Untitled Document Back to Top

നിഴലാട്ടം എക്സിബിഷന്‍റെ പ്രോമോ വീഡിയോ പുറത്തിറങ്ങി.

നിഴലാട്ടം സംഘടിപ്പിക്കുന്ന നിഴലാട്ടം എക്സിബിഷന്‍റെ പ്രോമോ വീഡിയോ പുറത്തിറങ്ങി. ജൂലൈ 23 മുതല്‍ 27 വരെയാണ് എക്സിബിഷന്‍ നടക്കുക. തിരുവനന്തപുരം പബ്ലിക്‌ ലൈബ്രറി ഹാളില്‍ വച്ചാണ് എക്സിബിഷന്‍. ഫോട്ടോ പ്രദര്‍ശനവും ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്ലുമാണ് എക്സിബിഷന്‍റെ മുഖ്യ ആകര്‍ഷണം

കേള്‍വിയുടെ ചിത്രീകരണം തുടങ്ങി

മരിക്കാര്‍ ആര്‍ട്സിന്‍റെ ബന്നറില്‍ ഹാഷിം മരിക്കാര്‍ കഥ എഴുതി സംവിധാനം ചെയ്യുന്ന കേള്‍വിയുടെ തമിഴ് പതിപ്പിന്‍റെ ചിത്രീകരണം തുടങ്ങി. ഓഗസ്റ്റ്‌ ആദ്യവാരം റിലീസ് പ്രതീക്ഷിക്കുന്ന ചിത്രത്തില്‍ പിയായെ കൂടാതെ തെന്നിന്ത്യന്‍ താരങ്ങളായ സദാ, മുംതാസ്, എന്നിവരും മലയാളത്തില്‍ അഥിതികളായി എത്തുന്നുണ്ട്. തമിഴ്, മലയാളം ഭാഷകളില്‍ ചിത്രീകരിക്കുന്ന കേള്‍വിയില്‍ മനോജ്‌ കെ ജയന്‍, ഭഗത്, പ്രവീണ്‍ പ്രേം, ശ്രീജിത്ത്‌ വിജയ്‌, റിയാസ് ഖാന്‍, മഖ്‌ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ ആണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഫാൻസുകാർ ഒത്തുതീര്പ്പിലേക്ക്

കന്നഡ പേജ് വിവാദം കാരണമായി - ഓണ്‍ലൈനിലെ ഫാൻ പോരാട്ടം അവസാനിക്കാൻ വഴി ഒരുങ്ങുന്നു ....!! അടുത്ത കാലത്തായി മലയാള സിനിമയിലെ ഏറ്റവും വലിയ ശാപമായി മാറിയ ഒന്നാരുന്നു ഓണ്‍ലൈനിലെ മമ്മൂട്ടി - മോഹൻലാൽ ഫാൻസ്‌ തമ്മിലുള്ള പോരാട്ടം . ആദ്യ സോഷ്യൽ നെറ്റ് വർക്ക് സൈറ്റായ ഓർക്കൂട്ടിലൂടെ തമാശയായി തുടങ്ങിയ പോരാട്ടം ഫേസ് ബുക്കിൽ എത്തിയതോടെ പകയായി തീരുന്ന അവസ്ഥയായിരുന്നു അടുത്ത ദിവസം വരെ .എന്നാൽ കഴിഞ്ഞ ദിവസം ഒരു കന്നഡ പേജിൽ മലയാള താരങ്ങളെ കളിയാക്കി ഒരു പോസ്റ്റ്‌ ഇട്ടതോടെ കാര്യങ്ങൾ മാറിത്തുടങ്ങി , മലയാളത്തിലെ എല്ലാ ആരാധകരും ഒന്നിച്ചു അതിനെതിരെ പോരാടി ആ പേജുതന്നെ നശിപ്പിച്ചു കളഞ്ഞു .ഇവിടം കൊണ്ട് അവസാനിക്കുന്നില്ല ആരാധകരുടെ ഒത്തൊരുമ എന്നാണു പുതിയ സൂചന .തങ്ങൾ ഫാൻസ്‌ പോരാട്ടം നിരത്താൻ തയ്യാറാണെന്ന് അറിയിച്ചു കൊണ്ട് മോഹൻലാൽ ഫാൻസുകാർ രംഗത്തെത്തിക്കഴിഞ്ഞു .ഒരു വെടി നിർത്തലിന് ഒരു കൂട്ടർ തയ്യാറായതോടെ ഇനി മമ്മൂട്ടി ഫാൻസിന്റെ നിലപാടാണ് അറിയേണ്ടത് . ഒട്ടുമിക്ക മമ്മൂട്ടി ഫാന്‍സും ഈ നിലപാടിനെ പിന്തുണച്ചു രംഗത്ത് വന്നിട്ടുണ്ട്. എന്തിന്റെ പെരിലാണേലും ഇവർ ഒന്നിക്കുന്നതു മലയാള സിനിമക്ക് ഗുണം മാത്രമേ ഉണ്ടാകു ..അടുത്തിടെ ഇറങ്ങിയ സൂപ്പർ താര ചിത്രങ്ങളുടെ പരാജയത്തിനു ഈ ഫാൻ പോര് വലിയൊരു ഘടകമായിരുന്നു .അത് പല സംവിധായകരും തുറന്നു പറഞ്ഞിരുന്നു .

കൊച്ചിന്‍ ഹനീഫയുടെ മക്കളുടെ പഠനച്ചിലവ് അമ്മ ഏറ്റെടുക്കും

മലയാള സിനിമയുടെ അഭിവാജ്യ ഘടകമായിരുന്ന അന്തരിച്ച നടന്‍ കൊച്ചിന്‍ ഹനീഫയുടെ മക്കളായ സഫയുടെയും മര്‍വയുടെയും പഠനച്ചിലവ് സിനിമാ താരങ്ങളുടെ സംഘടന അമ്മ ഏറ്റെടുക്കും. ഹനീഫയുടെ മരണശേഷം ബന്ധുക്കള്‍ ഉപേക്ഷിച്ച കുടുംബത്തിന് ആശ്വാസം പകരുന്നതാണ് അമ്മയുടെ ഈ നടപടി.

വളരെ നാളുകളായി സിനിമയ്ക്കകത്തും പുറത്തും നിരവധിപേര്‍ ആവശയശപ്പടുന്ന കാര്യമാണ് അമ്മയുടെ ഇത്തവണത്തെ ജനറല്‍ബോഡി മീറ്റിങ്ങിലൂടെ പ്രാവര്‍ത്തികമായത്. മാത്രമല്ല സിനിമാ രംഗത്തുനിന്നു വിരമിച്ച അംഗങ്ങളായ 105 പേര്‍ക്കു പ്രതിമാസം 5,000 രൂപ പെന്‍ഷന്‍ നല്‍കുന്നതു തുടരാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ മഹാനടന്‍ ജഗതി ശ്രീകുമാറിനു ധനസഹായമായി അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും അമ്മ അറിയിച്ചു. ട്വന്റിട്വന്റി സിനിമയുടെ ലാഭവിഹിതത്തില്‍നിന്നും വശത അനുഭവിക്കുന്ന നടീനടന്മാരെ സഹായിക്കാന്‍ ദിലീപ് നല്‍കിയ 25 ലക്ഷം രൂപയില്‍നിന്നാണ് ഈ തുക നല്‍കുന്നത്.

അമ്മയില്‍ അംഗത്വമെടുക്കുന്നതിനുള്ള ഫീസ് 30,500 രൂപയില്‍ നിന്നും 101000 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്.

നിഴലാട്ടം ഷോര്‍ട്ട് ഫിലിം ഫെസ്റ്റ്

നിഴലാട്ടം സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റ് ആന്‍ഡ്‌ ആര്‍ട്സ് എക്സിബിഷനിലേക്ക് അപേക്ഷകള്‍ അയകുവനുള്ള തീയതി ജൂലൈ 5 വരെ ആണ്. www.nizhalattam.com എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ അപേക്ഷ ഫോം ലഭ്യമാണ്

ഇന്നസെന്റ് രാജിവെക്കുന്നു

ലോക്സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച നടന്‍ ഇന്നസെന്റ് അമ്മ യുടെ പ്രസിഡന്റ്‌ സ്ഥാനം രാജിവെക്കുന്നു. ഇലക്ഷനില്‍ വിജയിച്ചാല്‍ അമ്മയുടെ പ്രസിഡന്റ്‌ സ്ഥാനം ഒഴിയുമെന്ന് ഇന്നസെന്റ് നേരത്തെ പറഞ്ഞിരുന്നു. ചാലക്കുടിയില്‍ നിന്നുള്ള ലോക് സഭ മെമ്പര്‍ ആണ് ഇന്നസെന്റ്.
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20