Untitled Document Back to Top

ബോധിയുടെ ട്രൈലര്‍ പുറത്തിറങ്ങി

മൈ ട്രീ ചലഞ്ച്, മമ്മൂട്ടി യുഎയില്‍ മരം നട്ടു

മൈ ട്രീ ചലഞ്ച് കടല്‍ കടന്ന് യുഎഇയിലും. നടന്‍ മമ്മൂട്ടി തന്നെയാണ് ഇത് യുഎഇയിലും എത്തിച്ചത്. ദുബായിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടല്‍ പരിസരത്ത് മരം നട്ടുകൊണ്ടായിരുന്നു തുടക്കം. മൈ ട്രീ ചലഞ്ചിന് ഇനി അന്താരാഷ്‌ട്ര മാനം. നടന്‍ മമ്മൂട്ടി ഈ ചലഞ്ച് ഇപ്പോള്‍ യുഎഇയില്‍ എത്തിച്ചിരിക്കുകയാണ്. ദുബായ് ഗ്രാന്റ് ഹയാത്ത് ഹോട്ടല്പരിസരത്ത് മമ്മൂട്ടി പുളിമരം നട്ടു. ഹയാത്ത് ഗ്രൂപ്പ് ജനറല്‍ മാനേജര്‍ സന്നിഹിതനായിരുന്നു. മൈ ട്രീ ചലഞ്ച് മനസിലാക്കിയ ഗ്രാന്റ് ഹയാത്ത് അധികൃതര്‍ മമ്മൂട്ടിയെ യുഎഇയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഹയാത്ത് ഗ്രൂപ്പിന് കീഴിലുള്ള ഹോട്ടലുകളിലെ ജീവനക്കാര്‍ ഈ ചലഞ്ച് ഏറ്റെടുക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇവര്‍ യുഎഇയിലെ മറ്റ് ഹോട്ടല്‍ ഗ്രൂപ്പുകളെ മൈ ട്രീ ചലഞ്ചിനായി ക്ഷണിക്കും. മൈ ട്രീ ചലഞ്ച് ഇന്ത്യയില്‍ വിജയമായതിന്റെ സന്തോഷം മമ്മൂട്ടി പങ്കുവയ്‌ക്കുകയും ചെയ്‌തു.

കുമിളയുടെ വീഡിയോ പോസ്റ്റര്‍

കുമിള ഷോര്‍ട്ട് ഫിലിം ന്റെ വീഡിയോ പോസ്റ്റര്‍ പുറത്തിറങ്ങി.

ജോയ് മാത്യൂവിന് ഡോ. ബിജുവിന്റെ ഫേസ്ബുക്ക് മറുപടി

പെരുച്ചാഴി സിനിമയിലെ സംഭാഷണത്തിന്റെ പേരില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജു തുടങ്ങിവച്ച വിവാദം ഫേസ്ബുക്കിലൂടെയുള്ള വാക്‌പോരായി വളരുന്നു. ഇന്നലെ ഡോക്ടര്‍ ബിജുവിന് എതിരെ സംവിധായകന്‍ ജോയ് മാത്യൂ ഫേസ്ബുക്കില്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ഡോക്ടര്‍ ബിജു ഫേസ്ബുക്കിലൂടെ മറുപടി നല്‍കി.

ഒരു വര്‍ഷം മുന്‍പ് ഒരു പാതി രാത്രിയില്‍ എനിക്ക് അവാര്‍ഡ് കിട്ടാത്തതിനു കാരണം നീ ദേശീയ അവാര്‍ഡ് കമ്മിറ്റിയില്‍ ഉള്ളതിനാലാണ് എന്ന് പറഞ്ഞ് എന്നെ ഫോണില്‍ വിളിച്ച് ജാതിപ്പേര് വിളിച്ചു തെറി പറഞ്ഞ അതേ ജോയി മാത്യു തന്നെയല്ലേ ഈ ആള്‍ .അല്ലാ ഒരു സംശയം . ആദിവാസി ജനതയെ എങ്ങനെ സ്‌നേഹിക്കണം എന്ന് എന്നെ ഉപദേശിക്കുന്നത് അതേ മനുഷ്യന്‍ തന്നെ അല്ലേ എന്ന് ഉറപ്പക്കിയതാ . ഏതായാലും അന്ന് ഞാന്‍ കൊടുത്ത കേസില്‍ ജാമ്യം എടുത്തു നടക്കുകയാണല്ലോ . കേസ് ഇപ്പോഴും തുടരുന്നു . താങ്കള്‍ പറഞ്ഞാലും താങ്കള്‍ക്ക് തന്നെയാണ് അതിനുള്ള അര്‍ഹത .

എന്ന പോസ്റ്റാണ് ബിജു ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. മോഹന്‍ലാല്‍ ചിത്രമായ പെരുച്ചാഴിയുമായി ബന്ധപ്പെട്ട് രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച സംവിധായകന്‍ ഡോ ബിജുവിന് നടനും സംവിധായകനുമായ ജോയ് മാത്യു ഇന്നലെ മറുപടി നല്‍കിയിരുന്നു.

ഒരു കഥാപാത്രം പറയുന്ന ഒരു സംഭാഷണ ശകലം തോണ്ടിയെടുത്ത് ആ സിനിമയില്‍ അഭിനയിച്ചു പോയി എന്ന കുറ്റം ചുമത്തി മോഹന്‍ലാല്‍ എന്ന നടനെ ആക്രമിക്കുന്നത് ചിത്തഭ്രമം കാരണമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ പറഞ്ഞിരുന്നത്. ആരാണ് പെരുച്ചാഴി എന്നായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റിന്റെ തലക്കെട്ട് തന്നെ.

രണ്ടുപേരുടെയും ഫേസ് ബുക്ക്‌ പ്രതികരണങ്ങള്‍



ഇതു പൊളിക്കും

യുവതാരങ്ങള്‍ അണിനിരക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇതിഹാസ . നര്‍മ്മത്തില്‍ പൊതിഞ്ഞ ഒരു മാന്ത്രിക കഥയാണ് സംവിധായകന്‍ ബിനു എസ് പ്രേക്ഷകര്‍ക്കായി ഒരിക്കിയിരിക്കുന്നത് .ആരും വിശ്വസിക്കാത്ത കഥ എന്നാണ് അണിയറക്കാര്‍ ചിത്രത്തിനെ പറ്റി പറയുന്നത് . രണ്ടു മാന്ത്രിക മോതിരങ്ങളെ ചുറ്റിപറ്റിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.ഈ മോതിരങ്ങള്‍ ലഭിയ്ക്കുന്ന രണ്ടു പേരുടെ ആത്മാക്കള്‍ പരസ്പ്പരം മാറി പോകുന്നതും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ഇതിഹാസ പ്രേക്ഷകര്‍ക്കായി നല്‍കുന്നത് .യുവതാരങ്ങളില്‍ ശ്രദ്ധേയരായ ഷൈന്‍ തോമസ്‌ ചാക്കോ,അനുശ്രീ ,ബാലു വര്‍ഗീസ്‌ തുടങ്ങിയവരാണ് ചിത്രത്തില്‍ മുഖ്യവേഷത്തില്‍ .ദീപക് ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രം എആര്‍ കെ മീഡിയയുടെ ബാനറില്‍ രാജേഷ്‌ അഗസ്റ്റിന്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

Amala Vijay Wedding Video

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20