Untitled Document Back to Top

ഫഹദ് ഫാസിലിൻറെ സഹോദരൻ നായകനാകുന്നു

ഫഹദ് ഫാസിലിൻറെ സഹോദരൻ ഫർഹാൻ ഫാസിൽ നായകനാകുന്ന ഞാന്‍ സ്റ്റീവ് ലോപസ് ആഗസ്റ്റിൽ പ്രദർശനത്തിനെത്തുന്നു. അന്നയും റസൂലും എന്ന ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയുന്ന ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപസ്. പുതുമുഖ താരം അഹാനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കോളേജ് വിദ്യാർഥിയായ സ്റ്റീവ് ലോപസിന് ഒരു ദിവസം സംഭവിക്കുന്ന ചില കാര്യങ്ങള്‍ അയാളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന കഥയാണ്‌ ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൻറെ തിരക്കഥയൊരുക്കിയിരിക്കുന്നത് നടി ഗീതു മോഹൻദാസും ,ബി.അജിത് കുമാറും ചേർന്നാണ്.

ചിത്രത്തിന്‍റെ ടീസര്‍

വ്യത്യസ്തതരം പ്രൊമോഷനുമായി സപ്ത.ശ്രീ തസ്കര:

പുതുമയാര്‍ന്ന പ്രൊമോഷനുമായി പ്രേഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് പൃഥ്വിരാജ് ചിത്രം സപ്ത.ശ്രീ തസ്കര:. ചിത്രത്തിന്റെ പേര് തെറ്റുകൂടാതെ പറയുന്നതാണ് മത്സരം. പ്രേഷകരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ഈ പ്രൊമോഷന്‍ യൂട്യൂബില്‍ ഹിറ്റായിരിക്കുന്നു...

വീഡിയോ കാണാം

ജയസുര്യ ഓട്ടോ ഡ്രൈവറാകുന്നു

ജയസൂര്യ തൃശൂര്‍ക്കാരനായി അഭിനയിച്ച ചിത്രമായിരുന്നു പുണ്യാളന്‍ അഗര്‍ബത്തീസ്. രഞ്ജിത് ശങ്കര്‍ ഒരുക്കിയ ചിത്രത്തില്‍ ജയസൂര്യയുടെ തൃശൂര്‍ ഭാഷ കയ്യടി നേടിയിരുന്നു. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഇപ്പോഴിതാ മത്തായിയുടെ സുവിശേഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ജയൂസൂര്യ വീണ്ടും തൃശൂര്‍ക്കാരനാകുന്നു. തൃശൂര്‍ക്കാരനായ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് ജയസൂര്യ ചിത്രത്തിലുണ്ടാകുക. പുണ്യാളന്‍ അഗര്‍ബത്തീസ് പോലെ ഈ ചിത്രവും ഹിറ്റാകുമെന്നാണ് ജയസൂര്യയുടെ ആരാധകരുടെ പ്രതീക്ഷ. അക്കു അക്ബര്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മിയ ജോര്‍ജ് ആണ് നായിക. ശ്രീജിത്ത് രവിയും മുകേഷും ചിത്രിത്തിലുണ്ടാകും.

ഉദയ സ്റ്റുഡിയോ തിരികെ എത്തുന്നു, അമരക്കാരനായി കുഞ്ചാക്കോ ബോബന്‍

നടന് കുഞ്ചാക്കോ ബോബന് നിര്മാതാകുന്നെന്ന വാര്ത്ത മോളിവുഡില് പ്രചരിക്കാന് തുടങ്ങിയിട്ട് കാലം കുറച്ചായി. തന്റെ കുടുംബ സ്വത്തായ മലയാളക്കരയിലെ ആദ്യ സിനിമ സ്റ്റുഡിയോ ഉദയയെ നിര്മാണ രംഗത്തേക്ക് തിരിച്ചു കൊണ്ടുവരാനാണ് കുഞ്ചാക്കോ ലക്ഷ്യമിടുന്നത്. എന്നാല് തന്റെ ചിത്രമല്ല ഉദയയുടെ തിരിച്ചുവരവില് കുഞ്ചാക്കോ നിര്മിക്കുന്നത് എന്നാണ് പുതിയ വാര്ത്തകള്. മലയാളത്തിലെ യുവതാരങ്ങളില് എറ്റവും മൂല്യമേറിയ താരങ്ങളെ തന്നെ അണിനിരത്തി ഉദയയുടെ തിരിച്ചുവരവ് ഗംഭീരമാക്കാനാണ് കുഞ്ചാക്കോ ആലോചിക്കുന്നത്. ഫഹദ് ഫാസിലും ദുല്ഖര് സല്മാനുമാകും ചിത്രത്തിലെ പ്രധാന താരങ്ങള്. ഫഹദിന്റെ പിതാവും മലയാളത്തിലെ പ്രമുഖ സംവിധായകനുമായ ഫാസിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫഹദിന്റെ സഹോദരന് ഫര്ഹാനും ചിത്രത്തില് ഉണ്ടാകുമന്നാണ് അറിയുന്നത്. വാര്ത്തയെ കുറിച്ച് കുഞ്ചാക്കോ ബോബന്റെ പ്രതികരണം ലഭ്യമായിട്ടില്ല. ഒരു പ്രമുഖ ദേശീയ ദിനപത്രത്തിന്റെ ഓണ്ലൈന് സൈറ്റാണ് ഇതു സംബന്ധിച്ച വാര്ത്ത റിപ്പോര്ട്ടു ചെയ്തിരിക്കുന്നത

വരുമാനത്തിന്റെ ഏറിയ പങ്കും പരസ്യത്തില്‍ നിന്ന്

മോഹന്‍ലാല്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ പരസ്യത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് മഞ്ജുവാര്യരാണ്. അതുപോലെ തന്നെ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയും മഞ്ജുതന്നെ. ഇവര്‍ രണ്ടു പേരുമാണ് മലയാളികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള വ്യക്തികള്‍. കുട്ടികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീധിനമുള്ള താരം ദിലീപാണ്. കല്യാണ്‍ ജൂവിലേഴ്‌സുമായി മഞ്ജുവിന്റെ ഒരു വര്‍ഷത്തെ കരാര്‍ രണ്ട് കോടി രൂപയാണ്.

മോഹന്‍ലാല്‍ അഭിനയിക്കുന്ന പരസ്യങ്ങളുടെ കമ്പനികളില്‍ ഓഹരി എടുത്തിട്ടുണ്ട്. മലബാര്‍ ഗോള്‍ഡ്, ഹെഡ്ജ് എന്നിവയിലാണ് ഓഹരി എടുത്തിട്ടുള്ളത്. ഒരു വര്‍ഷം ശരാശരി അഞ്ച് സിനിമകളിലാണ് ലാല്‍ അഭിനയിക്കുന്നത്. അതില്‍ നിന്ന് 15 കോടിയില്‍ താഴയേ പ്രതിഫലം ലഭിക്കൂ. എന്നാല്‍ പരസ്യത്തിലൂടെ അന്‍പത് കോടിയിലധികം ഒരു വര്‍ഷം സമ്പാദിക്കുന്നുണ്ട്. മലയാളികള്‍ തന്നെ അത്രമാത്രം സ്‌നേഹിക്കുന്നത് കൊണ്ടാണ് പരസ്യങ്ങള്‍ ലഭിക്കുന്നതെന്ന് മോഹന്‍ലാല്‍ പറയുന്നു.

14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ തന്നെ മലയാളികള്‍ സ്‌നേഹിക്കുന്നത് കൊണ്ടാണ് ഇത്രയും പരസ്യ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ കഴിയുന്നതെന്ന് മഞ്ജു പറയുന്നു. കല്യാണ്‍ ജൂവലേഴ്‌സ്, പ്രമുഖ ഐസ്‌ക്രീം എന്നിവയുമായാണ് മഞ്ജു കരാര്‍ ഒപ്പിട്ടിരിക്കുന്നത്. അതിന് പുറമേ നൂറുകണക്കിന് ഓഫറുകളുമുണ്ട്. ട്യൂണ്‍സ് അനിമേഷന്‍സ് ആദ്യമായി നിര്‍മിക്കുന്ന സിനിമയിലാണ് മഞ്ജു അടുത്തതായി അഭിനയിക്കുന്നത്

ഹൗ ഓള്‍ഡ് ആര്‍ യു ചിത്രത്തിന് നികുതി ഇളവ്

മട്ടുപ്പാവിലെ ജൈവകൃഷിയിലൂടെ സ്ത്രീഹൃദയങ്ങളില്‍ ഇടംനേടിയ മഞ്ജുവാര്യരുടെ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന് നികുതി ഇളവ്. ഇതോടെ ടിക്കറ്റ് നിരക്കില്‍ 15 മുതല്‍ 20 ശതമാനം വരെ കുറവുണ്ടാകും. മന്ത്രി എം.കെ മുനീറാണ് ഇക്കാര്യം മഞ്ജുവാര്യരെ അറിയിച്ചത്. ഈ ചിത്രത്തോടെ കുടുംബശ്രീയുടെ ജൈവകൃഷി അംബാസിഡറായി മഞ്ജുവിനെ സര്‍ക്കാര്‍ നിയമിച്ചു. നികുതി ഒഴിവാക്കിയത് ലക്ഷക്കണക്കിന് വരുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് സിനിമ കാണാന്‍ അനുഗ്രഹമാകുമെന്ന് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

സാമൂഹ്യനന്‍മയുള്ള സന്ദേശം ചിത്രത്തിലുള്ളത് കൊണ്ടാണ് നികുതി ഒഴിവാക്കിയതെന്ന് മന്ത്രി എം.കെ മുനീര്‍ പറഞ്ഞു. മുമ്പ് മദ്യപാദത്തിന്റെ ദൂഷ്യഫലങ്ങളുടെ കഥ പറഞ്ഞ സ്പിരിറ്റ് എന്ന ചിത്രത്തിനും നികുതിയിളവ് നല്‍കിയിരുന്നു. തിയറ്ററുകള്‍ക്ക് വലിയ ലാഭം ലഭിക്കാത്തതിനാല്‍ സാധാരണ വാണിജ്യ സിനിമകള്‍ക്ക് നികുതി ഇളവ് നല്‍കാറില്ല. സര്‍ക്കാരിന്റെ പ്രോല്‍സാഹനം ഇത്തരത്തിലുള്ള കൂടുതല്‍ ചിത്രങ്ങള്‍ എടുക്കുവാന്‍ പ്രചോദനം നല്‍കുമെന്ന് മഞ്ജുവാര്യര്‍ പ്രതികരിച്ചു. ചിത്രം വജിയമായതോടെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മട്ടുപ്പാവിലും അല്ലാതെയും ജൈവകൃഷി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഒരുപാട് പേര്‍ക്ക് ജോലിയും ഒപ്പം നല്ല ഭക്ഷണവും ലഭിക്കുമെന്നും മഞ്ജു പറഞ്ഞു.

പ്രധാനകേന്ദ്രങ്ങളിലെല്ലാം അന്‍പത് ദിവസം പിന്നിട്ട ഹൗ ഓള്‍ഡ് ആര്‍യുവിന് നല്ല കളക്ഷനും ലഭിച്ചിട്ടുണ്ട്. മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിറ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. ബോബി സഞ്ജയ് ആണ് തിരക്കഥ എഴുതിയത്.

 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20