Untitled Document Back to Top

ഏഞ്ചൽസ് ടീസർ

ഏഞ്ചൽസ് ടീസർ പുറത്തിറങ്ങി

രാജാധിരാജയിലെ പുതിയ ഗാനം

മമ്മൂട്ടിയുടെ ഓണച്ചിത്രമായ രാജാധിരാജ യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. മനോഹരമായ ആ ഗാനം...

എം.ടി. പറഞ്ഞു, മമ്മൂട്ടി സഹായിച്ചു; സന്ദീപിന് തിരിച്ചുകിട്ടിയത് ജീവിതം

എം.ടി.പറഞ്ഞത് തന്റെ അയല്‍വാസിയായ നിര്‍ധനയുവാവിന്റെ ജീവനുവേണ്ടി. മമ്മൂട്ടിയാവട്ടെ ഇതിഹാസ സാഹിത്യകാരന്റെ വാക്കുകള്‍ ഹൃദയത്തിലേറ്റി മുടക്കിയത് രണ്ടു ലക്ഷം. ദേഹമാസകലം പൊള്ളലേറ്റ സന്ദീപിന് തിരിച്ചുകിട്ടിയതാകട്ടെ സ്വന്തം ജീവിതം. ഒന്നരവര്‍ഷം മുമ്പായിരുന്നു ഇത്. പാലക്കാട് കുമ്പിടി പുറമ്മതില്‍ശേരി മനക്കലവളപ്പില്‍ ധര്‍മ്മദേവീക്ഷേത്രത്തില്‍ തീയാട്ട് ഉത്സവത്തിന്റെ ഭാഗമായി ഭഗവതിയാട്ടം നടത്തുമ്പോഴായിരുന്നു കൂടല്ലൂര്‍ മലമേല്‍ക്കാവ് തോണിക്കളത്തില്‍ സന്ദീപിന് പൊള്ളലേറ്റത്. ദേഹത്ത് പിടിപ്പിച്ചിരുന്ന മയില്‍പ്പീലിയില്‍ താലത്തില്‍ നിന്ന് തീപിടിച്ച് കത്തുകയായിരുന്നു. കൈയില്‍ ധരിച്ചിരുന്ന വഞ്ചിയിലും മാര്‍ത്താലിയിലും ഉടയാടകളിലും തീ പടര്‍ന്നുകത്തി. തീപിടിച്ചപ്പോള്‍ത്തന്നെ നാട്ടുകാര്‍ ഓടിപ്പോയി വെള്ളം കൊണ്ടുവന്ന് ഒഴിച്ചെങ്കിലും മയില്‍പ്പീലിയായതിനാല്‍ അത് ഉരുകിയൊലിച്ച് ദേഹം വേവുകയായിരുന്നു. രണ്ടു കൈയും പുറംഭാഗവും പൂര്‍ണ്ണമായി വെന്തുപോയി. ബോധം മാത്രം പോയില്ല- സന്ദീപ് പറഞ്ഞു. അപകടംപറ്റിയ ഉടനെ സന്ദീപിനെ പതഞ്ജലി ആയുര്‍വേദ ചികിത്സാലയത്തിലെ വൈദ്യന്‍ ജ്യോതിഷ്‌കുമാറിന്റെ അടുത്തെത്തിച്ചു. തന്റെ അയല്‍വാസിയും അടുത്തറിയാവുന്നവനുമായ വാര്‍ക്കപ്പണിക്കാരന്‍ പയ്യന്റെ ദുരിതമറിഞ്ഞ് എം.ടി.വാസുദേവന്‍ നായര്‍ പതഞ്ജലിചികിത്സാലയത്തിന്റെ ഡയറക്ടര്‍കൂടിയായ മമ്മൂട്ടിയെ വിളിച്ച് പറഞ്ഞത് ഇത്രമാത്രം... എങ്ങനെയെങ്കിലും അവനെ രക്ഷിക്കണം... എന്റെ അയല്‍വാസിയാണ്. എനിക്കറിയാം അവനെ. ഇതോടെ, സന്ദീപിനെ രക്ഷിക്കാന്‍ ആവുന്ന ശ്രമമെല്ലാം നടത്തണമെന്ന് മമ്മൂട്ടി ജ്യോതിഷ്‌കുമാറിന് നിര്‍ദേശം നല്‍കി. സന്ദീപിനെ അയാളുടെ കൊച്ചുവീട്ടില്‍ത്തന്നെ കിടത്തി ചികിത്സയും തുടങ്ങി. ഏതാണ്ട് മൂന്നുമാസത്തോളം വാഴയിലയില്‍ത്തന്നെയായിരുന്നു കിടത്തിയിരുന്നത്. എണ്ണയും അരിഷ്ടങ്ങളും ചൂര്‍ണവും മറ്റും ഏറെയായി. ഒന്നരവര്‍ഷം രാത്രിയേത് പകലേത് എന്നറിയാതെയുള്ള ദീര്‍ഘചികിത്സയിലൂടെ പതിയെപ്പതിയെ സന്ദീപ് ജീവിതത്തിലേക്ക് തിരിച്ചുവന്നു. സന്ദീപ് പണിക്കുപോകാത്തതിനാല്‍ പട്ടിണിയിലായ ഉറ്റവരെ രക്ഷിക്കാന്‍ നാട്ടുകാരും പഞ്ചായത്തും ബ്ലോക്കുമെല്ലാം കൈകോര്‍ത്തു. ഇടിഞ്ഞുവീഴാറായ വീട് ബ്ലോക്ക്പഞ്ചായത്തിന്റെ െചലവില്‍ പണിതുകൊടുത്തു. ഒരിക്കലും പഴയ അവസ്ഥയില്‍ എത്തില്ലെന്നുകരുതിയ കൈകളാല്‍ സന്ദീപ് ഇപ്പോള്‍ സിമന്റും മണലുമൊക്കെ കോരിത്തുടങ്ങി.... ഓണത്തിന് കൊച്ചിക്ക് പോകാനൊരുങ്ങുകയാണ് അയാളിപ്പോള്‍, മമ്മൂട്ടിയെ നേരില്‍ക്കണ്ട് നന്ദി പറയാന്‍.

അസൂയ പൂണ്ട ചിലര്‍ തന്നെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്നു: ദിലീപ്

മഹാബലിക്ക് നടന്‍ ദിലീപിന്റെ തുറന്ന കത്ത്. തന്റെയും മഹാബലിയുടെയും ജീവിതത്തില്‍ സമാനതകള്‍ ഉണ്ടെന്ന് പറഞ്ഞ് തുടങ്ങുന്ന കത്തില്‍ ചവിട്ടി താഴ്ത്തലിന്റെ കാര്യത്തിലാണ് സമാനയെന്ന് ദിലീപ് വ്യക്തമാക്കുന്നു. തന്റെ സിനിമകളുടെ വിജയത്തിലും ജനസമ്മതിയിലും അസൂയ പൂണ്ട ചിലര്‍ കുറേ നാളുകളായി തന്നെ ചവിട്ടി താഴ്ത്താന്‍ ശ്രമിക്കുകയാണ്. തനിക്കെതിരെ നുണക്കഥകള്‍ പ്രചരിപ്പിക്കുമ്പോള്‍ ബാല്യം വിടാത്ത ഒരു കുഞ്ഞ് മനസുകൂടി തന്റെ ഒപ്പം ഉണ്ടെന്ന സത്യം അവര്‍ വിസ്മരിക്കരുതെന്നും, ഇത് ഒരു താരത്തിന്റെ അല്ല പിതാവിന്റെ അപേക്ഷയാണെന്നും ദിലീപ് ഫേയ്‌സ് ബുക്കിലെ തുറന്ന കുറിപ്പില്‍ പറയുന്നു.

Peruchazhi - UAE Theater List

Peruchazhi - UAE Theater List

Dubai
Golden Cinema (Bur Dubai - 1.30 & 7.30pm), (Thu - 10.30pm, 1.30am)
Galleria (10.30, 1.30, 4.30, 7.30, 10.30, 1.30)
Bollywood Cinemas (Al Quoz Mall - 1.30, 4, 7, 10)
Novo Festival City (10, 1.15, 4.30, 7.45 11)
Novo Ibn Battuta 11, 2, 5, 6.45, 8, 9.45, 11, 12.45)
Novo Al Ghurair (10.20, 1.40, 5, 8.20, 11.40);
VOX Cinemas (Deira City Centre - 10, 1.30, 5, 8.30, 12);
Cinemacity (Arabian Center, Mirdiff -11.15, 2.15, 5.15, 8.15, 11.15)

Sharjah
StarCineplex (1.15, 4.15, 7.30, 9.15, 10.45, 1am)
Al Hamra - (4.30 & 10.30pm), (Thu - 1.30am)
Novo Megamall (10, 1, 4.05, 7.10, 10.15, 1.20)
Novo Sahara Centre (10.30, 1.40, 4.50, 8, 11.10)

Ras Al Khaimah
Gulf Cinema (1.45, 5, 8, 10.45), (Thu - 1am),

Fujairah
Grand Dana (3.30, 7.15, 10.15)

Umm Al Quwain
Granada (4.55, 7.55, 11)

Abu Dhabi
National- 11 am (Fri), 1.45, 4.45, 7.45, 9.15, 10.45pm) & Thur, Fri - 12.45 latenight)
Grand Safeer (Mussafah - (Fri - 10.30am), (12.45, 1.30, 3.30, 4.30, 6.30, 7.30, 9.30, 10.30), (Thu, Fri - 12.30 latenight, 1.30am)
El Dorado (1.30, 4.30, 7.30, 10.30), (Thu - 1am)
Cinema Al Mariah - 10.30, 2.30, 5.30, 7.30, 10.30)
Star Al Wahda (11.30, 2.30, 5.30, 8.30, 11.30);
Cine Royal (Ruwais Mall - 12, 2.45, 5.30, 8.15, 11)

Al Ain
Club Cinema (1.30, 6.30, 9.15pm)

ജീവിതത്തിലെ ആദ്യസീന്‍ പങ്കിട്ട ബാലനടനെ മോഹന്‍ലാല്‍ തിരയുന്നു

ആദ്യസിനിമയില്‍ ഒപ്പം അഭിനയിച്ച കുട്ടിയെ തേടി മോഹന്‍ലാല്‍. 1978 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ തിരനോട്ടത്തിലെ തന്റെ ആദ്യ സീനില്‍ ഒപ്പം അഭിനയിച്ച അന്നത്തെ കുട്ടിയെയാണ് മൂന്നര പതിറ്റാണ്ടുകള്‍ക്കിപ്പുറം മോഹന്‍ലാല്‍ തിരയുന്നത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ അന്വേഷണത്തിനു തുടക്കം കുറിച്ചത്. തിരനോട്ടത്തിന്റെ അണിയര പ്രവര്‍ക്കരുമായി ബന്ധപ്പെട്ടെങ്കിലും അവര്‍ക്കാര്‍ക്കും അന്നത്തെ ബാലനെ കണ്ടെത്താനായില്ല. തുടര്‍ന്നാണ് ലാല്‍ ഫേസ്ബുക്കിലേക്ക് തന്റെ അന്വേഷണം വ്യാപിപ്പിച്ചത്
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20