Untitled Document Back to Top

സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡ്: ജൂറിയെ വിമര്‍ശിച്ച് സലിം കുമാര്‍

ഭാരതീരാജ അധ്യക്ഷനായ ജൂറി 'മൂന്നാം നാള്‍ ഞായറാഴ്ച' എന്ന തന്റെ ചിത്രം കാണാതെയാണ് സംസ്ഥാന അവാര്‍ഡ് നിര്‍ണയം നടത്തിയതെന്ന് നടന്‍ സലിം കുമാര്‍. കൊമേഡിയനുള്ള അവാര്‍ഡ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കണമെന്നും സലിം കുമാര്‍ എറണാകുളം പ്രസ്‌ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ പറഞ്ഞു. വിവാദങ്ങളെ കുറിച്ച് താന്‍ ഗണേഷ്‌കുമാറിനോട് മാത്രമാണ് പറഞ്ഞിട്ടുള്ളത്. മന്ത്രി തിരുവഞ്ചൂരിനോട് ഇക്കാര്യം പറഞ്ഞിട്ടില്ല.പ്രതികരിക്കുന്നവന്‍ ശത്രുവാകുന്ന കാലഘട്ടമാണ് ഇത്. സിനിമയെ ഫേസ്ബുക്കിലൂടെ വിമര്‍ശിക്കുന്നവരുടെ ഭാഷ പലപ്പോഴും മേശമാകുന്നുണ്ടെന്നും സലിം കുമാര്‍ പറഞ്ഞു. കമ്പാര്‍ട്ടുമെന്റ് എന്നചിത്രമാണ് അടുത്ത പദ്ധതി. ഇതിന് ട്രെയിനുമായി യാതൊരു ബന്ധവുമില്ലെന്നും സലിംകുമാര്‍ പറഞ്ഞു.

രാജാധിരാജയിലെ മനോഹര ഗാനം

മമ്മൂട്ടിയുടെ ഓണച്ചിത്രമായ രാജാധിരാജ യിലെ ആദ്യ ഗാനം പുറത്തിറങ്ങി. മനോഹരമായ ആ ഗാനം...

RajadhiRaja Exclusive Theatre List

RajadhiRaja Exclusive Theatre List

1.Trivandrum Kairali
2.Trivandrum Kalabhavan
3.Trivandrum Devipriya
4.Attingal Vaishak
5.Nedumangad Surya
6.kaliyikkavila - SMB Complex
7.Varkala Vimala
8.Kazhakkoottam Krishna
9.Kollam Grand
10.Kollam - Carnival
11.Anchal - Varsha
12.Karunagapally Tharangam
13.Punalur-Ramraj
14.Kottarakkara - Minerva
15.Oyur - NVP/Shakthikulanagar- Kappithans
16.Pathanamthitta-Aiswarya
17.Adoor - Nayanam
18.Alappuzha-Seethas
19.Cherthala - Chithranjali
20.Mavelikkara- Santhosh
21.Eramallur- Sania
22.Ernakulam - Saritha
23.Ernakulam - PVR
24.Ernakulam - Cinemax
25.Ernakulam - Q Cinemas
26.Aluva - Matha
27.Muvattupuzha- Issac
28.Kothamangalam -Ann/Matha
29.Kochi - Kokkers/EVM
30.Paravur - Prabhus
31.Perumbavur -
32.Angamaly-Carnival
33.Kottayam - Abhilash
34.Changanassery - Abhinaya
35.Mundakkayam-
36.Pala - Universal
37.Thalayolaparambu - Carnival
38.Kanjirappally -
39.Koothattukulam - V Cinemas
40.Thodupuzha - Aiswarya Complex
41.Adimali -Matha
42.Kattapana -
43.Thrissur - Kairali
44.Thrissur - Sree
45.Chalakkudy - Surabhi
46.Guruvayur -
47.Kodungallur - Ashoka
48.Kunnamkulam - Thavus
49.Peringitukara - Deva
50.Kanjani - Brahmakulam
51.Irinjalakkuda-Sindhu
52.Calicut - Kairali
53.Calicut - Filcity
54.Mukkam -Pee Cee
55.Vadakara -
56.Koilandy - Ambadi
57.Palakkad - Sree Devidurga
58.Palakkad- New Aroma
59.Vadakkanchery- CVM
60.Shornur -
61.Mannarkad - Okkaz
62.Cherupullaseri -
63.Malappuram- Padmam
64.Tirur-Anugraha
65.Thanur -PVS
66.Perinthalmanna - Vismaya
67.Perinthalmanna - K.C Movies
68.Nilambur - Rajeswary
69.Kottakal -
70.Manjeri - Devaki Cinemas
71.Valanchery - Sreekumar
72.Kondotty -
73.Ponnani -Alankar
74.Parappanangadi -
75.Kannur-Savitha
76.Payyannur - Shanthi
77.Thalassery- Chithravani
78.Thalassery - Liberty Complex
79.Thalipparambu -
80.Kazargod - Sreekrishna
81.Kanjangad - Vinayaka Paradise
83.Iritty - Kalpana/New India Paradise
84.Mananthavadi - Jose
85.Kalpetta - Mahaveer
86.Bathery - Aiswarya

ഫഹദ് നസ്രിയ വിവാഹത്തിന്റെ പുതിയ വീഡിയോ

അവര്‍ എത്തുന്നു- ചിരിപ്പിക്കാന്‍

കാല-ദേശങ്ങള്‍ക്കതീതമായ , അതിരുകളില്ലാത്ത സൗഹൃദത്തിന്റെ കഥ പറയാന്‍ ജോണി ആന്റണി ഭയ്യാ ഭയ്യാ യുമായി വരുമ്പോള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ക്ക് തിരക്കഥാകൃത്ത് നല്കിയ വാഗ്ദാനം കൂടി നിറവേറുകയാണ്. സംവിധായകന്‍ ശശിശങ്കര്‍ സംവിധാനം ചെയ്ത ദിലീപ് ചിത്രം കുഞ്ഞിക്കൂനന്റെ അസോസിയേറ്റ് ഡയറക്ടരായിരുന്നു അന്ന് ജോണി ആന്റണി.

കുഞ്ഞിക്കൂനന്റെ തിരക്കഥാകൃത്ത് ബെന്നി.പി.നായരമ്പലവും. കുഞ്ഞിക്കൂനന്റെ സെറ്റില്‍ ആത്മാര്‍ഥമായി ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് ഡയറക്ടറോട് തിരക്കഥാകൃത്തിന് തോന്നിയ ഇഷ്ടം ജോണിക്ക് ഒരു തിരക്കഥ നല്കാമെന്ന ഓഫറിലെത്തുകയായിരുന്നു. സി.ഐ.ഡി.മൂസയിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ ജോണി ആന്റണി ബെന്നി.പി.നായരമ്പലത്തിന്റെ തിരക്കഥയില്‍ ആദ്യമായി ഒരു ചിത്രം ഒരുക്കുകയാണ് 'ഭയ്യാ ഭയ്യാ'യിലൂടെ . ഒപ്പം ഹിറ്റ് കൂട്ടു കെട്ടായ കുഞ്ചാക്കോബോബന്‍ -ബിജുമേനോന്‍ ടീമുമുണ്ട്.

അന്യദേശത്തൊഴിലാളികളുടെ പരസ്പര സ്‌നേഹവും സഹകരണവും വെളിവാക്കുന്ന ചിത്രത്തില്‍ കെട്ടിട നിര്‍മ്മാണത്തൊഴിലാളികളായെത്തിയ ബംഗാളികളുടെ ജീവിതത്തിലേക്കാണ് ക്യാമറ കണ്‍തുറക്കുന്നത്. അതിനാല്‍ കൊല്‍ക്കത്തയും ചിത്രത്തിലെ പ്രധാന ലൊക്കേഷനുകളിലൊന്നാണ്. കുഞ്ചാക്കോബോബന്‍, ബിജുമേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നിഷാ അഗര്‍വാളും വിനുദാലാലുമാണ് നായികമാരായെത്തുന്നത്. ഇന്നസെന്റ്, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട്,വിജയരാഘവന്‍, ഷമ്മിതിലകന്‍, ,സുധീര്‍, സാദിഖ്, ഗ്രിഗറി, ജയിംസ്, തെസ്‌നിഖാന്‍, ജയശങ്കര്‍, അംബികാമോഹന്‍ തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ഇന്നസെന്റ് എം.പിയായപ്പോള്‍ ആദ്യം അഭിനയിച്ച ചിത്രം, ദേശീയ പുരസ്‌കാരജേതാക്കളായ സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവര്‍ ഒന്നിക്കുന്ന ചിത്രം എന്നിങ്ങനെയും ഭയ്യാ ഭയ്യായ്ക്ക് അവകാശപ്പെടാം.

കെട്ടിടനിര്‍മ്മാണത്തിന് ചാക്കോയുടെ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ കുട്ടിക്കാലത്ത് അച്ഛനൊപ്പം ബംഗാളില്‍ നിന്ന് എത്തിയതാണ് ബാബുറാം ചാറ്റര്‍ജി. അച്ഛന്റെ മരണ ശേഷം സ്വന്തം മകനെപ്പോലെ ചാക്കോ ബാബുറാമിനെ വളര്‍ത്തി. ചാക്കോയുടെ മകനാണ് ബാബു. പരസ്പരം സഹോദരങ്ങളായി കഴിഞ്ഞ ഇവരില്‍ ബാബു കെട്ടിടനിര്‍മ്മാണത്തിന് തൊഴിലാളികളെ എത്തിച്ചു നല്കുന്ന ഏജന്റായപ്പോള്‍ കെട്ടിടനിര്‍മ്മാണത്തിന്റെ സകല കാര്യങ്ങളും അറിയുന്ന ആളായി ബാബുറാമും മാറി. അവര്‍ക്കിടയില്‍ എയ്ഞ്ചലും ശാന്തിയും എത്തുമ്പോള്‍ നടക്കുന്ന രസകരമായ കാര്യങ്ങളിലൂടെയാണ് ഭയ്യാ ഭയ്യാ പൂര്‍ണമാകുന്നത്. ബാബുവിനെ കുഞ്ചാക്കോബോബനും ബാബുറാം ചാറ്റര്‍ജിയെ ബിജുമേനോനും അവതരിപ്പിക്കുന്നു. എയ്ഞ്ചലിന് ജീവന്‍ നല്കുന്നത് നിഷാഅഗര്‍വാളാണ്. ശാന്തിയായി വിനുദലാലും വേഷമിടുന്നു.

ഓണത്തിന് ഉത്സവമേളത്തോടെ ചിരിപ്പിക്കാനെത്തുന്ന പക്ക എന്റര്‍ടെയ്‌നര്‍ ചിത്രം.അങ്ങനെയൊരു കാഴ്ചയാണ് ഞങ്ങള്‍' ഭയ്യാ ഭയ്യാ' യിലൂടെ ഒരുക്കുന്നത്. ട്രാവല്‍ സ്വഭാവം നിലനിര്‍ത്തി കഥ പറയുന്ന ചിത്രത്തില്‍ പാട്ടിനും വിഷ്വല്‍സിനും ഏറെ പ്രാധാന്യമുണ്ട്. കുടുംബസമേതം തിയേറ്ററില്‍ വന്നാല്‍ രസിച്ച് കാണാനുള്ള നിരവധി കാര്യങ്ങള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്അ, ജോണി ആന്റണി പറയുന്നു.

വിദ്യാസാഗറാണ് ഭയ്യാഭയ്യായുടെ സംഗീതസംവിധായകന്‍. വിനോദ് ഇല്ലമ്പിള്ളി ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. നോബല്‍ ആന്‍ഡ്രാ ഫിലിംസിന്റെ ബാനറില്‍ ലൈസാമ്മ പോടൂര്‍ നിര്‍മ്മിക്കുന്ന ചിത്രം സപ്തംബര്‍ ആദ്യവാരം തിയേറ്ററുകളിലെത്തും.

കാളിദാസന്‍ നായകനാകുന്നു

മമ്മൂട്ടിയുടെ വഴിയില്‍ മകന്‍ ദുല്‍കര്‍. കാമറയ്ക്ക് പിന്നില്‍ സഹസംവിധായകനായി മോഹന്‍ലാലിന്റെ മകന്‍ പ്രണവ്. ഇപ്പോഴിതാ ജയറാമിന്റെ മകന്‍ കാളിദാസനും ബാലതാരത്തില്‍ നിന്ന് വളര്‍ന്ന് നായകനായി അരങ്ങേറ്റം കുറിക്കുന്നു.

തമിഴ് സിനിമയിലൂടെയാണ് നായകനിരയിലേക്ക് കാളിദാസനെത്തുന്നത്. ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന ഒരു പക്ക കഥൈ എന്ന ചിത്രത്തിലാണ് കാളിദാസന്‍ നായകവേഷം ചെയ്യുന്നത്.

നടുവില കൊഞ്ചം പാക്കാത കാണോം എന്ന ആദ്യ ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ മനംകവര്‍ന്ന സംവിധായകനാണ് ബാലാജി തരണീധരന്‍. ഉലകനായകന്‍ കമല്‍ഹസ്സന്‍ സിനിമയുടെ ഒദ്യോഗിക ലോഞ്ച് നിര്‍വഹിക്കും.

നടുവില കൊഞ്ചം പാക്കാത കാണോത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ച പ്രേംകുമാര്‍ തന്നെയാണ് ഈ ചിത്രത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്തുക. ഗോവിന്ദ് മേനോന്റേതാണ് ഈണങ്ങള്‍. വാസന്‍സ് വിഷ്വല്‍ വെഞ്ച്വേഷ്‌സിന്റെ ബാനറില്‍ കെ.എസ് ശ്രീനിവാസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20