Untitled Document Back to Top

സത്യന്‍ അന്തിക്കാടിന്റെ പുതിയ ചിത്രത്തിൽ മോഹൻലാലും മഞ്ജുവാര്യരും

സത്യന്‍ അന്തിക്കാട് സംവിധാനംചെയ്യുന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജുവാര്യരും പ്രധാനകഥാപാത്രങ്ങളാകുന്നു. ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം ഓണത്തിന് തിയറ്ററുകളിലെത്തും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. നീണ്ട ഇടവേളയ്ക്കുശേഷം സിനിമയിലേക്ക് തിരിച്ചെത്തുന്ന മഞ്ജു, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനംചെയ്യുന്ന ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ് ഇപ്പോള്‍.

ആറാം തമ്പുരാന്‍, കന്മദം എന്നീ ചിത്രങ്ങളില്‍ മോഹന്‍ലാല്‍- മഞ്ജുവാര്യര്‍ കൂട്ടുകെട്ട് തിളങ്ങിയിരുന്നു.

പ്രമുഖ സിനിമാതാരം ഉര്‍വ്വശി വീണ്ടും വിവാഹിതയായി

പ്രമുഖ സിനിമാതാരം ഉര്‍വ്വശി വീണ്ടും വിവാഹിതയായി. ചെന്നൈയില്‍ കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്ന ശിവപ്രസാദാണ് വരന്‍. ആറുമാസം മുന്‍പ് ചെന്നൈ വിരുഗമ്പാക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് നടന്ന വിവാഹത്തേക്കുറിച്ച് ഇപ്പോഴാണ് താരം മനസ് തുറന്നത്. ഒരു പ്രമുഖ വനിത മാസികയുടെ പുതിയ ലക്കത്തിലാണ് ഉര്‍വ്വശിയുടെ പുനര്‍വിവാഹം സംബന്ധിച്ചുള്ള വിശദമായ ഇന്റര്‍വ്യൂ വന്നത്.

രഞ്ജിനി ഹരിദാസിന്റെ കന്നിവോട്ടും വിവാദത്തില്‍

കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കവേ സിനിമ താരങ്ങള്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തുന്നതും മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയാകുന്നുണ്ട്. വോട്ട് ചെയ്ത മഷിയടയാളമുള്ള വിരല്‍ ഉയര്‍ത്തിക്കാട്ടുന്ന സെലിബ്രിറ്റി ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയ്ക്കും വിരുന്നായിരിക്കുകയാണ്. കാവ്യ മാധവനും സനുഷയും മീര നന്ദനുമെല്ലാം ഇത്തരത്തിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. പലരും കന്നിവോട്ടാണെന്നതടക്കമുള്ള വാര്‍ത്തകളും വിവിധ മാധ്യമങ്ങളിലായി പുറത്ത് വരുന്നു. ആരാധകരും തങ്ങളുടെ സമ്മതിദാനാവകാശം മികച്ച രീതിയില്‍ വിനിയോഗിക്കാന്‍ പ്രചോദനം എന്നൊക്കെ വേണമെങ്കില്‍ പറയാം. എന്തായാലും മഷിയടയാളം പുരണ്ട വിരലുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുമ്പോള്‍ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ഇത്തരം സെലിബ്രിറ്റി ചിത്രങ്ങളാണ്. ഇതിനിടയില്‍ ഒരു സെലിബ്രിറ്റി ചിത്രം കണ്ട് സോഷ്യല്‍ മീഡിയയിലെ കേരളീയര്‍ ഇപ്പോള്‍ മൂക്കത്ത് വിരല്‍ വയ്ക്കുകയാണ്. കേരളത്തില്‍ പലപ്പോഴും വിവാദ നായികയുടെ പ്രതിശ്ചായയുള്ള പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസിന്റെ വോട്ടിങ് വിരല്‍ ചിത്രത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്.

താന്‍ കന്നി വോട്ട് ചെയ്തു എന്ന് കാണിച്ച് രഞ്ജിനി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ മഷി അടയാളമുള്ളത് ഇടത് കൈയിലെ നടുവിരലിലാണ്. ഇലക്ഷന്‍ കമ്മീഷന്റെ നിയമപ്രകാരം വോട്ടറുടെ ഇടതു കൈയിലെ ചൂണ്ടുവിരലിലാണ് മഷി അടയാളം പുരട്ടേണ്ടത്. ഒരാള്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍ അയാളുടെ ഇടം കൈയിലെ ചൂണ്ടു വിരല്‍ പോളിങ് ഓഫീസര്‍ പരിശോധിക്കണം. അതില്‍ വേറെ മഷി അടയാളം ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷമാണ് മഷി പുരട്ടുന്നത്. ഒരു വോട്ടര്‍ ഇടതു കൈയിലെ ചൂണ്ടു വിരല്‍ പരിശോധിക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ അയാളെ വോട്ട് ചെയ്യുന്നതില്‍ നിന്ന് വിലക്കാനും പോളിങ് ഓഫീസര്‍ക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ ഇടതു കൈയിലെ ചൂണ്ടു വിരലില്‍ മഷി പുരട്ടുന്നതില്‍ നിന്ന് ഇളവ് ലഭിക്കുന്നത് ആ വിരല്‍ കൈയില്‍ ഇല്ലാത്ത ആള്‍ക്ക് മാത്രമായിരിക്കും. അങ്ങനെ വരുമ്പോള്‍ ഇടത് കൈയിലെ വേറെ ഏതെങ്കിലും വിരലില്‍ മഷി പുരട്ടും. ഇടത് കൈ തന്നെ ഇല്ലെങ്കില്‍ വലം കൈയിലെ ചൂണ്ടു വിരലിലായിരിക്കും മഷി അടയാളം ചാര്‍ത്തുന്നത്. ആ വിരലും ഇല്ലെങ്കില്‍ വലംകൈയിലെ മറ്റേതെങ്കിലും വിരലില്‍ മഷി പുരട്ടും. ഇനി രണ്ട് കൈയിലും വിരല്‍ ഇല്ലെങ്കില്‍ ഇടം വലം കൈകളില്‍ ഏതിന്റെയെങ്കിലും ഏറ്റവും അറ്റത്തായി മഷി പുരട്ടണം എന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ നിര്‍ദേശം. എന്നാല്‍ രഞ്ജിനിയ്ക്ക് ഇടം കൈയിലെ ചൂണ്ടു വിരലിന് ഒരു കുഴപ്പവും ഇല്ലാതിരിക്കെ നടുവിരലില്‍ മഷി പുരട്ടിയിരിക്കുന്നത് നിയമവിരുദ്ധമാണ്.

കൂടാതെ കൈയിലെ നടുവിരല്‍ ഉയര്‍ത്തി കാട്ടുന്നത് അശ്ലീല ആംഗ്യമാണ്. രഞ്ജിനി തന്റെ വിരലിലെ മഷിയടയാളത്തിന്റെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു താഴെ ആളുകള്‍ ഇത് സൂചിപ്പിച്ച് കമന്റും നല്‍കിയിട്ടുണ്ട്. എല്ലാപേരും മഷി പുരട്ടിയ വിരല്‍ മാറിയതാണ് ചൂണ്ടിക്കാട്ടുന്നത്. രൂക്ഷമായ വിമര്‍ശനവും കമന്റുകളിലുണ്ട്. രഞ്ജിനി ജനാധിപത്യത്തെ അസഭ്യം പറയുകയാണെന്നാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. ഇതേ അഭിപ്രായം മറ്റ് ചിലരും പങ്ക് വയ്ക്കുന്നുണ്ട്. രഞ്ജിനി വോട്ട് ചെയ്തില്ലെന്നും ആളാകാന്‍ വേണ്ടി ഒരു വിരലില്‍ മഷി പുരട്ടി ഫോട്ടെയെടുത്ത് ഫെയ്‌സ്ബുക്കില്‍ ഇട്ടതാണെന്നും കൂട്ടത്തില്‍ ചിലര്‍ പറയുന്നുണ്ട്.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20