Untitled Document Back to Top

ഇതിഹാസയിലെ പുതിയ ഗാനം

കൊമേഡിയനായി കാളിദാസ്

കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ പുറത്ത് വന്ന തമിഴ് സിനിമകളിലെ സർപ്രൈസ് ഹിറ്റുകളിൽ ഒന്നായിരുന്നു നടുവിലെ കൊഞ്ചം പക്കത്തെ കാണോം എന്ന ചിത്രം. വിജയ്‌ സേതുപതി എന്ന അന്ന് അധികമാരും അറിയാത്ത ഒരു നടന്റെയൊപ്പം മറ്റു ചില പുതുമുഖങ്ങളെ കൂടി അണിനിരത്തി ബാലാജി തരണീതരൻ ഒരുക്കിയ സിനിമ അമ്പരപ്പിക്കുന്ന വിജയമാണ് നേടിയത്.
ഒരു ഇടവേളയ്ക്ക് ശേഷം തന്റെ രണ്ടാമത്തെ ചിത്രവുമായി ബാലാജി എത്തുകയാണ്. ഈ ചിത്രം, നമ്മൾ മലയാളികളെ സംബന്ധിച്ച് വളരെ സ്പെഷ്യൽ ആണ്. കുടുംബങ്ങളുടെ പ്രിയ നായകൻ ജയറാമിന്റെ മകൻ കാളിദാസ് ജയറാം നായകനായി അരങ്ങേറ്റം കുറിക്കുന്നത് ബാലാജി ഒരുക്കുന്ന ഒരു പക്കാ കഥൈ എന്ന ചിത്രത്തിലൂടെയാണ്.
കാളിദാസിന്റെ കഴിവിലും മറ്റും താൻ പൂർണ്ണ തൃപ്തനാണെന്നാണ് സംവിധായകൻ പറയുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ വർക്കുകൾ അതിവേഗം പുരോഗമിക്കുകയാനെന്നും നവംബറിൽ ചെന്നൈയിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ബാലാജി പറയുന്നു.
കോമഡി തന്നെയാണ് ഒരു പക്കാ കഥൈയുടെ അടിസ്ഥാനം. എന്നാൽ നാടകീയമായ പല കാര്യങ്ങളിലൂടെയാകും സിനിമയുടെ കഥ വികസിക്കുക എന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

കശ്മീരിനായി കൈകോര്‍ക്കാം :മോഹന്‍ലാല്‍

രളയം തുടച്ചുമാറ്റിയ കശ്മീരിന്റെ സന്തോഷവും സൗന്ദര്യവും തിരികെ പിടിക്കാന്‍ ഒത്തൊരുമിക്കാന്‍ അപേക്ഷിച്ച് മോഹന്‍‌ലാലിന്റെ വീഡിയോ പോസ്റ്റ്. താരം തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്.- വീഡിയോ കാണാം:

ജെ സി ഡാനിയേല്‍ പുരസ്‌കാരം എം.ടിക്ക്

ഈ വര്‍ഷത്തെ ജെ സി ഡാനിയേല്‍ പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. മലയാള സിനിമയ്‍ക്ക് നല്‍കിയ സമഗ്ര സംഭാവനയ്‍ക്കാണ് പുരസ്‍കാരം. മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ എം ടിക്ക് ആറു തവണ ദേശീയ ചലച്ചിത്ര പുരസ്‍കാരം ലഭിച്ചിട്ടുണ്ട്. എംടിയുടെ നിര്‍മാല്യത്തിന് 1974ല്‍ മികച്ച ചിത്രത്തിനുള്ള ദേശീയ പുര‌സ്‍കാരം ലഭിച്ചു. ഒരു വടക്കന്‍ വീരഗാഥ, കടവ്, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള ദേശിയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കടവിന് മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. കഥ, തിരക്കഥ വിഭാഗങ്ങളിലും എം ടിക്ക് നിരവധി തവണ സംസ്‌ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

ഇതിഹാസയിലെ മനോഹര പ്രണയ ഗാനം

കുമിള ഹൃസ്വചിത്രം പുറത്തിറങ്ങി

ഒരു കൂട്ടം യുവാക്കള്‍ അണിയിച്ചൊരുക്കിയ ഹൃസ്വചിത്രം കുമിള പുറത്തിറങ്ങി.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20