെ വിശദീകരണം. ഫേസ്ബുക്കില്‍ മനോരോഗികള്‍ സജീവമാണെന്ന പ്രസ്‌താവന വിവാദമായ സാഹചര്യത്തിലാണ് രഞ്ജിത് വിശദീകരണവുമായി രംഗത്തെത്തിയത്.

ഫേസ്ബുക്ക് എന്ന വര്‍ത്തമാന ലോകത്തിനെ ഞാന്‍ അടക്കി ആക്ഷേപിചിട്ടില്ല. തെറ്റിദ്ധരിച്ചെങ്കില്‍ ആ പ്രസ്സ് മീറ്റ് മുഴുവന്‍ കാണാഞ്ഞിട്ടാണ്. എന്റെ വരാനിരിക്കുന്ന സിനിമകളെ വാക്കുകളാല്‍ കൊന്നുകളയുമെന്ന് ഭീഷണിയുടെ മുന്നില്‍ പതറുന്നവനല്ല ഞാന്‍. സിനിമ നന്നെങ്കില്‍ ഓടും. അല്ലെങ്കില്‍ പൊട്ടും. തൂക്കിലേറ്റപ്പെടുക എന്നൊന്നില്ല - രഞ്ജിത് ഫേസ്ബുക്കില്‍ പറയുന്നു.

മുന്നറിയിപ്പ് എന്ന ചിത്രവുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു രഞ്ജിത്തിന്റെ വിവാദപ്രസ്താവന. പണ്ടൊക്കെ മനോരോഗികള്‍ അവരുടെ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിരുന്നത് പബ്ലിക്ക് കംഫര്‍ട്ട് സ്റ്റേഷനുകളിലും ട്രെയിന്റെ കക്കൂസുകളിലുമാണ്. എന്നാല്‍ ഇന്നത് ഫേസ്ബുക്കിലാണ്. പലപ്പോഴും ഫേസ്ബുക്കില്‍ ഉപയോഗിക്കുന്ന ഭാഷ നികൃഷ്ടമാണ്. വില കുറഞ്ഞ ആരോപണ - പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്നു. എല്ലാവരെയും നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ സാമൂഹികമാധ്യമങ്ങളിലെ വിമര്‍ശനങ്ങള്‍ക്ക് നിയന്ത്രണം വേണമെന്നുമായിരുന്നു രഞ്ജിത് പറഞ്ഞത്.

ഇതിഹാസയുടെ Trailer

Fahad Nazriya Wedding Trailer

Credit: MARITUS WEDDING STUDIO

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20