Untitled Document Back to Top

ലഹരി വിരുദ്ധ ദിനത്തില്‍ ഓപ്പണ്‍ ക്യാന്‍വാസുമായി നിഴലാട്ടം

ജൂലൈ 23-മുതൽ 26 വരെ തിരുവനതപുരത്ത് നടക്കുന്ന നിഴലാട്ടം ഷോര്ട്ട് ഫിലിം ഫെസ്റ്റ് ആൻഡ്‌ ആര്ട്ട് എക്ഷിബിഷൻ ഓഫ് കേരളയുടെ ഭാഗമായി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പിന്തുണയോടെ ഫേസ്ബുക്ക്‌ കൂട്ടായ്മയായ നിഴലാട്ടം, ലോക ലഹരി വിരുദ്ധ ദിനത്തില്‍ ഓപ്പണ്‍ ക്യാന്‍വാസ് സംഘടിപ്പിക്കുന്നു. ജൂണ്‍ 26 ന് രാവിലെ 9.30 ന് സെക്രട്ടറിയേറ്റിന് മുന്നില്‍ കലക്ടര്‍ ശ്രീ ബിജുപ്രഭാകര്‍ ഉദ്ഘാടനം ചെയ്യും. ശ്രീ പി.എസ്. പ്രശാന്ത് പരിപാടിയുടെ അധ്യക്ഷത വഹിക്കും. ടീം നിഴലാട്ടം, ആര്‍ടിസ്റ്റ് ഡയറക്ടർ രതീഷ്‌ രോഹിണി എന്നിവര് പങ്കെടുക്കും. ലഹരി വിമുകത് കേരളം എന്നതാണ് പരിപാടിയുടെ സന്ദേശം.

പിയാ ബാജ്പായി മലയാളത്തിലേക്ക്

പിയാ ബാജ്പായി മലയാളത്തിലേക്ക്. മരിക്കാര്‍ ആര്‍ട്സിന്‍റെ ബന്നറില്‍ ഹാഷിം മരിക്കാര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന കേള്‍വി എന്ന ചിത്രത്തിലൂടെയാണ് പിയാ മലയാളത്തില്‍ എത്തുന്നത്. ഓഗസ്റ്റ്‌ ആദ്യവാരം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ പിയായെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ സദാ, മുംതാസ്, എന്നിവരും മലയാളത്തില്‍ അഥിതികളായി എത്തുന്നുണ്ട്. തമിഴ്, മലയാളം ഭാഷകളില്‍ ചിത്രീകരിക്കുന്ന കേള്‍വിയില്‍ മനോജ്‌ കെ ജയന്‍, ഭഗത്, പ്രവീണ്‍ പ്രേം, ശ്രീജിത്ത്‌ വിജയ്‌, റിയാസ് ഖാന്‍, മഖ്‌ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചരിത്രം സൃഷ്ടിച്ച് 69 ഷോര്‍ട്ട് ഫിലിം

മലയാള ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ മറ്റൊരു ചരിത്രം സൃഷ്ടിച്ച് 69 ഷോര്‍ട്ട് ഫിലിം. പത്തു ലക്ഷം പേരാണ് റിലീസ് ചെയ്തു 77 ദിവസത്തിനുള്ളില്‍ ഈ ഷോര്‍ട്ട് ഫിലിം യൂട്യൂബില്‍ കണ്ടത്. പുരുഷ കേന്ദ്രീകൃതമായ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പുരുഷനു മേല്‍ സ്ത്രീകള്‍ക്ക് സമഗ്രാധിപത്യമുള്ള ഒരു സമൂഹം എങ്ങനെയായിരിക്കും? സ്ത്രീ കേന്ദ്രീകൃതമായ ഒരു നാട്ടില്‍ പുരുഷന്‍മാരുടെ അവസ്ഥ ചിത്രീകരിക്കുന്ന ഹ്രസ്വ ചിത്രമാണ് 69. മലയാള ഷോര്‍ട്ട് ഫിലിം ചരിത്രത്തില്‍ ഇത്രെയും അധികം പേര്‍ കണ്ട ഷോര്‍ട്ട് ഫിലിം മറ്റൊന്നില്ല. SHAEY എന്ന ഷോര്‍ട്ട് ഫിലിം നെ പിന്തള്ളിയാണ് 69 മുന്നേറുന്നത്. ഫിറോസ്‌ എ അസീസ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് സജിന്‍ ആണ്. വിമല്‍ എം നായരുടെ കഥയ്ക്ക് മഹാദേവന്‍ തമ്പി യാണ് ക്യാമറ ചലിപ്പിച്ചത്. സംഗീതം ചെയ്തത് വിനോദ് ആണ്. Oxigen Movie ഉം Aura Media യും ചേര്‍ന്നാണ് ഈ ചിത്രം റിലീസ് ചെയ്തത്.Watch 69 Shortfilm

ഫഹദ് ഇനി മുക്കുവന്‍

ഫഹദ് മുക്കുവനായി അഭിനയിക്കുന്നു. ജെയിംസ് ആല്‍ബര്‍ട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഫഹദ് മത്സ്യബന്ധന തൊഴിലാളിയായി അഭിനയിക്കുന്നത്. ചരിത്രപ്രാധാന്യമുള്ള കൊല്ലത്തെ തങ്കശ്ശേരിയിലാണ് ചിത്രം ഷൂട്ട് ചെയ്യുക. ഇവിടത്തെ മുക്കുവരുടെ ഭാഷയിലായിരിക്കും ഫഹദ് ചിത്രത്തില്‍ സംസാരിക്കുക.

പുതുമുഖ നടിയായിരിക്കും ചിത്രത്തില്‍ ഫഹദിന്റെ നായികയാകുക. ഫഹദിന്റെ വിവാഹത്തിന് ശേഷമാണ് ചിത്രം ആരംഭിക്കുക.

ടെസ്റ്റ് പേപ്പര്‍ സിനിമ കാണാം ഫ്രീയായി

തിരുവനന്തപുരം ശ്രീ തിയേറ്ററില്‍ പോയാല്‍ ഫ്രീയായി സിനിമ കാണാം. ടെസ്റ്റ് പേപ്പര്‍ എന്ന സിനിമയാണ് ഒരാഴ്ച സൗജന്യമായി പ്രദര്‍ശിപ്പിക്കു ന്നത്. സ്‌പോണ്‍സേര്‍ഡ് സിനിമ എന്ന ആശയത്തിന്റെ അടിസ്ഥാനത്തില്‍ പരീക്ഷണമായാണ് പ്രദര്‍ശനം.

കൈരളിയില്‍ ഹൗ ഓള്‍ഡ് ആര്‍ യു വിന് ടിക്കറ്റ് കിട്ടാത്തവരായിരുന്നു ആദ്യം ശ്രീയില്‍ ടെസ്റ്റ് പേപ്പറിനെത്തിയത്. പിന്നീട് കേട്ടറിഞ്ഞ് കൂടുതല്‍ പേരെത്തുന്നു. ആശയവും സിനിമയും കൊള്ളാമെന്നാണ് മിക്കവരുടേയും അഭിപ്രായം. 13 മുതല്‍ 19 വരെയാണ് പ്രദര്‍ശനം. ബാലചന്ദ്രമേനോടൊപ്പം പ്രവര്‍ത്തിച്ച് എസ് വിനോദ് കുമാറാണ് സംവിധായകന്‍. പരസ്യരംഗത്തെ പ്രവര്‍ത്തിക്കുന്ന ബാലതാരവിഷനാണ് നിര്‍മ്മാണം. തിയേറ്ററുകള്‍ക്കുള്ള പണം നല്‍കുന്നത് സിനിമ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികളാണ്.

ജഗദീഷ് ,നന്ദു എന്നിവര്‍ക്കൊപ്പം ഒരു പിടി പുതുമുഖങ്ങളാണ് സിനിമയിലുള്ളത്. തിരുവനന്തപുരത്തെ പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ സ്ഥലങ്ങളിലും സി നിമ സ്‌പോണ്‍സേര്‍ഡ് രീതിയില്‍ റിലീസ് ചെയ്യാനാണ് അണിയറക്കാരുടെ ശ്രമം.

നടി ഇനിയയുടെ വീട്ടില്‍ മോഷണം; സഹോദരിയുടെ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

ചലച്ചിത്ര നടി ഇനിയയുടെ വീട്ടില്‍ മോഷണം നടത്തിയ സംഭവത്തില്‍ നടിയുടെ സഹോദരിയുടെ പ്രതിശ്രുത വരന്‍ അറസ്റ്റില്‍.

10 പവനും 5 ലക്ഷം രൂപയുമാണ് മോഷണം പോയത്. തിരുവനന്തപുരം മരുതൂര്‍ക്കടവിലുള്ള സോപാനം എന്ന വീട്ടിലാണ് മോഷണം നടന്നത്. കുടുംബാംഗങ്ങള്‍ സിനിമയ്ക്ക് പോയ സമയത്തായിരുന്നു മോഷണം.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20