Untitled Document Back to Top

പാര്‍വ്വതി ഓമനകുട്ടന്റെ ലിപ് ലോക്കുമായി പിസ്സ

തമിഴ് ചിത്രമായ പിസയുടെ ഹിന്ദി റീമേക്കിന്റെ പുതിയ ട്രെയിലര്‍ ഇറങ്ങി. അക്ഷയ് അക്കിനേനിയാണ് ചിത്രം ഹിന്ദിയിലൊരുക്കുന്നത്. യുടിവി മോഷന്‍ പിക്‌ച്ചേഴ്‌സും ബിജോയ് നമ്പ്യാരും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം 3ഡിയിലാണ് പുറത്തിറങ്ങുന്നത്. മുന്‍ മിസ് ഇന്ത്യയും മലയാളിയുമായ പാര്‍വ്വതി ഓമനകുട്ടന്റെ ലിപ്പ് ലോക്ക് രംഗമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ചിത്രം അടുത്ത ജുലൈ 18നാണ് പുറത്തിറങ്ങുന്നത്.

സ്റ്റഡി ടൂര്‍ ഓഡിയോ റിലീസ് ദുബായില്‍

മകീരം ക്രിയേഷന്‍സിന്‍റെ ബാനറില്‍ തോമസ്‌ ബെഞ്ചമിന്‍ സംവിധാനം നിര്‍വഹിക്കുന്ന പുതിയ ചിത്രമാണ് സ്റ്റഡി ടൂര്‍ . ഒരു ക്യാമ്പസിന്‍റെ കഥ പറയുന്ന ഈ ചിത്രം നിര്‍മിക്കുന്നത് സ്റ്റാന്‍ലി ബെഞ്ചമിന്‍ . ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്. പൂവച്ചല്‍ ഖാദര്‍, സന്തോഷ്‌ വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് എം.ജി.ശ്രീകുമാര്‍ , ശ്രീറാം എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

ജൂണ്‍ 20ന് ദുബായില്‍ നടക്കുന്ന ഓഡിയോ റിലീസ് ചടങ്ങില്‍ എം.ജി.ശ്രീകുമാര്‍ , സംവിധായകന്‍ ജയരാജ്‌, ജാസി ഗിഫ്റ്റ്, ശ്രീറാം , സിത്താര, രേഷ്മ മേനോന്‍ , നടന്‍ കൗശിക് ബാബു, നായിക തരുഷി , എന്നിവര്‍ പങ്കെടുക്കുന്നു.

ഈ ഓഡിയോ റിലീസ് ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തിലെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒരു സുവര്‍ണ്ണവസരം .ലക്കി ട്രോയിലൂടെ തിരഞ്ഞെടുക്കുന്ന രണ്ടു വിദ്യര്‍ത്ഥികള്‍ക്കാണ് ഈ അവസരം ലഭിക്കുന്നത്.

അതിനായി താഴെ കൊടുത്തിരിക്കുന്ന എന്‍ട്രി ഫോം പൂരിപ്പിച്ച് ഈ മെയിലില്‍ mal.filmstudytour2014@gmail.com ജൂണ്‍ 10 ന് മുമ്പായി അയക്കുക.

Entry Form

Name of Student:
Gender:
Age & Date of Birth:
Name of Father:
Permanent Address:
Passport No.
Collage of Study:
Course of Study:
Signature of Student:
Signature of Parent/Guardian:
Signature of Collage Authority with Seal:

മലയാളികലൊരുക്കുന്ന ആംഗലേയ ചിത്രം Placebo Love Story

മലയാളിയായ ഐസക്ക് തോമസ്‌ അണിയിച്ചൊരുക്കുന്ന ഹോളിവുഡ് ചിത്രം പ്ലയ്സ്ബോ ലവ് സ്റ്റോറി റിലീസിനൊരുങ്ങുന്നു. JCI ഇന്റര്‍നാഷണല്‍ (കാനഡ) ന്‍റെ ബാനറില്‍ റാം പണികര്‍ ,ഐസക്ക് തോമസ്‌ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിച്ച ഈ ചിത്രം ഓഗസ്റ്റ്‌ ആദ്യ വാരം ഇന്ത്യന്‍ തിയേറ്ററുകളില്‍ എത്തും.

അനധികൃത ഇമിഗ്രേഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഒരു സൈക്കോളജിക്കല്‍ കോമഡി ത്രില്ലര്‍ ആണ് പ്ലയ്സ്ബോ ലവ് സ്റ്റോറി. ചിത്രത്തില്‍ പ്രശസ്ത കനേഡിയന്‍ ആക്ടര്‍ ഡാന്‍ ബ്രാഡ് ഫോര്‍ഡ് നായകനാകുന്നു. റസ്സല്‍ .ജെ .എരസ്മസ്, പേരത്ത് തുടങ്ങിയവരാണ് മറ്റു പ്രമുഖ അഭിനേതാക്കള്‍. കളര്‍ ഫുള്‍ ദൃശ്യങ്ങളെക്കാളുപരി യാഥാര്‍ത്ഥ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിഷ്വലുകള്‍ പകര്‍ത്തിയിരിക്കുന്നത് സീന്‍ സ്മിത്ത്.

Click hear for Movie Stills

സതീഷ്‌ ജി നായരുടെ പിള്ളേരു കളി

മലയാളത്തിന്‍റെ പ്രിയ കവി എ.അയ്യപ്പന്‍റെ കള്ളനും പോലീസും എന്ന കവിതയെ അടിസ്ഥാനമാക്കി സതീഷ്‌ ജി. നായര്‍ സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രമായ പിള്ളേരുകളി മെയ്‌ 26 നു വൈകിറ്റ് 6 നു യൂട്യൂബില്‍ റിലീസ് ചെയ്തു. സൗഹൃദ ബന്ധങ്ങളുടെ കഥ പറയുന്ന ഈ ഹൃസ്വചിത്രത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകന്‍ ജയന്‍ പിഷാരടി ആണ് സംഗീതം നല്കി യിരിക്കുന്നത്. 2011 ലെ കേരള യുണിവേഴ്സിറ്റി കലാപ്രതിഭയായ ശ്രീകുട്ടനും പ്രമുഖ മോഡലായ സിന്റോ മോസും, പ്രശസ്ത കഥാകൃത്തായ എസ്.ആര്‍.ലാലിന്റെറ മക്കളായ മാസ്റ്റര്‍ ഭഗത്, ഭരത് എന്നിവരാണ്‌ അഭിനേതാക്കള്‍. സന്ദീപ്‌ കൃഷ്ണയും സൂരജ് ശിവയും ചേര്ന്നാതണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. സതീഷ്‌ ജി. നായര്‍ സംവിധാനം ചെയ്ത തനിയാവര്ത്തചനം, ഇടനാഴി, ജനുവരി എന്നീ ഹൃസ്വചിത്രങ്ങള്‍ യൂട്യൂബില്‍ ശ്രദ്ധിക്കപ്പെട്ടു. Watch Pillerukali Shortfilm

ആര്യന്‍ മേനോന്‍റെ ബേണ്‍ മൈ ബോഡി

Aaryan Menon of the 'Pranayam' and 'Tournament' fame is directing a short film titled 'Burn my Body'.

Post 'Pranayam', Aaryan flew to Dubai and worked there as a radio jockey. Its only been a few months since his return and he has completely devoted himself to the making of a short film titled 'Burn my Body'. He has been planning this Directorial venture for sometime now and as luck would have it, Studio Blues (the production house of the film) gave their nod to finance his project. The movie's producers, Chandra and Badar are immensely passionate about movies themselves and were quite impressed with the Aaryan's script. With a unique theme in place, this short film is being made in a distinctive style and has all the elements of a full length movie. With a crew of rising talents including Govind P Menon of 'Thaikkudam Bridge' fame who is doing the music, Sandeep Nandakumar as the Editor (he was the editor of movies such as Spirit, Bhaavootiyude Naamathil, Orissa, Kadal Kadannoru Maathukutty) and Sreeraj Raveendran as the Director of Photography (rankholder from Mindscreen film institute run by Rajeev Menon, Chennai), this movie will no doubt change the way people look at short films. With Aparna Nair in the main role along with Chinnu Kuruvilla, the movie is still under production and scheduled to release during the mid of April 2014. The identity of the male lead has been kept a secret as of now though.

The movie has a socially relevant theme that might be appalling to a majority of the audience. We are not talking about just lust, reprisal or sexual abuse. This is a story that delves deep inside the human mind that is devious, manipulative, and beyond belief. A movie on one of the world’s greatest taboos, this will outrage all acceptable community sensibilities.

Click hear for Movie Stills

സലീംകുമാര്‍ അഭിനയം നിർത്താൻ പോകുന്നു

ദേശീയ അവാർഡ് ജേതാവ് സലിം കുമാർ അഭിനയം നിർത്താൻ പോകുന്നു.എന്തായാലും ഇപ്പോഴല്ല.മൂന്നു വർഷത്തിനു ശേഷം താൻ അഭിനയം പൂർണമായും നിർത്തുമെന്ന് താരം പറഞ്ഞു.അഭിനയത്തിൽ നിന്ന് വിരമിക്കാൻ ഒരാളും ആഗ്രഹിക്കില്ലെന്നും, എന്നാൽ അഭിനയത്തിൽ വിരമിക്കൽ ഘട്ടമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും സലിം കുമാർ പറഞ്ഞു. അഭിനയം മടുത്തതുകൊണ്ടല്ല മറിച്ച് ജീവിതത്തില്‍ ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാനുള്ളത് കൊണ്ടാണ് അഭിനയം നിർത്തുന്നതെന്ന് താരം പറഞ്ഞു. താൻ ഒരു അഭിനേതാവ് മാത്രമല്ല, അതിനു പുറമേ ഒരു മകനും,അച്ഛനും,ഭർത്താവുമാണ്.അതിനാൽ അവരുടെ ജീവിതത്തിലെ ആഗ്രഹങ്ങള്‍ കൂടി പൂര്‍ത്തീകരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന് സലിം കുമാർ പറഞ്ഞു.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20